17 വർഷം തികച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ. മലപ്പുറം ജില്ലയിലും, ചുറ്റു പ്രദേശങ്ങളിലും നാടിന്നും, സമൂഹത്തിനും വേണ്ടി സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ 17 വർഷം ആയി നിലവിൽ വന്നിട്ട്. 2005 ൽ ആരംഭിച്ച ട്രോമാകെയർ എന്ന പ്രസ്ഥാനത്തിന് അടിത്തറ പാകിയത് മഞ്ചേരി പാണായി സ്വദേശിയായ kp. പ്രതീഷ് എന്നവർ ആണ്. 17 ന്റെ നിറവിൽ തിളങ്ങി നിൽക്കുന്ന ട്രോമാ കെയർ വാർഷികവും, റോഡ് സുരക്ഷയുടെ ഭാഗമായി പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്, പോലിസ്, മോട്ടോർവാഹനവകുപ്പ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ സ്റ്റേഷന്റെ അടുത്തായി വളരെ വിപുലമായ ഒരു റോഡ് സുരക്ഷ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിനൗഷാദ് അലി. സ്വഗതം പറഞ്ഞു പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീ. ശ്രീധന്യ സുരേഷ് (IAS) നിർവഹിച്ചു, പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ്രീമതി : നസീറ ടീച്ചർ അധ്യക്ഷത സ്ഥാനം അലങ്കരിച്ചു.ജോയിന്റ് RTO ജോയ് vമുഖ്യ പ്രഭാഷണം നടത്തി,പെരിന്തൽമണ്ണ സ്റ്റേഷൻ CI ശ്രീ സുനിൽ പുളിക്കൽ, എക്സ്സൈസ് CI സച്ചിധാനന്തൻ, ജില്ലാ ട്രോ...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ