ജാഫ്ന (ശ്രീലങ്ക): ശ്രീലങ്കയിൽ നടന്ന ഒരു പട്ടം പറത്തൽ മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. മത്സരത്തിനിടെ പട്ടത്തോടൊപ്പം മത്സരാർഥിയും പറന്നതാണ് ഈ പട്ടം പറത്തലിനെ വൈറലാക്കിയത്. പട്ടം പറത്തലിനിടെ ടീമംഗങ്ങൾ പട്ടച്ചരടിൽനിന്ന് കൈവിട്ടതോടെയാണ് യുവാവ് പട്ടത്തോടൊപ്പം മുകളിലേക്കുയർന്നത്. 30 അടിയോളം ഉയരത്തിലേക്ക് എത്തിയ ഇയാൾ പിന്നീട് പരിക്കൊന്നും പറ്റാതെ ഭൂമിയിലിറങ്ങി. ജാഫ്നയിലെ പോയന്റ് പെഡ്രോയിൽ തൈപൊങ്കലിനോട് അനുബന്ധിച്ചാണ് പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചത്. വളരെ വ്യത്യസ്തമായ പട്ടങ്ങളുമായി എത്തിയ നിരവധി സംഘങ്ങളാണ് പട്ടം പറത്തലിൽ പങ്കെടുത്തിരുന്നത്. ഇതിനിടെയാണ് ഒരു മത്സരാർഥിയുടെ ജീവന് ഭീഷണിയാകുന്നസംഭവങ്ങൾ അരങ്ങേറിയത്. ആറംഗ സംഘം ചണം നൂലുകളിൽ കെട്ടിയ ഒരു വലിയ പട്ടം പറപ്പിക്കുകയായിരുന്നു. പട്ടം മുകളിലേക്ക് ഉയരാൻ തുടങ്ങിയതോടെ സംഘാംഗങ്ങൾ ഓരോരുത്തരായി കയറിൽ നിന്നുള്ള പിടി വിട്ടു. എന്നാൽ പട്ടം അപ്രതീക്ഷിതമായ പെട്ടെന്ന് ഉയർന്നതോടെ ചരടിൽനിന്ന് കൈ വിടാതിരുന്ന യുവാവ് പട്ടത്തോടൊപ്പം മുകളിലേക്ക് ഉയരുകയായിരുന്നു. സംഘാംഗങ്ങൾ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ ഇയാൾ 30 അടിയോളം...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.