നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വഫ അബൂ ദാബി സോൺ എക്സിക്യുട്ടിവ് അംഗം ശ്രീ. അബ്ദുസ്സലാം മണ്ടോട്ടിലിന് വഫ അബൂ ദാബി സോണൽ കമ്മറ്റി യാത്ര അയപ്പ് നൽകി. 26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്നേഹോപഹാരം കൈമാറി. വഫയുടെ പ്രവർത്തനങ്ങളിൽ സലാം സാഹിബ് നൽകിയ സ്തുത്യർഹമായ സേവനങ്ങൾക്ക് ചടങ്ങിൽ കൂടിയ എല്ലാവരും നന്ദി അറിയിച്ചു. തുടർന്നും വഫയുടെ ഒരു സജീവ പ്രവർത്തകനായി എന്നും കൂടെ ഉണ്ടാകും എന്ന് സലാം സാഹിബ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. LLB ബിരുദം നേടിയ വഫ അബൂ ദാബി ട്രഷറർ ഉമ്മർ പഞ്ചിളി യുടെ മകൾ അഡ്വ: ഉമ്മു സഫർ നെ വഫ അബൂ ദാബി സോണൽ കമ്മറ്റി ആദരിച്ചു26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്നേഹോപഹാരം കൈമാറി.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി