05/05/2017

നൂറുശതമാനം വിജയം ആവർത്തിച്ച്‌ ചിനക്കൽ കുറുക ഗവണ്മെന്റ് സ്കൂൾKURUKA SCHOOLവലിയോറ: ചിനക്കൽ ഗവണ്മെന്റ്  കുറുക ഹൈസ്കൂളിന് രണ്ടാം തവണയും SSLC പരീക്ഷയിൽ  നൂറുശതമാനം വിജയം. സ്കൂളിലെ അഫീഫ, സി പി കൃഷ്ണപ്രിയ എന്നീ രണ്ടുകുട്ടികൾക്കു  എല്ലാ വിഷയങ്ങളിലും  A+ ഉം ലഭിച്ചു .യൂ പി സ്കൂൾ ആയിരുന്ന കുറുക സ്കൂളിനെ കഴിഞ്ഞ സർക്കാർ ഹൈസ്കൂളായി ഉയർത്തുകയായിരുന്നു 
.കഴിഞ്ഞ വർഷം ഒരു ഡിവിഷൻ ഉണ്ടായിരുന്നുള്ളു എന്നാൽ ഇപ്രാവശ്യ രണ്ട് ഡിവിഷനിലെയും മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുവാൻ 
അദ്ധാപകർകും പി ടി എ കും കഴിഞ്ഞു
.പുതിയൊരു സർക്കാർ  ഹൈസ്കൂളിന്റെ  എല്ലാ കുറവുകൾക്കിടയിലും  അതിലെ രണ്ടാം ബാച്ചിലെ എല്ലാ കുട്ടികളെയും  വിജയിപ്പിക്കാൻ 
ഏതാനും അദ്ധ്യാപകരുടെയും പി ടി എ യുടെയും  ആത്മാർത്ഥതയുടെയും അർപപണ   ബോധത്തിന്റെയും കഠിനദോനത്തിന്റെയും  ഫലമാണ് ഈ വിജയമെന്ന് രക്ഷിതാക്കൾ പറഞ്ഞു