ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി.

വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭകള്‍ വഴി വ്യക്തിഗതമായി അപക്ഷേ നല്‍കിയ 40 പേരാണ് ബയോഗ്യാസ്  പദ്ധതിയുടെ ഭാഗമായത്. സി.എഫ്.സി ഫണ്ടില്‍ നിന്നും 5,38,000 രൂപ വകയിരുത്തിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ഹസീന ഫസല്‍ ഉപഭോക്താവായ പറമ്പന്‍ ലത്തീഫിന് നല്‍കി നിര്‍വഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടങ്ങളില്‍ തന്നെ  സംസ്‌കരിക്കുക  അതുവഴി  വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കുക എന്നിവയാണ്  പദ്ധതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വിവിധ വര്‍ഡ് അംഗങ്ങള്‍, ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂരിയാട് പ്രദേശത്ത്‌ മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ 3 മോട്ടോർ സഹിതം പിടിയിൽ video കാണാം

മോഷ്ടാവിനെ വേങ്ങര പോലീസിൽ ഏല്പിച്ചു read more..  

വഫ അബൂ ദാബി യാത്ര അയപ്പ് നൽകി

നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വഫ അബൂ ദാബി സോൺ എക്സിക്യുട്ടിവ് അംഗം ശ്രീ. അബ്ദുസ്സലാം മണ്ടോട്ടിലിന്  വഫ അബൂ ദാബി സോണൽ കമ്മറ്റി യാത്ര അയപ്പ് നൽകി. 26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്‌നേഹോപഹാരം കൈമാറി. വഫയുടെ പ്രവർത്തനങ്ങളിൽ സലാം സാഹിബ് നൽകിയ സ്തുത്യർഹമായ സേവനങ്ങൾക്ക് ചടങ്ങിൽ കൂടിയ എല്ലാവരും നന്ദി അറിയിച്ചു. തുടർന്നും വഫയുടെ ഒരു സജീവ പ്രവർത്തകനായി എന്നും കൂടെ ഉണ്ടാകും എന്ന് സലാം സാഹിബ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. LLB ബിരുദം നേടിയ വഫ അബൂ ദാബി ട്രഷറർ ഉമ്മർ പഞ്ചിളി യുടെ മകൾ അഡ്വ: ഉമ്മു സഫർ  നെ വഫ അബൂ ദാബി സോണൽ കമ്മറ്റി ആദരിച്ചു26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്‌നേഹോപഹാരം കൈമാറി.

പൊതുകിണറും പരിസരവും വൃത്തിയാക്കി

വേങ്ങര: വലിയോറ ബാവ മാസ്റ്റർ കുടിവെള്ള പദ്ധതിയുടെ കിണറും പരിസരവും വൃത്തിയാക്കി. പലിയോറ പരപ്പിൽപാറ പ്രദേശത്ത് ഇരുന്നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ബാവ മാസ്റ്റർ കുടിവെള്ള പദ്ധതിയുടെ കിണർ പൂർണ്ണമായും കാലവർഷം മൂലം മലിനജലം കയറുകയും മാലിന്യങ്ങൾ അടിഞ്ഞ് കൂടി കുടിവെള്ള വിതരണം മുടങ്ങിയ സഹചര്യത്തിലാണ് പരപ്പിൽപാറ യുവജന സംഘം പ്രവർത്തകർ കിണറും പരിസരവും വൃത്തിയാക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തത്. ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, സാദിഖ് കെ, സൽമാൻ കെ, അക്ബർ കെ ,റിയാസ് എ കെ ,മുനവ്വർ ഇ.പി, അബ്ദുൽ ഹാദി സി,ഇർഫാൻ, കരിം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ* 2022 | ജൂലൈ 27 | ബുധൻ | 1197 |  കർക്കടകം 11 |  പുണർതം 1443ദുൽ ഹിജജ 27                ➖➖➖➖ ◼️ഭക്ഷ്യധാന്യങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ പറഞ്ഞു. ◼️സ്‌കൂളുകളിലെ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ. സെപ്റ്റംബര്‍ മൂന്നു മുതല്‍ 11 വരെയാണ് ഓണം അവധി. സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ◼️രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്‍ഷന്‍. വിലവര്‍ധനയ്ക്കെതിരേ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചവരെയാണ് ഒരാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എ.എ റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവരും ഡിഎംകെ എംപി കനിമൊഴി സോമു

കള്ളനോട്ട് ഒഴുകുന്നു; പ്രകടമായ വ്യത്യാസങ്ങൾ ഇവയാണ്

 500 രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നത് വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കുന്നു. പലരും ബാങ്കുകളിലും മറ്റും പണം അടയ്ക്കാൻ എത്തുമ്പോഴാണ് തങ്ങളുടെ കൈവശം ലഭിച്ചതിൽ ചിലത് കള്ള നോട്ടുകൾ ആണെന്ന് അറിയുന്നത്.  ഇത്തരത്തിൽ ഏതാനും മാസത്തിനുള്ളിൽ ആയിരക്കണക്കിനു രൂപ നഷ്ടമായവരും ഉണ്ട്. യഥാർഥ കറൻസിയുടെ അതേ വലുപ്പവും സാമ്യവും ഉള്ള കള്ള നോട്ടുകൾ കണ്ടാൽ ആർക്കും തന്നെ സംശയം തോന്നിക്കില്ല. തിരക്കുള്ള കടകളിൽ ഇത്തരം നോട്ടുകൾ കിട്ടിയാൽ ആരും സംശയം കൂടാതെ സ്വീകരിക്കും. ഇത്തരത്തിൽ ലഭിച്ച കള്ള നോട്ടുകളിൽ റിസർവ് ബാങ്ക് എന്നുള്ളതിൽ റിസർവ് എന്നതിന്റെ അവസാന ഇംഗ്ലിഷ് അക്ഷരം VE എന്നതിനു പകരം VU എന്നാണ് അച്ചടിച്ചിരിക്കുന്നത്. കൂടാതെ വാട്ടർ മാർക്കിൽ യഥാർഥ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിൽ കാണുമ്പോൾ കള്ളനോട്ടിൽ ചിത്രം വയലറ്റ് നിറത്തിലാണ് കാണുന്നത്. ഇത് ഒഴികെ കാര്യമായ വ്യത്യാസം ഒന്നും ഈ നോട്ടുകളിൽ കാണാനില്ല. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇത്തരം നോട്ടുകൾ കൂടുതൽ ലഭിക്കുന്നതിനാൽ ഇതിന്റെ നഷ്ടം വ്യാപാരികൾക്കാണ്. ഇപ്പോൾ വ്യാപാര മേഖല പ്രതിസന്ധിയിലായ സമയത്ത് കൂനിന്മേൽ കുരു

വേങ്ങരയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

വേങ്ങര കണ്ണാട്ടിപ്പടി നൊട്ടപ്പുറം മണ്ണിൽ അനിൽ (43) ആണ് പിടിയിലായത്.  വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റിനർകോട്ട് സ്പെഷ്യൽ ടീമും ചേർന്ന് ഇന്നലെ വൈകിട്ട് വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ കവർച്ച, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ SI ഗിരീഷ് എം, ASI അശോകൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, R ഷഹേഷ്, സിറാജ്ജുദ്ധീൻ K,മോഹനദാസ്,സൽമാൻ, ഫൈസൽ, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തിവരുന്നത്.

ഒരേ തലയിണ 2 വർഷത്തിലേറെയായി ഉപയോഗിക്കുന്നുണ്ടോ? വൈറോളജിസ്റ്റിന്റെ മുന്നറിയിപ്പ് ഇങ്ങനെ.

തലയിണ ഇല്ലാതെ ഉറങ്ങുന്ന കാര്യം പലർക്കും ആലോചിക്കാനേ സാധിക്കില്ല. ഉറക്കം ശരിയാകണമെങ്കിൽ തലയിണ പലർക്കും കൂടിയേ തീരൂ. ബെഡ്ഷീറ്റുകളും തലയിണ കവറുകളും മിക്കവരും ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകിയിടാറുണ്ട്. ഇവ പഴകിയാൽ നാം അവയ്ക്ക് പകരം പുതിയത് വാങ്ങുകയും ചെയ്യും... എന്നാൽ, നിങ്ങളുടെ തലയിണ വാങ്ങിയിട്ട് എത്രകാലമായി? എത്രകാലം കൂടുമ്പോഴാണ് അത് നിങ്ങൾ മാറ്റാറുള്ളത്? ഈ ചോദ്യങ്ങൾക്ക് പലർക്കും ഉത്തരമുണ്ടാകില്ല. കാരണം മറ്റൊന്നുമല്ല. ഒരിക്കൽ തലയിണ വാങ്ങിയാൽ പിന്നെ അത് മാറ്റുന്ന കാര്യം നാം ആലോചിക്കാറ് പോലുമില്ല. പഴയ തലയിണകൾ ബാഹ്യമായി നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അവ ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്. രണ്ടുവർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കുന്നത് എത്രത്തോളം ദോഷകരമാണെന്ന് കാണിച്ച് പ്രമുഖ വൈറോളജിസ്റ്റ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഡോ. ലിൻഡ്സെ ബ്രോഡ്ബെന്റ് ട്വിറ്ററിൽ നൽകിയ മറുപടിയാണ് ഏറെ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. 'നിങ്ങളുടെ വീട്ടിലെ തലയിണക്ക് രണ്ട് വയസ് പ്രായമുണ്ടെങ്കിൽ അതിന്റെ ഭാരത്തിന്റെ 10 ശതമാനവും വീട്ടിലെ പൊടിപടലങ്ങളായിരിക്കും'

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പ്രഭാത വാർത്തകൾ    2022 | ജൂലൈ 26 | ചൊവ്വ | 1197 |  കർക്കടകം 10 |  തിരുവാതിര 1443 ദുൽഹിജജ26    ➖➖➖➖➖➖➖➖ ◼️പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം 28 ന്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22 നു ക്ലാസുകള്‍ ആരംഭിക്കും. ◼️ലോക്സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ സ്പെന്‍പെന്‍ഡു ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ◼️സ്വാശ്രയ കോളജുകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാരിനോടു കേരള ഹൈക്കോടതി. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ എങ്ങനെ സംരക്ഷിക്കുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ ര

നമ്മുടെ രാഷ്ട്രപതിയുടെ പ്രത്യേകതകൾ..

നമ്മുടെ രാഷ്ട്രപതിയുടെ പ്രത്യേകതകൾ.. ഇതാദ്യമായി ഇന്ത്യയുടെ രാഷ്ട്രപതിഭവനിൽ സ്വാദിഷ്ടമായ പഴങ്കഞ്ഞി തയ്യാറാകാൻ പോകുകയാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ഇഷ്ടവിഭവങ്ങളാണ് പഴങ്കഞ്ഞിയും മുരിങ്ങയില കറിയും. ഉത്തരേന്ത്യയിലെ വിവാഹിതരായ ഹിന്ദു,സിഖ്,ജൈന മതസ്ഥരായ വനിതകളെപ്പോലെ  ഗുംഘട്ട് എന്ന അനിവാര്യത ( സാരിത്തലപ്പ് തലയിലൂടെ മറയ്ക്കുന്ന രീതി) രാഷ്ട്രപതിയുടെ സമുദായത്തിൽ (സന്താൾ ഗോത്രം) നിലവിലില്ല.അതുകൊണ്ടുതന്നെ അവർക്ക്  ഗുംഘട്ട്  ഇല്ലതന്നെ. അവരുടെ സമുദായം ഈ രീതി അംഗീകരിക്കുന്നില്ല. ദക്ഷിണേന്ത്യയിലെ ഹിന്ദുസ്ത്രീകളും  ഗുംഘട്ട്  ധരിക്കാറില്ല. പക്കാ വെജിറ്റേറിയനായ ശ്രീമതി ദ്രൗപതി മുർമു സവാളയും ഉള്ളിയും കഴിക്കില്ല. രാവിലെ പഴിയതലമു റക്കാരായ മലയാളികളെപ്പോലെ പഴങ്കഞ്ഞിയാണ് അവരുടെ ഇഷ്ടവിഭവം. ബന്ധുവീടുകളിൽ പോകുമ്പോൾ പഴങ്കഞ്ഞി തയ്യറാക്കിവയ്ക്കാൻ അവർ ഫോണിൽക്കൂടെ ആവശ്യപ്പെടുമായിരുന്നു. പഴങ്കഞ്ഞിക്കൊപ്പം മുരിങ്ങക്കായ , മുരിങ്ങയില എന്നിവയുടെ കറികളും പ്രിയമാണ്. ചോറും കറികളും ഏറെ ഇഷ്ടപ്പെടുന്ന അവർ വല്ലപ്പോഴും ചപ്പാത്തിയും കഴിക്കാറുണ്ട്. ശിവഭക്തയായ രാഷ്ട്രപതി മികച്ച ഒരു പാചകവിദഗ്ദ്ധ കൂടിയാണ്.

ഒരു പക്ഷിയെ നമ്മൾ കാണുന്ന പക്ഷിയുടെ നിറവും പക്ഷികൾ കാണുന്ന അവരുടെ നിറവും ഇങ്ങനെയാണ് കൂടുതൽ അറിയാം

🦆 നമ്മൾ കാണുന്ന പക്ഷിയും, പക്ഷികൾ കാണുന്ന പക്ഷിയും ! 🦆 .  നമുക്ക് മഴവില്ലിലെ നിറങ്ങളായ വയലറ്റ് മുതൽ ചുവപ്പ് വരെയുള്ള പ്രകാശം ആത്രമേ കാണുവാൻ കഴിയൂ..  . എന്നാൽ..മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, പക്ഷികൾക്ക് അൾട്രാവയലറ്റിലെ തരംഗദൈർഘ്യവും സ്പെക്ട്രത്തിന്റെ ദൃശ്യ ശ്രേണിയും മനസ്സിലാക്കാൻ കഴിയും. 🦆 . 🦆 അതുകൊണ്ട് ഒരു പക്ഷിക്ക് മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് "നിറങ്ങൾ" മറ്റൊരു പക്ഷിയുടെ തൂവലിൽ കാണാൻ കഴിയും. 🦆 . 💥 ഇത് നമുക്ക് എങ്ങനെ അറിയുവാൻ സാധിക്കും എന്ന് ചോദിച്ചാൽ.. പക്ഷികളുടെ കണ്ണ് പരിശോധിച്ചാൽ അറിയുവാൻ സാധിക്കും.👍 . 🦆  മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, അവയുടെ ലെൻസുകളും മറ്റ് നേത്ര ഭാഗങ്ങളും അൾട്രാ വയലറ്റ് പ്രകാശം മനസിലാക്കുവാൻ പാകത്തിനാണ്.👍 . 🦆 പക്ഷികളുടെ കണ്ണിൽ നാല് തരം കോൺ സെല്ലുകൾ ഉണ്ട്.👍 💥 നമ്മുടേതുപോലെ ചുവപ്പ്, പച്ച, നീല കൂടാതെ അൾട്രാ വയലറ്റ് പ്രകാശം സ്വീകരിക്കുന്ന നാലാമത്തെ കോൺ കോശങ്ങളും. 🦆

വേങ്ങര ഊരകം കുന്നത്ത് വീട്ടിലേ കവർച്ച -മോഷ്ടാവ് ഉടുമ്പ് രാജേഷിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

ഊരകം:ഊരകം കുന്നത്ത് വീട്ടിൽ കവർച്ച നടത്തിയ പ്രതി കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് എന്ന ഉടുമ്പ് രാജേഷിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വേങ്ങര SI രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ASI മോഹനൻ, Scpo രജീഷ്   നേതൃത്വത്തിൽ മലപ്പുറം DANSAF ടീം അംഗങ്ങളായ SI ഗിരീഷ് CPO ദിനേശ്, സിറാജുദ്ദീൻ, സഹേഷ്  എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മാസം 26നു  പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിൻ്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻ തൊടി സലീം ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.  തുടര്‍ന്ന്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം  മലപ്പുറം  ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂരിയാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി   എന്നീ സ്ഥലങ്ങളിലും  പരിസരങ്ങളിലുമുള്ള ഇരുനൂറോളം  സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു  നടത്തിയ അന്വേഷണത്തിലാണ്  പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്. കൊല്ലം - തിരുവന്തപുരം ജില്ലകളിലായി

രക്തദാനം : റെഡ്ക്രോസ്സ് ജില്ലയിൽ "കൂടെപ്പിറപ്പ് " പദ്ധതി തുടങ്ങി.

രക്തദാനത്തിന് പുതിയ മാനം നൽകി  ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ "കൂടെപ്പിറപ്പ്" എന്ന ജനപക്ഷ-ജീവൻരക്ഷാ  രക്ത ദാന പദ്ധതിക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളെജ് ബ്ലഡ് ബാങ്കിൽ തുടക്കമായി. ഏതവസരത്തിലും, സാഹചര്യത്തിലും ആവശ്യമുള്ളവർക്ക് ഏത് ഗ്രൂപ്പിലുള്ള രക്തവും ലഭ്യമാക്കുന്നതാണ് പദ്ധതി.  ജില്ലയിലെ പ്രധാന രക്ത ശേഖരണ കേന്ദ്രമായ ഗവ. മെഡിക്കൽ കോളെജ് രക്തബാങ്ക് വഴിയായിരിക്കും ആവശ്യക്കാർക്ക് രക്തം നൽകുക. ബ്ലഡ് ബാങ്കിലെ രക്ത ശേഖരത്തിന്റെ കുറവറിഞ്ഞ് യഥാസമയങ്ങളിൽ കുറവ് നികത്തും. നേരത്തേ റെഡ് ക്രോസ്സിന്റെ ഏറെ ജനപ്രീതി നേടിയ രക്തബന്ധു പദ്ധതി യു.കെ യിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് നേടിയിരുന്നു. കൂടെപ്പിറപ്പ് പദ്ധതിക്ക് റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ഹുസ്സൈൻ വല്ലാഞ്ചിറയുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ കോളെജ് ആർ.എം.ഒ  ഡോ.സഹീർ നെല്ലിപ്പറമ്പൻ രക്ത ദാനത്തിന് തുടക്കം കുറിച്ചു. രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.മേരി ട്രീസ്സ, കൗൺസിലർ രാധിക, സ്റ്റാഫ് നഴ്സ് മഞ്ജുഷ, അസി.പ്രൊഫസർ പി.മുജീബ് റഹ്മാൻ, അബ്ദുൽ റഷീദ് സംസാരിച്ചു.

ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷം രൂപക്ക്.

ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷം രൂപക്ക്. ചാലക്കുടി നഗരസഭ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കുന്നതിന് നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. ( banana cluster sold for 1 lakh rupees ) സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് നഗരസഭ ഓഫീസിൽ വെച്ച് ഒരു നേന്ത്രപഴകുലയാണ് ഓപ്പൺ ലേലം ചെയ്തത്. 500 രൂപയിൽ നിന്നും ആരംഭിച്ച ലേലത്തിൽ കൗൺസിലർമാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുൻ ചെയർമാൻ വി.ഒ. പൈലപ്പന് ലേലം ഉറപ്പിച്ചു. സുവർണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിർദ്ദന രോഗികൾക്കാണ് ചികിൽസാ സഹായം നൽകുന്നത്.

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്