ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

KMCC നേതാവ് എൻ.പി.ഹനീഫ സാഹിബ്‌ വിടവാങ്ങി

പ്രമുഖ കെ.എം.സി.സി.നേതാവ് എൻ.പി.ഹനീഫ ഇന്ന് 2022 ജൂലായ് 20 ബുധൻ വൈകുന്നേരം റിയാദിലെ സുമേഷി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം ഏറെ ദു:ഖത്തോടെ  എല്ലാവരെയും അറീക്കുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേങ്ങര സ്വദേശിയായ ഹനീഫ ജിദ്ദയിലും ദമാമിലും, റിയാദിലും.കെ.എം.സി.സി. സംഘട രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ജിദ്ദയിൽ അൽ റൗദ ഏരിയ കെ.എം.സി.സി.ക്കും ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി.ക്കും നേതൃത്വം നൽകിയ ഹനീഫ താൻ ജോലി ആവശ്യാർത്ഥം ചെന്ന എല്ലാ ഇടങ്ങളിലും തൻ്റെ സംഘടനയുടെ പ്രചാരകനും പ്രവർത്തകനുമായി മാറുകയായിരുന്നു. ദമാമിലും റിയാദിലും ഹനീഫ കെ.എം.സി.സി സംഘടന ഇടങ്ങളിൽ ആത്മാർത്ഥമായ സേവന സമർപ്പണം കൊണ്ട് തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ചു. ജീവ കാരുണ്യ സേവന മേഖലകളിൽ ഈ മികച്ച സംഘാടകൻ്റെ സംഭാവന കെ.എം.സി.സി.ക്ക് വിസ്മരിക്കാനാവില്ല. നാട്ടിലും മറു നാട്ടിലും ഹരിത പ്രസ്ഥാനത്തിൻ്റെ അഭിമാനക്കൊടി ഉയർത്തി പിടിച്ച പ്രിയ സഹ പ്രവർത്തകൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിക്കുന്നു. ഹനീഫയുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു. ജിദ്ദ കെ.എം.സി.സി.യുടെ അനുശോചനം രേഖപ്പെടുത്തുന്നു .സർവ്വശ

സൗദി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഹനീഫ സാഹിബ്‌ മരണപെട്ടു

സൗദി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന NP ഹനീഫ സാഹിബ്‌ മരണപെട്ടു  വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബ്‌  എന്നവർ അല്പം മുൻപ് റിയാദ് സുമേഷി ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടതായി വിവരം ലഭിച്ചിരിക്കുന്നു.കുറച്ച് ദിവസങ്ങളായി  ഹനീഫ സാഹിബ്‌  സൗദി റിയാദിലെ പ്രമുഖ ഹോസ്പിറ്റലിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.മരണ കാരണം തലച്ചോറിന് സ്ട്രോക് ബാധിച്ചതാണ്. ജിദ്ദ , റിയാദ് , ദമ്മാം മേഖലകളിലെ KMCC ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ ഇടപെടൽ നടത്തിയിരുന്നു. ബൈത്തുറഹ്മ മാതൃകയിൽ വേങ്ങര മണ്ഡലത്തിലെ പാവപെട്ട കുടുംബനാഥൻമാർക്ക് ഉപജീവനമാർഗ്ഗം എന്ന രീതിയിൽ ദമ്മാം കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ മഹീശത്തുറഹ്മ എന്ന പേരിൽ സൗജന്യ ഓട്ടോറിക്ഷ പദ്ധതിയുടെ മുഖ്യ ശിൽപ്പികളിൽ ഒരാളായിരുന്നു NP ഹനീഫ സാഹിബ്‌. കെ.എം.സി.സി യുടെ നേതൃത്വത്തിൽ പാവങ്ങൾക്കത്താണിയായി മുഴു സമയവും ഓടി നടന്ന നിശബ്ദനായ വലിയ മനുഷ്യനായിരുന്ന അദ്ദേഹം, എപ്പോഴും മറ്റുളളവരുടെ പ്രയാസങ്ങൾ തീർക്കാനും, വേദനിക്കുന്ന വർക്കാശ്വാസമാവാനും വേണ്ടി ജീവിക്കുകയ

കുറുക ഗവൺമെന്റ് ഹൈസ്കൂളിലേക്ക് അടുക്കള പാത്രങ്ങൾ നൽകി

വേങ്ങര: കുറുക ഗവൺമെന്റ് ഹൈസ്കൂളിലേക്ക് ആവശ്യമായ അടുക്കള പാത്രങ്ങൾ വേങ്ങര സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പി.ടി.എ കമ്മിറ്റി സമാഹരിച്ച് നൽകി. 35,000 രൂപയോളം വിലവരുന്ന പാത്രങ്ങളാണ് സ്കൂളിൽ നടന്ന ചടങ്ങിൽ വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ മുഹമ്മദ്കുട്ടി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജസീന്തക്ക് കൈമാറിയത്. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് പറങ്ങോടത്ത് അബ്ദുൽ അസീസ് അധ്യക്ഷ്യത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എ.കെ നാസർ മുഖ്യാത്ഥിയായി പങ്കെടുത്തു. എസ്.എം.സി ചെയർമാൻ പറങ്ങോടത്ത് മുസ്തഫ, പി.ടി.എ വൈസ് പ്രസിഡന്റ് വേലായുധൻ.സി , മറ്റ് പി.ടി.എ അംഗങ്ങളായ മുസ്തഫ മങ്കട, ഫത്താഹ് മൂഴിക്കൽ, സി.ടി മൊയ്തീൻ, എം.പി അസീസ്, സിറാജ് ടി.വി, ജാബിർ ടി വി, സ്കൂൾ ടീച്ചേഴ്സായ സെബാസ്റ്റ്യൻ ജെ, രജ്ജിത്ത്, പ്രജീഷ്.പി, സൗദാബി ടി.വി എന്നിവർ സംബന്ധിച്ചു.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരണപെട്ട മുഹമ്മദ്‌ അലിയെ മറവ് ചെയ്തു

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരണപെട്ട മുഹമ്മദ്‌ അലിയെ മറവ് ചെയ്തു  കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തോട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നയാൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു,  ഫയർ ഫോയിസും, ട്രോമാകെയർ, IRW, നാട്ടുകാർ മുതലായവരുടെ സംയുക്ത തിരച്ചിലിൽ 2 ദിവസതിന്ന് ശേഷം ഇന്നലെ 3 മണിയോടെയാണ് ബോഡി ലഭിച്ചത്, ഇന്ന് തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് പോസ്മോട്ടം നടപടി ക്രമങ്ങൾ പൂർത്തിയായി ബോഡി വിട്ട് കിട്ടി ഉടൻ പുതുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. ഭാര്യ: ഹസീന. മക്കൾ: ഹനിയ ഹനാൻ, അൻ ഷിദ ഷെറിൻ. സഹോദര ങ്ങൾ: അബ്ദുള്ളകുട്ടി, ആമിന, മൈമുന, ആയിശ. _കടലുണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ട സഹോദരൻ മുഹമ്മദലിയുടെ  മരണാനന്തര ചടങ്ങുകൾ മുസ്ലിംലീഗ് വേങ്ങര മണ്ഡലം ട്രഷർ അലി അക്‌ബർ സാഹിബിന്റെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ വെ

തിരുരിൽനിന്നും മൂന്നാറിലേക്ക് KSRTC യിൽ ടൂറ് പോകാം നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ക്ഷണിച്ച് കെ.എസ്.ആർ.ടി.സി.. തിരൂരിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്രക്ക് ശേഷം തിരൂർ - മൂന്നാർ യാത്രയൊരുക്കി ksrtc. യാത്രക്കാരുടെ താല്പര്യാർത്ഥം സൂപ്പർ ഡീലക്സ് എയർ ബസാണ് തയ്യാറാക്കിയിട്ടുള്ളത്. 1200 രൂപയാണ് നിരക്ക് വരുന്നത്. തിരൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയും, മൂന്നാറിൽ രാത്രി എസി സ്ലീപ്പർ ബസ്സിൽ ഉറങ്ങാനുള്ള സൗകര്യവും, മൂന്നാറിൽ ഒരു പകൽ മുഴുവൻ ksrtc ബസ്സിൽ സൈറ്റ് സീയിങ്ങും ഇതിൽ ഉൾപ്പെടുന്നു. 23/07/2022 ശനിയാഴ്ചയാണ് മൂന്നാർ യാത്ര നിശ്ചയിച്ചിട്ടുള്ളത്. തിരൂരിൽ നിന്ന് രാവിലെ 11:00ന് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും. അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങിയ ശേഷം, പിറ്റേന്ന് രാവിലെ 09:00 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് കടക്കും. Ksrtc യുടെ സൈറ്റ് സീയിങ് ബസാണ് ഇതിനായി ഉപയോഗിക്കുക. സന്ദർശിക്കുന്ന സ്ഥലങ്ങൾ:- 1 .ടീ മ്യൂസിയം            Entry fee  Rs 125/- 2. ടോപ്പ് സ്റ്റേഷൻ            Entry Fee Rs 20/- 3. കുണ്ടള ഡാം             Free entry 4. എക്കോ പോയിന്റ്             Entry

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

കടലുണ്ടി പുഴയിൽ കാണാതായ ആളുടെ മൃദ്ധദേഹം ലഭിച്ചു പ്രഭാത വാർത്തകൾ    2022 | ജൂലൈ 20 | ബുധൻ | 1197 |  കർക്കടകം 4 |  രേവതി 1443 ദുൽഹിജജ20                    ➖➖➖ ◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍  അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.   ◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രാവിലെ ഉത്തരവിട്ടിരു

ആപ്പിളിന്റെ സബ് ഡൊമൈനിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത് വേങ്ങര കണ്ണമംഗലം സ്വദേശി

വേങ്ങര: ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടം നേടിയിരിക്കുകയാണ് കണ്ണമംഗലം സ്വദേശി. കണ്ണമംഗലം ചേറേക്കാട് അരീക്കാടൻ മുഹമ്മദ് -ആയിഷാബിദ മ്പതികളുടെ മകനായ നിസാമുദ്ദീനാണ് ഈ അപൂർ വമായ നേട്ടത്തിന് അർഹനായത്. ആപ്പിളിന്റെ രണ്ട് സബ് ഡൊമൈനിലെ സുര ക്ഷാവീഴ്ചയാണ് നിസാ മുദ്ദീൻ കണ്ടെത്തിയത്. ആപ്പിളിന്റെ രണ്ടു സൈറ്റിലും എച്ച്.ടി.എം.എൽ ഇൻ പിഴവാണ് ഈ ഇരുപത്തിയഞ്ചു ക്കാരന് തിരുത്താനായത്. ആപ്പിളിന്റെ എഞ്ചിനീയർ മാരെ അറിയിക്കു കയും കമ്പനി അത് പരിഹരിക്കുകയും ചെയ്തു. മുമ്പ്  ഗൂഗിൾ, യാ ഹു, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ ഹാൾ ഓഫ് ഫെയ്മിലും നിസാമുദ്ദീൻ ഇടംനേടിയിരുന്നു. നിസാമുദ്ദീൻ പ്ലസ് വൺ ക്ലാ സിൽ പഠിക്കുമ്പോൾ മുതൽ തന്നെ എത്തി ജെക്ഷൻ എന്ന സെക്യൂരിറ്റി പിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുകയായിരുന്നു  നിസാമുദ്ദീൻ തിരുവനന്തപുരത്തു ഉള്ള ആഡ്സി എന്ന കമ്പനി യിൽ സൈബർ സെക്യൂരിറ്റി എഞ്ചിനീയറും, മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയറുമാണ്  .ചെണ്ടപ്പുറായ ഹൈസ് കുളിൽ നിന്ന് എസ്.എ സ്.എൽ.സിയും പെരുവള്ളൂർ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തി യാക്കിയ ശേഷം അടൂർ എഞ്ചിനീയറിങ് കോളജിൽ നിന്ന് കമ്പ

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ  കണ്ടെത്തി. കൂരിയാട് രാമൻകടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്, മുന്ന് ദിവസമായി ഫയർ ഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിന്റെ മുങ്ങൽ വിദക്തരും, IRW, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിനിടെ   രാമൻകടവ് ഭാഗത്തിലൂടെ ഒഴുകിപോകുന്നതായി കണ്ടതുകയായിരുന്നു. ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി വെള്ളത്തിൽ പോകുന്ന ത്തിന്റെ മിനിറ്റുകൾക്ക് മുമ്പുള്ള CCTV VIDEO

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 19 | ചൊവ്വ | 1197 |  കർക്കടകം 3 |  ഉത്രട്ടാതി 1443 ദുൽഹിജജ19 🌹🦚🦜➖➖➖ ◼️വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ◼️നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സമയ പരിധി 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി വേണമെന്ന് ക്രൈംബ്രാ

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

വിലപ്പെട്ട ജീവനുകൾ കൺമുന്നിലൂടെ പൊലിയുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരുന്നത് വേദനാജനകമായ ഒരു അനുഭവമാണ്.  ഇന്നലെ ജനങ്ങൾ നോക്കി നിൽക്കെ, പെരുമ്പുഴയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ   മുഹമ്മദലിയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്.  ഒഴുക്കിൽ പെടുന്നതിന് തൊട്ട് മുമ്പ്, പുഴയിലേക്ക് ഞാന്ന് കിടക്കുന്ന  മുളങ്കൂട്ടത്തിലെ  വേരിൽ തൂങ്ങി മുഹമ്മദലി അഭ്യാസം കാണിക്കുന്നത് തെല്ലൊരു കൗതുകത്തോടെ തന്നെയാണ് ഞങ്ങളെല്ലാവരും  നോക്കി നിന്നത്. അലറിക്കുതിക്കുന്ന ഒഴുക്കിനെ കളിത്തൊട്ടിലാക്കി ജീവിതം നയിച്ച മുഹമ്മദലിയെ കീഴ്പ്പെടുത്താൻ മാത്രം പെരുമ്പുഴ വളർന്നിട്ടില്ല എന്ന തോന്നലായിരുന്നു ഞാനടക്കമുള്ള ഒട്ടു മിക്ക "പുഴവെ ള്ളപ്പൊക്കക്കാഴ്ച്ച" കാണാനെത്തിയ പരിസരവാസികൾക്കും. വെള്ളപ്പൊക്ക ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാനെത്തിയ  പ്രസിഡന്റ് സലീന കരിമ്പിലിനോടും വൈസ് പ്രസിഡന്റ് കെവി മജീദിനോടും, വെള്ളപ്പൊക്കക്കെടുതി നാശം വിതക്കാറുള്ള പെരുമ്പുഴ തീരദേശത്ത് അവശ്യം അനുവദിക്കേണ്ട റെസ്ക്യൂ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾ നാട്ടുകാർ സംസാരിച്ചു നിൽക്കുമ്പോഴും ആഹ്ലാദാരവങ്ങളോടെ  മുങ്ങാങ്കുഴിയിടുന്ന മുഹമ്മദലിയെ ഞങ്ങൾ ക

ഇന്നും കണ്ടത്താനായില്ല;- പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്കുള്ള ഇന്നത്തെ തിരച്ചിൽ നിറുത്തി

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ വെളിച്ചക്കുറവ് കാരണം നിർത്തി വെച്ചിട്ടുണ്ട്.ഇന്ന് രാത്രി 7മണിക്ക്  ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങി,സന്നദ്ധ സംഘടന പ്രവർത്തകരും മടങ്ങി. ഇന്ന് തിരച്ചിന്ന് , മലപ്പുറം, താന്നൂർ യൂണിറ്റിന്റെ ഫയർഫോയിസ് ടീമും, സ്കൂബ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിലെ ബോട്ടും, മുങ്ങൽ വിദക്തരും, IRW വിന്റെ ബോടും തിരച്ചിൽ നടത്തി. തിരച്ചിൽന്ന് സഹായ സഹകരണവുമായി പോലീസ്,പഞ്ചായത്ത് അധികാരികൾ,ട്രോമാ കെയർ വേങ്ങര, തിരുരങ്ങാടി, കോട്ടക്കൽ വളണ്ടിയർമാർ, ആക്‌സിഡന്റ് റെസ്‌ക്യു ഫോയിസ്, നാട്ടുകാർ ഉണ്ടായിരുന്നു     നാളെ രാവിലെ ഫയർഫോഴ്‌സ് സ്കൂബാ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ  പരപ്പനങ്ങാടി യുടെ മുങ്ങൽ വിധക്തർ  ഉൾപ്പടെയുള്ളവർ, മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തുമെന്നറിയിച്ചിട്ടുണ്ട്. കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് 4,5 തിയ്യതികളിൽ

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും