ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 1, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിങ്കളാഴ്ച അടക്കാപുരയിൽ ഇ-ശ്രം (e-shram )കാർഡ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും

അടക്കാപുര : വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി സൗജന്യമായി ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്നു.03/01/2022 തിങ്കൾ രാവിലെ 9.30 ക്യാമ്പ് ആരംഭിക്കും.സ്ഥലം അടക്കാപുര. ( എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ്)  *കൊണ്ടുവരേണ്ട രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ് ബർത്തുള്ള രേഖ *അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു* രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ E -Shram രെജിസ്ട്രേഷൻ  https://register.eshram.gov.in/  എന്ന വെബ്‍സൈറ്റ് വഴി ആരംഭിച്ചു  . *E -Shram രജിസ്‌ട്രേഷന്റെ നേട്ടങ്ങൾ* 1. അസംഘടിത തൊഴിലാളി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു  2. രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം 3. ഭാവിയിലെ എല്ലാ ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖയായിE -Shram കാർഡ് ഉപയോഗിക്കാം  ആർക്കൊക്കെ അപേക്ഷിക്കാം 🔹 അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാം. 🔹  പ്രായപരിധി 16നും 59നും ഇടയിൽ.. 🔹  EPFO, E

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി ഫറോക്ക് അപൂർവമായി കാണപ്പെടുന്ന രക്തമിക്സിസ് ഡിഗ്രസസ്' ഇനത്തിൽപെട്ട ഭൂഗർഭജല ആരൽ മത്സ്യത്തെ പുറ്റെക്കാപിഡന്റ്ട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തി. സെക്രട്ടറി തെക്കേടൻ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് വേറി ട്ടൊരു മത്സ്യത്തെ കണ്ടെത്തിയത്  പാമ്പിൻ കുഞ്ഞ് ആണെന്നു തെറ്റിദ്ധരിക്കപ്പെട്ട മത്സ്യത്തെ ഭൂഗർഭജല മത്സ്യ ഗവേഷകൻ സി. പി.അർജുനാണ് തിരിച്ചറിഞ്ഞത്. മത്സ്യത്തെ കൊച്ചി പനങ്ങാടുള്ള കേരള ഫിഷറീസ് സർവകലാശാ ലയിലേക്ക് കൊണ്ടുപോകും. ഭൂമിക്കടിയിലെ ഉറവകളിയുടെ യാണ് ഇവ കിണറുകൾ എത്തുന്നത്  ഭുഗർഭ മത്സ്യങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം കേരളത്തിൽ 3 ഇനം ഭൂഗർഭ ജല ആരൽ മത്സ്യത്തെ മാത്രമേ ഇതേവരെ കണ്ടെത്തിയിട്ടുള്ളൂ. 15 സെന്റിമീറ്റർ നീളവും അര സെന്റീമീറ്റർ വണ്ണവുമാണുള്ളത്. ശകൾ ഇല്ലാത്ത മാർദവം ഏറിയ ശരീരത്തിനു ചുവപ്പു നിറത്തിലുള്ള  ബ്രൗൺ നിറമാണ്. തല മുതൽ വാൽവരെ കുഴൽ ആകൃതിയിലാണ്  ഫറോക്ക് പൂറ്റെക്കാട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തിയ ഭൂഗർഭജല ആരൽ lമത്സ്യത്തിന്റെ വാൽഭാഗം അര ഇഞ്ച് നീളത്തിൽ ഉണ്ട്‌  വെള്ളത്തിൽ ഉണ്ടാകുന്ന പായൽ, പ്ലവകങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. കാഴ്ചയില

രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം മലയാളിയുടേത്, പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി

രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം മലയാളിയുടേത്, പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി പുനെ: ഒമൈക്രോൺ ബാധിച്ച് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത മരണം മലയാളിയുടേത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ് പുനെയിൽ പുനെയില്‍ മരിച്ചത്. നൈജീരിയയിൽ നിന്ന് എത്തിയ 52കാരൻ ഡിസംബർ 28നാണ് മരിച്ചത്. ഡിസംബർ 12-ന് ഇദ്ദേഹം നൈജീരിയയിൽ നിന്നുവന്നത്. ചിഞ്ച്‌വാഡിലാണ് ഇയാൾ താമസിക്കുന്നത്. പിംപ്രി യശ്വന്ത്‌റാവു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നൈജീരിയയിൽ നിന്നു വന്ന സമയത്ത് നടത്തിയ പരിശോധനകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് ഇദ്ദേഹം ചിഞ്ച്‌വാഡിലുള്ള തന്റെ കുടുംബത്തിന്റെകൂടെ താമസിച്ചു. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു എന്നാൽ ഡിസംബർ 17-ന് നെഞ്ചുവേദനയെത്തുടർന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടന്ന പരിശോധനയിലാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മരിച്ച അന്ന് തന്നെ ഭാട്ട് നഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ❓️ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറികുമോ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ❓️ ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറികുമോ  എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ  40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ്  ലഭിക്കുന്നത് ◻️അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ◻️ചികിത്സാ ച

നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലസംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു

നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ല സംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു. തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലാത്തതിനെതി രെ പ്രതിഷേധ മനുഷ്യ കൈവരി തീർത്തു. തിരൂരങ്ങാടിയിലാണ് സം യുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്. കൈവരിയില്ലാതെ റോഡിന്റെ ഉപരിതലത്തിന് സമാനമായി നിർമിച്ച നടപ്പാത കാൽനടയാ ത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പരാതികൾ നൽകി യിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. തിരൂരങ്ങാടിയിൽ നടപ്പാതക്ക് കൈവരി നിർമിക്കുക, കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷഒരുക്കുക വർക്കിലെ അശാസ്ത്രീയതനിക്കുക   തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരു ന്നു സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്. സ്കൂൾ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കാളികളായി. എം പി സ്വാലിഹ് തങ്ങൾ, എം എ സലാം, നഗരസഭാ കൗൺ സിലർ സമീർ വലിയാട്ട്, അലി മനോല, എൻ കെ മെയ്തീൻ കുട്ടി നേതൃത്വം നൽകി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm