11/03/2019

പോരാട്ടം ഏഴുഘട്ടമായി, എന്നൊക്കെയാകും ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയാണ് പ്രഖ്യാപനം നടത്തിയത്.

ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടുക. ഏപ്രിൽ 13ന് വോട്ടെടുപ്പ് നടക്കും.

പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഏപ്രിൽ പതിനൊന്നിനാണ്. ഏഴാംഘട്ടം മേയ് 19നും. മേയ് 23 നാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഞായറാഴ്ച വൈകുന്നേരത്തോടെ പെരുമാറ്റം നിലവിൽ വന്നു.

ഒന്നാം ഘട്ടം- ഏപ്രിൽ 11

ആന്ധ്രാപ്രദേശ്- 25അരുണാചൽ പ്രദേശ്- 2അസ്സം- 5ബീഹാർ- 4ഛത്തീസ്ഗഢ്- 1ജമ്മു കശ്മീർ- 2മഹാരാഷ്ട്ര- 7മണിപ്പൂർ- 1മേഘാലയ- 2മിസോറാം- 1നാഗാലാൻഡ്- 1ഒഡീഷ- 4സിക്കിം- 1തെലങ്കാന- 17ത്രിപുര- 1ഉത്തർപ്രദേശ്- 10ഉത്തരാഘണ്ഡ്- 5പശ്ചിമ ബംഗാൾ- 2ആൻഡമാൻ- 1ലക്ഷദ്വീപ്- 1

രണ്ടാം ഘട്ടം- ഏപ്രിൽ 18

അസ്സം- 5ബിഹാർ-5ഛത്തീസ്ഗഡ്-3ജമ്മു കശ്മീർ- 2കർണാടക- 14മഹാരാഷ്ട്ര- 10മണിപ്പൂർ- 1ഒഡീഷ- 5തമിഴ്നാട്- 39ത്രിപുര- 1ഉത്തർപ്രദേശ്- 8പശ്ചിമ ബംഗാൾ- 3പുതുച്ചേരി- 1

മൂന്നാം ഘട്ടം - ഏപ്രിൽ 23

അസ്സം- 4ബിഹാർ- 5ഛത്തീസ്ഗഡ്- 7ഗുജറാത്ത്- 26ഗോവ- 2ജമ്മു കശ്മീർ- 1കർണാടക- 14കേരളം- 20മഹരാഷ്ട്ര- 14ഒഡീഷ- 6ഉത്തർപ്രദേശ്- 10പശ്ചിമ ബംഗാൾ- 5ദാദ്രാ നഗർ ഹവേലി- 1ദാമൻ ദിയു- 1

നാലാംഘട്ടം- ഏപ്രിൽ 29

ബിഹാർ 5ജമ്മു കശ്മീർ 1ജാർഖണ്ഡ് 3മധ്യപ്രദേശ് 6മഹാരാഷ്ട്ര 17ഒഡീഷ 6രാജസ്ഥാൻ 13ഉത്തർ പ്രദേശ് 13പശ്ചിമ ബംഗാൾ 8

അഞ്ചാം ഘട്ടം- മേയ് ആറ്

ബിഹാർ-5ജമ്മു കശ്മീർ-2ജാർഖണ്ഡ്-4മധ്യപ്രദേശ്-7രാജസ്ഥാൻ-12ഉത്തർപ്രദേശ്-14പശ്ചിമ ബംഗാൾ-7

ആറാം ഘട്ടം-മേയ് 12

ബിഹാർ-8ഹരിയാന-10ജാർഖണ്ഡ്-4മധ്യപ്രദേശ്-8ഉത്തർപ്രദേശ്-14പശ്ചിമ ബംഗാൾ-8ഡൽഹി-7

ഏഴാംഘട്ടം- മേയ് 19

ബിഹാർ-8ജാർഖണ്ഡ്-3മധ്യപ്രദേശ്-8പഞ്ചാബ്-13പശ്ചിമ ബംഗാൾ-9ചണ്ടീഗഢ്-1ഉത്തർപ്രദേശ്-13ഹിമാചൽ പ്രദേശ്-4