വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത് ഇന്നലെ രാത്രി 10 :20 ന്ന് റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി ഇന്ന് രാവിലെ 9:20 തോടെ നെടുമ്പാശേരിഇറക്കി അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തി കെഎംസിസി നേതാവ് NP ഹനീഫ സാഹിബിന്റെ ജനാസ നമസ്ക്കാരം ഉച്ചക്ക് ( 22 / 7/ 2022 ന് വെള്ളിയാഴ്ച ) 2.30 pm ന് വേങ്ങര , , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ വെച്ച് നടക്കും. രണ്ട് മണിക്ക് ജുമാ മസ്ജിദ് പരിസരത്തു പോതു ദര്‍ശനത്തിന് സൗകര്യം ഉണ്ടാവും. വീട്ടിൽ പോതു ദര്‍ശനം ഉണ്ടാവില്ല. .വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കുന്നുംപുറം ഭാഗത്തു നിന്നും വരുന്നവർ മിനി ജംഗ്ഷൻ നിന്നും ഇടത്തേക് മിനി കാപ്പിൽ കിളിനാക്കോട് റോഡ് 2km രിഫാഈ ജുമാ മസ്ജിദ് മിനി കാപ്പിൽ. മസ്ജിദ് ലൊക്കേഷൻ അറിയാൻ ക്ലിക്ക് ചെയുക ബുധനഴ്ച്ച റിയാദിലെ സുമേഷി ഹോസ്പിറ്റലിൽ വെച്ച് ഇന്ത്യൻ സമയം രാത്രി മരണപെ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി