മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ക്ഷണിച്ച് കെ.എസ്.ആർ.ടി.സി.. തിരൂരിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്രക്ക് ശേഷം തിരൂർ - മൂന്നാർ യാത്രയൊരുക്കി ksrtc. യാത്രക്കാരുടെ താല്പര്യാർത്ഥം സൂപ്പർ ഡീലക്സ് എയർ ബസാണ് തയ്യാറാക്കിയിട്ടുള്ളത്. 1200 രൂപയാണ് നിരക്ക് വരുന്നത്. തിരൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയും, മൂന്നാറിൽ രാത്രി എസി സ്ലീപ്പർ ബസ്സിൽ ഉറങ്ങാനുള്ള സൗകര്യവും, മൂന്നാറിൽ ഒരു പകൽ മുഴുവൻ ksrtc ബസ്സിൽ സൈറ്റ് സീയിങ്ങും ഇതിൽ ഉൾപ്പെടുന്നു. 23/07/2022 ശനിയാഴ്ചയാണ് മൂന്നാർ യാത്ര നിശ്ചയിച്ചിട്ടുള്ളത്. തിരൂരിൽ നിന്ന് രാവിലെ 11:00ന് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും. അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങിയ ശേഷം, പിറ്റേന്ന് രാവിലെ 09:00 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് കടക്കും. Ksrtc യുടെ സൈറ്റ് സീയിങ് ബസാണ് ഇതിനായി ഉപയോഗിക്കുക. സന്ദർശിക്കുന്ന സ്ഥലങ്ങൾ:- 1 .ടീ മ്യൂസിയം Entry fee Rs 125/- 2. ടോപ്പ് സ്റ്റേഷൻ Entry Fee Rs 20/- 3. കുണ്ടള ഡാം Free entry 4. എക്കോ പോയിന്റ് Entry
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി