ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 5, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വട്ടപ്പാറ വളവിൽ രാത്രികാല ബോധവൽകരണത്തിൽ

ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വട്ടപ്പാറ വളവിൽ രാത്രികാല ബോധവൽകരണം നടത്തി അപകട രഹിത മലപ്പുറം ജില്ല എന്ന ലക്ഷ്യത്തോടെ മലപ്പുറം ട്രോമകെയറും പോലീസ് വകുപ്പും  മോട്ടോർ വാഹന വകുപ്പും സംയുക്തമായി വട്ടപ്പാറ വളവിൽ ഒരു മാസക്കാലമായി നടത്തിവരുന്ന രാത്രികാല ബോധവൽകരണപരിപാടിയിൽ  ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പങ്കാളികളായി

മലപ്പുറം ജില്ലയിലെ നിരീക്ഷണ കാമറകളുടെ ഔപചാരികമായ ജില്ലാതല ഉൽഘാടനം വേങ്ങര ബസ് സ്റ്റാന്റിൽ   ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ പ്രതീഷ് കുമാർ ഐപിഎസ് നിർവഹിച്ചു

മലപ്പുറം ജില്ലയിലെ നിരീക്ഷണ കാമറകളുടെ ഔപചാരികമായ ജില്ലാതല ഉൽഘാടനം വേങ്ങര ബസ് സ്റ്റാന്റിൽ   ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ പ്രതീഷ് കുമാർ ഐപിഎസ് നിർവഹിച്ചു. വേങ്ങരയുടെ ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം അഡ്വ: കെഎൻഎ ഖാദർ എംഎൽഎ നിർവഹിച്ചു.  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ കുഞ്ഞാലൻകുട്ടി അധ്യക്ഷതവഹിച്ചു. എസ് ഐ സംഗീത പുനത്തിൽ സ്വാഗതം പറഞ്ഞു.  ജില്ലയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാതല പ്രഖ്യാപനം വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി നിർവഹിച്ചു.  സ്വിച്ച് ഓൺ കർമ്മം ശ്രീ പ്രതീഷ് കുമാർ ഐപിഎസ്  നിർവഹിച്ചു.  മുഖ്യപ്രഭാഷണം ഡിവൈഎസ്പി ശ്രീ തോട്ടത്തിൽ ജലീൽ...?  എംകെ സൈനുദ്ദീന് ജനറൽസെക്രട്ടറി വേങ്ങര മണ്ഡലം വ്യാപാരിവ്യവസായി.  അസീസ് ഹാജി ജനറൽ സെക്രട്ടറി വേങ്ങര യൂണിറ്റ് . ഏ കെ യാസർ പ്രസിഡണ്ട് കെ വി വി എസ് യൂത്ത് വിങ്ങ് . എംഡി ശ്രീകുമാർ. കൃഷ്ണമണി വേങ്ങര പോലീസ്. ശ്രീമതി സ ഫ്രീന അശ്റഫ് ഊരകം പഞ്ചായത്ത് പ്രസിഡന്റ്. ചാക്കീരി അബൂബക്കർ മുൻ ഡിവൈഎസ്പി. രാജീവ് പുതുവിൽ.എന്നിവർ പ്രസംഗിച്ചു......

അഗസ്ത്യാർകൂട മലയിലേക്ക് ട്രെകിംഗിന്ന് പോകാം

അഗസ്ത്യാർകൂട മലയിലേക്ക് സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് ശേഷമുള്ള ആദ്യത്തെ ട്രെക്കിംഗ് രെജിസ്ട്രേഷൻ ഇന്ന് (5/1/2019) കാലത്ത് 11 മണി മുതൽ ആരംഭിച്ചിരിക്കുന്നു. 14 വയസ്സിന് മുകളിൽ പ്രായമുള്ള കായികക്ഷമതയുള്ള ആർക്കും http://serviceonline.gov.in/trekking/ എന്ന വനംവകുപ്പ് വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.  14/1/2019 മുതൽ 1/3/2019 വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം പരമാവധി 100 പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്. 

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(5/1/2019)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലത്തിലെ കുഞ്ഞുമുഹമ്മദ് കുപ്പേരി എന്നവർക്ക് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10000 രൂപ ധനസഹായം അനുവദിച്ചു വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര പഞ്ചായത്ത് പാണ്ടികശാല ബാക്കിക്കയം റോഡ് റീ ടാർ ചെയ്യുന്നതിന് ഈവർഷത്തെ കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട് വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര കച്ചേരിപ്പടി കക്കാടം പുറം റോഡ് റബ്ബറൈസ് ചെയ്യുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചതായി KNA ഖാദർ സാഹിബ് MLA അറിയിച്ചു

വേങ്ങര ടൗണിൽ CCTV നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിൻറെ ഉദ്ഘാട ന ചടങ്ങിൽ നിന്ന്

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

വേങ്ങര:പത്ത്‌ ഏക്കറിലധികം തരിശുഭൂമിയിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.ഊരകം ചാലിൽകുണ്ടിൽ കാരി മുജീബ്, സുലൈമാൻ, സിദ്ധിഖ്. ഹംസ കാരാടൻ, ഹമദ് എന്നിവരാണ് കൃഷിഇറക്കിയത്  ബ്ലോക്ക്‌ പഞ്ചായത് അംഗം പി കെ അസ്‌ലു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, വാർഡ് മെമ്പർ അബ്ദുൽ അസീസ്,കൃഷി ഓഫീസർ മെഹറുന്നിസ എന്നിവർ സംസാരിച്ചു 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm