ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 30, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മിന്നല്‍വേഗം രാജ്യവ്യാപക 5 ജി, ഗൂഗിളുമായി ചേര്‍ന്ന് 5ജി ഫോണ്‍; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജിയോ

ഈ വര്‍ഷം ദീപാവലിയോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. രാജ്യവ്യാപകമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനവെളിപ്പെടുത്തലുകളാണ് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി നടത്തിയത്. ശക്തമായ 5 ജി നെറ്റ് വര്‍ക്ക്. ലോകത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കാവും ജിയോയുടേതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ള കമ്പനികളെ പോലെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിലൂടെ 5ജി സേവനങ്ങള്‍ എത്തിക്കുന്ന നോണ്‍ സ്റ്റാന്‍ഡ്-എലോണ്‍ 5ജി രീതിയല്ല. യഥാര്‍ത്ഥ 5ജി അനുഭവം സാധ്യമാകുന്ന സ്റ്റാന്‍ഡ്-എലോണ്‍ 5ജിയാണ് ജിയോ വിന്യസിക്കക. ജിയോയുടെ 4ജി നെറ്റ് വര്‍ക്ക് അതിന് വേണ്ടി ഉപയോഗിക്കില്ലശക്തമായ പുതിയ സേവനങ്ങള്‍ ഇതുവഴി ജിയോക്ക് നല്‍കാന്‍ സാധിക്കും. യഥാര്‍ത്ഥ 5ജി ആയിരിക്കും ജിയോ 5ജി. വിവിധങ്ങളായ 5ജി സ്‌പെക്ട്രം അതിനായി ജിയോ വാങ്ങിയിട്ടുണ്ട്. 3500 മെഗാഹെര്‍ട്‌സ് മിഡ് ബാന്‍ഡ് സ്‌പെക്ട്രം, 26 ഗിഗാഹെര്‍ട്‌സ് മില്ലിമീറ്റര്‍ വേവ് ബാന്‍ഡ്, 700 മെഗാഹെര്‍ട്‌സ് ലോ-ബാന്‍ഡ്

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി ഇതിലെ കേരളത്തിലെ അവധിദിവസങ്ങൾ അറിയാം

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി. രണ്ടാം ശനിയും ഞായറും കൂട്ടാതെ 7 അവധി ദിനങ്ങളാണ് വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം അവധി. ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ. ഇതിൽ ഒന്നാം ഓണമായ സെപ്റ്റംബർ 7, തിരവോണദിനമായ സെപ്റ്റംബർ 8, ശ്രീനാരായണ ഗുരു ജയന്തിയായ സെപ്റ്റംബർ 10, ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 21 എന്നീ വിശേഷ ദിനങ്ങൾ മാത്രമാണ് കേരളത്തിൽ അവധിയായിരിക്കുക. ശനിയും ഞായറും കൂടി കണക്കിലെടുത്താൽ സെപ്റ്റംബർ 4, സെപ്റ്റംബർ 7, സെപ്റ്റംബർ 8, സെപ്റ്റംബർ 9, സെപ്റ്റംബർ 10, സെപ്റ്റംബർ 11, സെപ്റ്റംബർ 18 , സെപ്റ്റംബർ 21, സെപ്റ്റംബർ 25 എന്നീ ദിവസങ്ങളാണ് കേരളത്തിൽ ബാങ്ക് അവധി ഉള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 30-08-2022: ഇടുക്കി, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട  എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 30-08-2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 02-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണ

പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്‌ കമ്മറ്റി അങ്കണവാടിയിലേക്ക് വാട്ടർ ഫിൽട്ടർ നൽകി

വലിയോറ:വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡ് അരീക്ക പള്ളിയാളി അങ്കണവാടിയിലേക്ക് പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്‌ കമ്മറ്റി വാട്ടർ ഫിൽട്ടർ നൽകി. അങ്കണവാടിയിലെ വിദ്യാർത്ഥികൾക്ക് കുടിക്കാൻ ശുദ്ധജലം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആണ് പദ്ധതി ആവിസ്കരിച്ചത്. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്,സിബി ടീച്ചർ, അംഗൻവാടി വർക്കർ ജയലക്ഷ്മി എ.ൻ.പ്പി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈ പ്രസിഡന്റ് അസീസ് കൈപ്രൻ, കോൺഗ്രസ്‌ CUC പ്രസിഡന്റ് അജിത കെ.സി, യൂത്ത് കോൺഗ്രസ്‌ പൂക്കുളം ബസാർ യൂണിറ്റ് പ്രസിഡന്റ് അൻവർ മാട്ടിൽ, നവാസ് ഇ,മുനീർ കെ.കെ,അലി എ.കെ, സുഹൈയിൽ തുടങ്ങിയവർ സംബന്ധിച്ചു.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്സി ഹസീന തയ്യിലിന്റെ അയോഗ്യത ഇലക്ഷന്‍ കമ്മീഷന്‍ പിൻവലിച്ചു

കണ്ണമംഗലം: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലവ് വീഴ്ചാ വരുത്തിയതിൽ ഇലക്ഷന് കമ്മീഷന്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത്  ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി. ഹസീന തയ്യിൽ കണക്കു സമർപ്പിച്ചതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്ടറി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് അയോഗ്യത ഒഴിവാക്കിയത്.

ആറന്മുള വള്ള സദ്യ...കഴിച്ചിട്ടുള്ളവരുണ്ടോ കൂടുതൽ അറിയാം

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്... ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്  വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളംകളിക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി . 4

സോഷ്യൽ മീഡിയ പ്രതിഷേധം ഫലം കണ്ടു, പാതിവഴിയിൽ നിന്ന മുതലമാട് വലിയോറ പാടം കനാൽ പ്രവർത്തി പുനരാരംഭിച്ചു

വേങ്ങര: വലിയോറ മുതലമാട് അരേങ്ങൽ വലിയോറ പാടം കനാൽ പദ്ധതിയുടെ മൂന്ന് മാസം മുമ്പ് പാതി വഴിയിൽ നിന്ന രണ്ടാം ഘട്ട പ്രവർത്തി ബഹുമാനപെട്ട വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിര സമിതി അധ്യക്ഷൻമാർ, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ (AE), പ്രദേശത്തെ മധ്യസ്ഥന്മാർ തുടങ്ങിയവരുടെ അടിയന്തര ഇടപെടൽ കാരണം സാങ്കേതിക തടസ്സങ്ങൾ നീക്കി യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാര നടപടികൾ സ്വീകരിച്ചു സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി കനാൽ നിർമ്മാണ പ്രവർത്തി പുനർ ആരംഭിച്ചതായി ബന്ധപ്പെട്ട കോൺട്രാക്ടർ അറിയിച്ചു. മൂന്ന് മാസം മുമ്പ് ചില സാങ്കേതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട കനാൽ പ്രവർത്തി ടെണ്ടർ എടുത്ത സ്വകാര്യ കോൺട്രാക്ടർ പ്രവർത്തി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയിരുന്നു. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് പദ്ധതി പ്രദേശത്ത് വലിയ രീതിയിൽ മെയിൻ റോഡിലൂടെ ഒഴികി വന്ന മലിന ജലവും ഒറുവെള്ളവും ഈ കനാൽ വഴി പ്രദേശത്തെ പറമ്പുകളിൽ കെട്ടി നിന്ന് ഇവിടെത്തുകാർ കുടിവെള്ള സ്രോതസ്സുകൾക്ക് ഉപയോഗ

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: അറിയാം

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: 1341, 1790, 1825, 1853, 1882, 1907, 1919, 1924, 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, ഇപ്പോൾ 2022 *** ഇപ്പോഴുള്ള തലമുറകളിൽ പെട്ടവർക്ക് 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, 2022 വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ വെള്ളപ്പൊക്കങ്ങളെപ്പറ്റി അറിവുണ്ടായിരിക്കും. പത്രത്താളുകളിൽ നിന്നും അതാത് വർഷത്തെ വെള്ളപ്പൊക്ക വാർത്തകൾ കിട്ടുകയും ചെയ്യും.  എന്നാൽ അതിനു മുൻപും കേരള പ്രദേശം പല വെള്ളപ്പൊക്കങ്ങളെ കണ്ടിട്ടുണ്ട്. 1341, 1790 (കൃത്രിമ വെള്ളപ്പൊക്കം), 1825, 1853, 1882, 1907, 1919, 1924 എന്നീ വർഷങ്ങളിലും വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ചില വെള്ളപ്പൊക്കങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിലവ വെറുതെ പറഞ്ഞു പോകുന്നതേ ഉള്ളൂ. 1341 വെള്ളപ്പൊക്കം: നമുക്കറിയാവുന്ന ആദ്യത്തെ വെള്ളപ്പൊക്കം 1341 ലേതാണ്. പ്രളയം നാശനഷ്ട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വലിപ്പം കൂട്ടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആധികാരിക വിവരങ്ങൾ കൊടുങ്ങല്ലൂർ-വടക്കൻ പറവൂർ മേഖലയിൽ നടന്ന പുരാവസ്തു ഖനന പഠനങ്ങളുടെയും വൈപ്പിൻ, ഫോർട്ട് കൊച്ചി ഭാഗങ

സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു  നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm