വേങ്ങര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ വർഷവും കർഷക ദിനാചരണം സമുചിതമായി ആഘോഷിച്ചു . കർഷകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം കാർഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രാധാന്യം. 2022 ആഗസ്റ്റ് 17 (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ 11.30 നു വേങ്ങര വ്യാപാരഭവൻ ഹാളിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വേങ്ങര നിയോജ ക മണ്ഡലം MLA പി.കെ. കുഞ്ഞാലിക്കുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു കർഷകരെ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ജില്ലാ പ ഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ ബാങ്ക് പ്രതിനിധികൾ, കർഷക പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. രാവിലെ 9.30ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി നടപ്പിലാ ക്കുന്ന കൃഷി ദർശൻ പരിപാടിയുടെ വിളംബര ജാഥ വേങ്ങര ടൗണിൽ നിന്ന് തുടങ്ങി സമ്മേളന നഗരിയിൽ എത്തിച്ചേർന്നു തുടർന്ന് കാലാവസ്ഥാ നുസൃത കൃഷി രീതികൾ എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി അസി സ്റ്റർ ഡയറക്ടർ ശ്രീ. പ്രകാശ് പുത്തൻ
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക