വേങ്ങര:മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ ജനപ്രതിനിധികളുടെ വാർഡുകൾക്കുകൂടി അർഹമായ പരിഗണന നൽകണമെന്ന് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
ഈയിടെ എം.എൽ.എ. മുഖേനയും ജില്ലാപഞ്ചായത്തുമുഖേനയും സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൊക്കവിളക്കുകൾ പല പ്രതിപക്ഷ വാർഡുകളിലും അനുവദിക്കപ്പെട്ടിട്ടില്ലെന്നും യോഗം ആരോപിച്ചു.
ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.എ. ഹമീദ് അധ്യക്ഷനായി. ഇ.കെ. കുഞ്ഞഹമ്മദ്കുട്ടി, നാസർ വേങ്ങര, കുഞ്ഞീച്ചി കുണ്ടുപുഴക്കൽ, എ.പി. അബൂബക്കർ, എം. മുഹമ്മദ്കുട്ടി, പി.കെ. ജലീൽ എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ