പെരിന്തൽമണ്ണ : ശക്തമായ മഴയിൽ കുന്നപ്പള്ളിയിൽ താമസിക്കുന്ന മിൻപിടി അബ്ദുൽ അസീസ് എന്നവരുടെ വീടിൻ്റെ മുകളിലേക്ക് കടപുഴകി വീണ ഭീമൻ പുളിമരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. റോഡ് സൈഡിൽ നിന്നാണ് മരം കടപുഴകി വീണത് വീട്ടുകാർ ഹോസ്പിറ്റലിൽ ആയതിനാൽ വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല വീടിന് നേരിയ പരിക്കുകൾ സംഭവിച്ചു .
മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം,സുബീഷ് പരിയാപുരം,ശ്യാം പാതായ്ക്കര,യധു പാതായ്ക്കര,അഭിൻ വിജയ്, എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനെടുവിൽ മരം മുറിച്ചു നീക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ