വേങ്ങര: ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം 'ഹാൽ' പ്രമോഷന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5-30ന് വേങ്ങര സബാഹ് സ്ക്വയറിൽ എത്തുന്നു. മാസങ്ങൾ നീണ്ട സെൻസർ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുന്നുവെന്നും ലവ് ജിഹാദ് പരാമർശമുണ്ടെന്നും ആരോപിച്ച് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. പ്രധാനമായും കഥാപാത്രങ്ങൾ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, നായികയുടെ പർദ്ദ, 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്' തുടങ്ങിയ സംഭാഷണങ്ങൾ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയും, സിനിമയിലെ വസ്ത്രധാരണത്തെയോ ഭക്ഷണത്തെയോ മതപരമായി കാണാനാവില്ലെന്ന കോടതി നിരീക്ഷണത്തോടെ പ്രദർശനാനുമതി ലഭിക്കുകയുമായിരുന്നു. വിവാദങ്ങൾ സിനിമയ്ക്ക് വലിയ സ്വീകാര്യത നൽകിയ പശ്ചാത്തലത്തിലാണ് ഇന്ന് വൈകുന്നേരം ഷെയ്ൻ നിഗവും സംഘവും വേങ്ങരയിൽ ആരാധകരെ കാണാൻ എത്തുന്നത്.
വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ കോൺഗ്രസ് പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ* ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ* ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി) *മഞ്ചേരി നഗരസഭ* ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ