കരുവാരക്കുണ്ട് . മലയോരത്ത് പെയ്യു ന്ന കനത്ത മഴയിൽ ഒലിപ്പുഴ കരകവി ഞ്ഞു. ഇതോടെ പുൽവെട്ട് റോഡിൽ വെള്ളം കയറി. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് കനത്ത മഴയിൽ ഒലിപ്പുഴയിൽ നിന്ന് റോഡിലേക്ക് വെള്ളം കയറിയത്. റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. കാൽമുട്ടിനുവരെയാണ് ഈ മേഖ ലകളിൽ വെള്ളം കയറിയത്. ഇതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വർ മറ്റു വഴിയിലൂടെയാണ് പുൽവെട്ട യിലെത്തിയത്. മറ്റു വാഹനങ്ങൾക്കും കടന്നുപോകാ നായില്ല. ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇതുവഴിയുള്ള യാത്ര ക്കാരെ നിയന്ത്രിക്കാനായത്.
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.