08/01/2019

വ്യാപാരി വ്യവസായി യൂത്ത് കുന്നുംപുറം ബ്ലൂ വളണ്ടിയർ യാത്രനടത്തി

വേങ്ങര :ഹർത്താലുകൾ, പണിമുടക്കുകൾ, ബന്ദുകൾ.... തുടങ്ങി വ്യാപാര മേഖലയെ തകർക്കുന്ന മുഴുവൻ സമരകോലാഹലങ്ങളിൽ നിന്നും സംരക്ഷിക്കാൻ കർമ്മനിരതരായ നീല പട്ടാളം തയ്യാറെടുത്തു കഴിഞ്ഞു എന്ന് വിളംബരം ചെയ്യുന്ന തരത്തിലുള്ള കുന്നുംപുറം വ്യാപാരി വ്യവസായി യുത്തിന്റെ യുവത്വം സമീപ പ്രദേശങ്ങളിലെ (അച്ചനമ്പലം, AR നഗർ,കൊളപ്പുറം, VK പടി...) യുണിറ്റുകളിലും സന്ദർശനം നടത്തി...

K V V E S യൂണിറ്റ് പ്രസിഡന്റ് K K കുഞ്ഞിമുഹമ്മദ്, ജന:സിക്രട്ടറി മജീദ് കുന്നുമ്മൽ എന്നിവർ ചേർന്ന് V VY ജില്ലാ യുത്ത് സിക്രട്ടറി TK റഷീദലിക്കും യൂണിറ്റ് യുത്ത് ഭാരവാഹികൾക്കും പതാക കൈമാറി ഫ്ലാഗ്ഓഫ് നടത്തി