🦆 നമ്മൾ കാണുന്ന പക്ഷിയും, പക്ഷികൾ കാണുന്ന പക്ഷിയും ! 🦆 . നമുക്ക് മഴവില്ലിലെ നിറങ്ങളായ വയലറ്റ് മുതൽ ചുവപ്പ് വരെയുള്ള പ്രകാശം ആത്രമേ കാണുവാൻ കഴിയൂ.. . എന്നാൽ..മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, പക്ഷികൾക്ക് അൾട്രാവയലറ്റിലെ തരംഗദൈർഘ്യവും സ്പെക്ട്രത്തിന്റെ ദൃശ്യ ശ്രേണിയും മനസ്സിലാക്കാൻ കഴിയും. 🦆 . 🦆 അതുകൊണ്ട് ഒരു പക്ഷിക്ക് മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് "നിറങ്ങൾ" മറ്റൊരു പക്ഷിയുടെ തൂവലിൽ കാണാൻ കഴിയും. 🦆 . 💥 ഇത് നമുക്ക് എങ്ങനെ അറിയുവാൻ സാധിക്കും എന്ന് ചോദിച്ചാൽ.. പക്ഷികളുടെ കണ്ണ് പരിശോധിച്ചാൽ അറിയുവാൻ സാധിക്കും.👍 . 🦆 മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, അവയുടെ ലെൻസുകളും മറ്റ് നേത്ര ഭാഗങ്ങളും അൾട്രാ വയലറ്റ് പ്രകാശം മനസിലാക്കുവാൻ പാകത്തിനാണ്.👍 . 🦆 പക്ഷികളുടെ കണ്ണിൽ നാല് തരം കോൺ സെല്ലുകൾ ഉണ്ട്.👍 💥 നമ്മുടേതുപോലെ ചുവപ്പ്, പച്ച, നീല കൂടാതെ അൾട്രാ വയലറ്റ് പ്രകാശം സ്വീകരിക്കുന്ന നാലാമത്തെ കോൺ കോശങ്ങളും. 🦆
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി