വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) 42 വയസ് ഇന്ന് പുലർച്ചെ 3.30 ന് വെളിമുക്കിൽവെച്ചുണ്ടായ വാഹന അപകടത്തിൽ മരണപെട്ടു . മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ, കൂടെയുള്ള ഒരു കുട്ടിയും (മുസ്ല്യാർ ) മരിച്ചിട്ടുണ്ട്. .കുഞ്ഞിമോൻ തങ്ങൾ വലിയോറ ഇരുകുളത്തെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ 2.45 ന് കോഴിക്കോട് ഓമശ്ശേരിയിലെ ദർസിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വെളിമുക്കിൽ വെച്ച് നാഷണൽ ഹൈ വേ വികസന പ്രവർത്തിയുടെ വാഹനത്തിൽ ഇടിച്ച് ആണ് അപകടം സംഭവിച്ചിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ ദർസ് വിദ്യാർത്ഥിയും മരണപെട്ടിരിക്കുന്നു.തങ്ങളുടെ മയ്യിത്ത് നിസ്കാരം 13 സെപ്തംബർ ഉച്ചക്ക് 2 മണിയോട് കൂടി ഇരു കുളം ജുമാ മസ്ജിദിൽ നടത്താനാവും.മരണപെട്ടു ദർസ് വിദ്യാർത്ഥി
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ