പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
മലപ്പുറം: പൊന്നാനി,മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാർഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടർക്ക് പത്രിക നൽകിയത്. കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളും സ്ഥാനാർഥികളോടൊപ്പമുണ്ടായിരുന്നു. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാർഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാർഥികൾ സന്ദർശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാർഥിയായി യു.എ. ലത്തീഫും പത്രിക നൽകി. അഷ്റഫ് കോക്കൂരാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാർഥി. സിറ്റിങ് എം.പി.യായ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാംതവണയാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നത്. എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് മലപ്പുറത്തെ ഇടതുസ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥിയായി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററും മത്സരിക്കുന്നു. രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് വിജയം തേടിയാണ് ഇത