മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ട്രോമാകെയർ പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു
വേങ്ങര:- വേങ്ങര ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ യക്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങര മാർക്കറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണത്തിൽ 70 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, ജബ്ബാർ, ഹംസ എ.കെ എന്നിവരുടെ നേതൃത്വത്തിൽ റഫീഖ്, ജാസിർ,ഷൈജു,അർഷാദ്, മുഹമ്മദ്, ജലീൽ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ