പോസ്റ്റുകള്‍

ഡിസംബർ 28, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(28/12/2018)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം ചേറൂർ    കിളിനക്കോട് പാറക്കണ്ണി...    വേങ്ങര-കുന്നുംപുറം.  റോഡുകൾ ബിഎംബിസി ചെയ്യാൻ 12.5 കോടി അനുവദിച്ചു ആദ്യം അനുവദിച്ച 3 കോടിക്ക് പുറമേയാണ് ഇപ്പോഴത്തെ ഉത്തരവ് വേങ്ങര എംഎൽഎ Adv: KNAഖാദർ സാഹിബ് അറിയിച്ചു

മുതാലാഖ് ബില്ല് വിവാദം തല്പര കക്ഷികളുടെ കുപ്രചാരണം എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

ഇമേജ്
അബുദാബി: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അദ

കോഴി പരിപാലനത്തിലെ ആധുനിക രീതികൾ - ബോധവൽക്കരണ ക്ലാസ്

ആതവനാട്  പ്രവർത്തിക്കുന്ന ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഹാച്ചറിയുടെ ഉൽഘാടനത്തോടനുബന്ധിച്ച്  ' കോഴി പരിപാലനത്തിലെ  ആധുനിക രീതികളെ കുറിച്ച് വിദഗ്ദർ നയിക്കുന്ന ക്ലാസ് 30-12-18 ന് ഞായർ രാവിലെ 10 മണിക്ക് പ്രസ്തുത കേന്ദ്രത്തിൽ വെച്ച് നടക്കുന്നു .. ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ അതാത് മൃഗാശുപത്രികളിൽ പേര് രജിസ്റ്റർ ചെയ്യുക

കോൺഗ്രസിന്റെ 134 )o ജൻമദിനം വേങ്ങര ഇന്ദിരാജി ഭവനിൽ ആഘോഷിച്ചപ്പോൾ

ഇമേജ്
വേങ്ങര:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി ടി വി രാജഗോപാൽ എം എ. അസീസ് ഹാജിക് കേക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു  .അലസ്സൻ ഹാജി പള്ളിക്കൽ ,അഷ്‌റഫ് പറാഞ്ചേരി ,വി ടി . മൊയ്‌ദീൻ ,എം ടി ..അസൈനാർ ,സി ടി ..മൊയ്‌ദീൻ പാലശ്ശേരി ബാവ ,കാട്ടി കുഞ്ഞാവറു ,ജീവൻ ,അഫ്സൽ ,കുഞ്ഞീൻ പാലക്കോടൻ ,ഇ കെ .അഹമ്മുദു ബാപ്പു , ദാസൻ ,പി സലാം ,ഇസ്മായിൽ ഉണ്ണിയാലുക്കൽ ,അർജുൻ ടി വി ,ശാഹുൽ ഹമീദ് , സി എച് ..അനീസ് കെ ടി. കരീം എന്നിവർ പങ്കെടുത്തു പരിപാടിയിൽ ഇൻഡ്യൻ നാഷണൽ  കോൺഗ്രസ് ഹിന്ദി ഹൃദയഭൂമിയിൽ വൻ തിരിച്ചുവരവിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദപ്രകടത്തിൽ കൂരിയാട് നിന്നും വേങ്ങര വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ച് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മൂവർണ്ണക്കൊടി വീശി പാർട്ടി പ്രവർത്തകർക് ആവേശം പകർന്ന ചെടിപ്പുറമാടിന്റെ അഭിമാനമായ അഫ്സൽ ,ശാഹുൽ ഹമീദ് എന്നിവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പള്ളിക്കൽ അലസ്സൻ കുട്ടി ഹാജി ,ഇ കെ അഹമദു ബാപ്പു എന്നിവർ ഷാളണിയിച്ച ആദരിച്ചു

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഈ സൗകര്യം നിലവിൽ വന്നു. ട്രഷറിയിൽ പോയി ചലാൻ അടച്ചു സ്റ്റേഷനിൽ അപേക്ഷ നലകി അവിടെ നിന്നും D Y S P ഓഫീസിൽ പോയി പെർമിറ്റ് വാങ്ങാൻ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവസ്ഥക്ക് മാറ്റം വരികയാണ് ഓൺലൈൻ അപേക്ഷ തുടങ്ങിയതോടെ.

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018)

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018) ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം എംഎൽഎ KNA ഖാദർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 741906 രൂപ ചിലവിൽ കുന്നുംപുറം. സ്പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റിക്ക് രോഗികളെ പരിചരിക്കാൻ ആംബുലൻസ് വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചു

today news

കൂടുതൽ‍ കാണിക്കുക