ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: കരാറുകാർക്കെതിരെ കേസ് ഡ്രൈവറും വാഹനവും കസ്റ്റയിൽ വി കെ പടിയിൽ ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.  ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്  രജിസ്റ്റർ ചെയ്യുക.  മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് അധികൃത സ്ഥലത്തെത്തിയിട്ടുണ്ട്.  പ്രദേശവാസികളിൽ നിന്നും  മൊഴിയെടുക്കും. ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. പക്ഷികളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ച

വേങ്ങര ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ  മിഷൻ പദ്ധതിയുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് തല എക്സിബിഷനും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ, സി പി അബ്ദുൽ ഖാദർ, എം പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജാസ്മിൻ അഹമ്മദ്, പ്രോഗ്രാം കോഡിനേറ്റർ ഷാജി, എന്നിവർ ചടങ്ങിൽ സംസാരിച്ചു.   വേങ്ങര യിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കവലകളിലും എക്സിബിഷൻ പ്രദർശിപ്പിച്ചു.

എന്തിനായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത.മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ.ഉള്ളുലക്കുന്ന കാഴ്ച.

ഹൈവേ വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിക്കുമ്പോൾ വീണ്ടും ആവർത്തിക്കുന്നു ഈ ക്രൂരത...മരം മുറിച്ചിട്ടപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ..... ദേശീയ പാതയിൽ മലപ്പുറം വികെ പടി അങ്ങാടിയിലാണ് വേദനയുളവാക്കുന്ന സംഭവം നടന്നത് .  മഴക്കാലത്തു നിരവധി നീർ പക്ഷികൾ മരങ്ങളിൽ കൂട് വക്കാറുണ്ട്.. ജൂൺ മാസം മുതൽ സെപ്റ്റംബർ വരെയാണ് അവയുടെ പ്രജനന കാലം.. അത് കഴിഞ്ഞാൽ അവ കൂടോഴിഞ്ഞു പോകും .. പക്ഷെ ഇവിടെ കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടി മുറിച്ചതോടെ പക്ഷിക്കുഞ്ഞുങ്ങൾ കൂടുകൾക്കൊപ്പം താഴെ വീഴുകയായിരുന്നു. 60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്. ജില്ലയിൽ 4 ആം തവണയാണിങ്ങനെ... മിക്കതും പറക്കാൻ തുടങ്ങുന്നവയായിരുന്നു.. ഒന്നോ രണ്ടോ മാസം കൂടി കഴിഞ്ഞാ ൽ അവ കൂടോഴിഞ്ഞു പോയിട്ടാണ് ഈ മരങ്ങൾ മുറിക്കുന്നതെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു. കൂടു കൂട്ടിയ മരങ്ങൾ അവയുടെ പ്രജനന കാലം കഴിയുന്നത് വരെ വെട്ടരുത്.. മരങ്ങൾ വെട്ടുന്നതും, കൊറ്റില്ലങ്ങൾ നശിപ്പിക്കുന്നതും പക്ഷികളെ വേട്ടയാടുന്നതിനും കൊല്ലുന്നതിനും തുല്യമാണ്.. ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് പ്രകാരം, 1 ലക്ഷം രൂപയും 7 വർഷം വരെ ജയിൽ ശി

വേങ്ങര ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുന്നു ഉത്ഘാടനം ആറാം തിയതി

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കുന്നു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയുടെ  ഉത്ഘാടനം  ഈ വരുന്ന ആറാം തിയതി  ചൊവ്വാഴ്ച 11മണിക്ക് വേങ്ങര  നിയോജകമണ്ഡലം MLA  പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്  നിർവഹകും 2020ജൂലൈയില്‍  ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം പണി തീര്‍ക്കുകയും 35കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തോടെ ഈ കെട്ടിടം സെകണ്ടറി ട്രീറ്റ്മെന്റ് സെന്ററാക്കിമാറ്റി.  കഴിഞ്ഞ ഒക്ടോബര്‍ 31ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സെകണ്ടറി ട്രീറ്റ് മെന്റ് സെന്റര്‍ അടച്ച് പൂട്ടുകയും ഇതിലേക്ക് നിയമിച്ചവരെ പിരിച്ച് വിടുകയും ചെയ്ത ശേഷം ഈ കെട്ടിടം ഒഴിഞ്ഞ് കി ടക്കുകയായിരുന്നു.  താഴെ നിലയിലെ ഒ പി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.  ഡയാലിസ് യൂണിറ്റ് തുടങ്ങുന്നതിന് നാലു കോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയതാണ്  പുതിയ കെട്ടിടം.  ഇവയിലാണ് കിടത്തി ചികിത്സ  തുടങ്ങുന്നത്.  എക്സ്റേ, ആധുനിക പരിശോധനാ സൗകര്യമുള്ള മെഡിക്കൽ ലാബ് സൗകര്യവും ആശുപത്രിയില്‍ നിലവില്‍ ലഭ്യമാണ്. ഒരു സിവിൽ സർജന

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ്നിര്‍ബന്ധമാക്കി.

മലപ്പുറം: പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി  ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം  നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം. കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും  പ്രതിരോധ വാക്‌സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍  പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (0483-2736696) ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു.

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

 സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. അത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്. പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം. FSSAI അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

കോമൺവെൽത്ത് ​ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം : കോമൺവെൽത്ത് ​ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. വെള്ളി മെഡൽ  നേടിയ  അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ ജേതാവായ നിഹാൽ  സരിൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും.  നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സിൽ  ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച  എസ് എൽ നാരായണന് 5 ലക്ഷം രൂപയും പാരതോഷികമായി അനുവദിക്കാൻ തീരുമാനിച്ചു.  എൽദോസ്  പോൾ , അബ്ദുള അബൂബക്കർ , എം ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സ്പോർട്ട്സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളിൽ നിന്ന് നാല് ഒഴിവുകൾ നീക്കി വെച്ച് നിയമനം നൽകാനും തീരുമാനിച്ചു.  60 വയസ് കഴിഞ്ഞ പട്ടികവർ​ഗക്കാർക്ക് ഓണ സമ്മാനം : 60 വയസ് കഴിഞ്ഞ 60,602 പട്ടികവർ​ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നൽകും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.  ധനസഹായം : ലൈഫ് മിഷൻ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേത​

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി വഫാത്തായി

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി നിര്യാതനായി. 82 വയസായിരുന്നു.   വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്   സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കാരന്തൂർ മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകനാണ്. 1941 മാര്‍ച്ച് 10ന് ജനനം. 30 വര്‍ഷത്തോളം മലേഷ്യയില്‍ സേവനം ചെയ്തു. ബാഫഖി തങ്ങളുടെ ജനാസ നിസ്കാരം ഇന്ന് രാത്രി 9.30 ന്  മർകസിൽ മസ്‌ജിദുൽ ഹാമിലിയിൽ നടക്കും. തുടർന്ന് തിരൂരിലേക്ക് കൊണ്ട്  പോകും. ഖബറടക്കം നാളെ കൊയിലാണ്ടിയിൽ നടക്കും.

മലപ്പുറം ജില്ലാ ട്രോമാകെയർ തവനൂർ പ്രതീക്ഷാ ഭവനിൽ റോഡ് സുരക്ഷ ബോധവൽകരണ പരിശീലനം നടത്തി

  കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള   പ്രതീക്ഷഭവനിലെ 40 താമസക്കാർക്കു വേണ്ടി സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക്ക് നാഷണൽ സർവീസ് സ്കീം, സ്നേഹതീരം വളണ്ടിയർ വിംഗ്, ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ്, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവൽകരണ പരിശീലനം നൽകി.  പരിപാടിക്ക് എസ് എസ് എം പോളിടെക്നിക്ക് കോളേജ് ഇഎംസി കോഡിനേറ്റർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു.  തവനൂർ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.   മലപ്പുറം ജില്ല എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെ എ കാദർ പരിപാടി ഉദ്ഘാടനം  ചെയ്തു.  ബോധവൽക്കരണ  പരിശീലന പരിപാടിക്ക് തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട സന്തോഷ് കുമാർ കെ നേതൃത്വം നൽകി. മലപ്പുറം ജില്ലാ ട്രോമാകെയർ ഭാരവാഹികളായ മുജീബ് തൃത്താല, അബ്ബാസ് താനൂർ, അബ്ദുല്ല പീകെ, റസാക്ക്, വാമനൻ, , എന്നിവർ പങ്കെടുത്തു. പ്രതീക്ഷ ഭവൻ  സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ്‌ അജ്മൽ പരിപാടിക്ക്  ആശംസകൾ അർപ്പിച്ചു.  പ്രതീക്ഷാ ഭവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ് അജ്വദ് പരിപാടിക്ക് നേതൃത

സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും: മുഖ്യമന്ത്രി

ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച്  സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലിമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് നാം ഇപ്പോള്‍  ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലാണ്  കര്‍ശനിര്‍ദേശം നല്‍കിയത്.   ഉത്തരവ് സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നല്‍കേണ്ടത്. പി ഐ ടി എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസ

സംസ്ഥാനത്ത് അതി ശക്തമായ മഴ. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ട്‌: 31-08-2022: തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 01-09-2022:തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 02-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴ

കോട്ടക്കൽ അരുച്ചോളിൽബെഡ് കമ്പനിക്ക് തീപ്പിടിച്ചു video കാണാം

കോട്ടക്കൽ അരുച്ചോളിൽ ബെഡ് കമ്പനിക്ക് തീപ്പിടിച്ചു ഇന്ന്നാ വൈകുന്നേരം 4 മണി യോടെയാണ്  തീപിടുത്തം ഉണ്ടായത്. ഉടൻ നാട്ടുകാർ തീഅനക്കാൻ ശ്രമം തുടങ്ങി, പിന്നീട്ട് ഫയർ ഫോയിസ് എത്തി തീ പൂർണമായും അണച്ചു.  കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. കോട്ടക്കൽ അരിച്ചോളിൽ കിടക്ക നിർമ്മാണ കമ്പനി ഇടിമിന്നലിൽ കത്തിനശിച്ചു. ആളപായമില്ല, ലക്ഷങ്ങളുടെ നഷ്ടം  കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ കയറ്റം അവസാനിക്കുന്ന അരിച്ചോളിലെ സ്വകാര്യ കിടക്ക നിർമ്മാണ കമ്പനി ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ ഇടിമിന്നലിൽ കത്തി നശിച്ചു. സംഭവ സമയം നിരവധി തൊഴിലാളികൾ കെട്ടിടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു, ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സംഭമറിഞ്ഞു പ്രദേശവാസികളും, യാത്രക്കാരും, സ്ഥലത്തെത്തി കുടിവെള്ള ടാങ്കറുകളിൽ വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കോട്ടക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു, മലപ്പുറത്ത് നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേനാ വാഹനം എത്തിയാണ് അവസാനം തീ പൂർണ തോതിൽ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാ

സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം; 10 പേർക്ക് പരിക്ക്

ചെമ്മാട്: സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരുംതമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത