പോസ്റ്റുകള്‍

സെപ്റ്റംബർ 1, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

ഇമേജ്
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ  മിഷൻ പദ്ധതിയുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ, സി പി അബ്ദുൽ ഖാദർ, എം പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജാസ്മിൻ അഹമ്മദ്, പ്രോഗ്രാം കോഡിനേറ്റർ ഷാജി, എന്നിവർ ചടങ്ങിൽ സംസാരിച്ചു.   വേങ്ങര യിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കവലകളിലും എക്സിബിഷൻ പ്രദർശിപ്പിച്ചു.

എന്തിനായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത.മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ.ഉള്ളുലക്കുന്ന കാഴ്ച.

ഇമേജ്
ഹൈവേ വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുമ്പോൾ വീണ്ടും ആവർത്തിക്കുന്നു ഈ ക്രൂരത...മരം മുറിച്ചിട്ടപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ..... ദേശീയ പാതയിൽ മലപ്പുറം വികെ പടി അങ്ങാടിയിലാണ് വേദനയുളവാക്കുന്ന സംഭവം നടന്നത് .  മഴക്കാലത്തു നിരവധി നീർ പക്ഷികൾ മരങ്ങളിൽ കൂട് വക്കാറുണ്ട്.. ജൂൺ മാസം മുതൽ സെപ്റ്റംബർ വരെയാണ് അവയുടെ പ്രജനന കാലം.. അത് കഴിഞ്ഞാൽ അവ കൂടോഴിഞ്ഞു പോകും .. പക്ഷെ ഇവിടെ കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടി മുറിച്ചതോടെ പക്ഷിക്കുഞ്ഞുങ്ങൾ കൂടുകൾക്കൊപ്പം താഴെ വീഴുകയായിരുന്നു. 60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്. ജില്ലയിൽ 4 ആം തവണയാണിങ്ങനെ... മിക്കതും പറക്കാൻ തുടങ്ങുന്നവയായിരുന്നു.. ഒന്നോ രണ്ടോ മാസം കൂടി കഴിഞ്ഞാ ൽ അവ കൂടോഴിഞ്ഞു പോയിട്ടാണ് ഈ മരങ്ങൾ മുറിക്കുന്നതെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു. കൂടു കൂട്ടിയ മരങ്ങൾ അവയുടെ പ്രജനന കാലം കഴിയുന്നത് വരെ വെട്ടരുത്.. മരങ്ങൾ വെട്ടുന്നതും, കൊറ്റില്ലങ്ങൾ നശിപ്പിക്കുന്നതും പക്ഷികളെ വേട്ടയാടുന്നതിനും കൊല്ലുന്നതിനും തുല്യമാണ്.. ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് പ്രകാരം, 1 ലക്ഷം രൂപയും 7 വർഷം വരെ ജയിൽ ശി

വേങ്ങര ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുന്നു ഉത്ഘാടനം ആറാം തിയതി

ഇമേജ്
വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കുന്നു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയുടെ  ഉത്ഘാടനം  ഈ വരുന്ന ആറാം തിയതി  ചൊവ്വാഴ്ച 11മണിക്ക് വേങ്ങര  നിയോജകമണ്ഡലം MLA  പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്  നിർവഹകും 2020ജൂലൈയില്‍  ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം പണി തീര്‍ക്കുകയും 35കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തോടെ ഈ കെട്ടിടം സെകണ്ടറി ട്രീറ്റ്മെന്റ് സെന്ററാക്കിമാറ്റി.  കഴിഞ്ഞ ഒക്ടോബര്‍ 31ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സെകണ്ടറി ട്രീറ്റ് മെന്റ് സെന്റര്‍ അടച്ച് പൂട്ടുകയും ഇതിലേക്ക് നിയമിച്ചവരെ പിരിച്ച് വിടുകയും ചെയ്ത ശേഷം ഈ കെട്ടിടം ഒഴിഞ്ഞ് കി ടക്കുകയായിരുന്നു.  താഴെ നിലയിലെ ഒ പി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.  ഡയാലിസ് യൂണിറ്റ് തുടങ്ങുന്നതിന് നാലു കോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയതാണ്  പുതിയ കെട്ടിടം.  ഇവയിലാണ് കിടത്തി ചികിത്സ  തുടങ്ങുന്നത്.  എക്സ്റേ, ആധുനിക പരിശോധനാ സൗകര്യമുള്ള മെഡിക്കൽ ലാബ് സൗകര്യവും ആശുപത്രിയില്‍ നിലവില്‍ ലഭ്യമാണ്. ഒരു സിവിൽ സർജന

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ്നിര്‍ബന്ധമാക്കി.

ഇമേജ്
മലപ്പുറം: പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി  ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം  നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം. കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും  പ്രതിരോധ വാക്‌സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍  പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (0483-2736696) ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു.

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

ഇമേജ്
 സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. അത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്. പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം. FSSAI അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്