ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

SSLC 2024 പരീക്ഷാഫലം: 99.69 ശതമാനം വിജയം

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ ഉടൻ പുനരാരംഭിക്കും

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ബോക്ക് പ്രതിനിധി സംഘം  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയെ സന്ദർശിച്ചു. വേങ്ങര ആസ്പത്രിയിൽ കിടത്തിച്ചികിൽസ ഉടൻ തുടങ്ങാൻ പ്രതിനിധിസംഘത്തിന്റെ  സാന്നിദ്ധ്യത്തിൽ CHC യിലെ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എയും ബ്ലോക്കും നിരന്തരം സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.പുതിയ തീരുമാനം നിരവധി പാവപ്പെട്ട രോഗികൾക്ക് ആശ്വാസം പകരും

ചരിത്രമുറങ്ങുന്ന 'വലിയ കിണര്‍' ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം

കൊച്ചി രാജവംശത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളിലൊന്നായ മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്തിലെ മാലിന്യങ്ങൾ നിക്ഷേപിച്ച് നശിപ്പിച്ച വലിയ കിണർ സംസ്ഥാന പുരാവസ്തു വകുപ്പ് വീണ്ടെടുത്തു. കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ സുപ്രധാനമായ ഒരേടാണ്‌ പെരുമ്പടപ്പ്‌ സ്വരൂപം. ഒരുകാലത്ത് കൊച്ചി രാജാക്കൻമാർ വാണിരുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ വന്നേരി. ഇവിടെയാണ് ''വന്നേരി ചിത്രകൂടം” സ്ഥിതി ചെയ്തിരുന്നതെന്നു കരുതപ്പെടുന്നു. രാജകൊട്ടാരത്തിന്റെ അന്ത:പുരത്തില്‍ സ്ഥിതിചെയ്തിരുന്നതെന്നു കരുതുന്ന വലിയൊരു കിണറാണ് വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞു മൂടപ്പെട്ടത്. അവിടേയ്ക്കായാണ്‌ ഏഴു വര്‍ഷം മുമ്പ്‌ കേരളാ പുരാവസ്തു വകുപ്പിലെ സീനിയര്‍ ആര്‍ക്കിയോളജിസ്റ്റും കോഴിക്കോട്‌ പഴശ്ശിരാജാ മ്യൂസിയത്തിന്റെ ഇപ്പോഴത്തെ മേധാവിയുമായ കെ. കൃഷ്ണരാജിന്റെ ശ്രദ്ധ ചെന്നെത്തിയത്‌. കാടുകയറി മണ്ണും മാലിന്യങ്ങളും നിറഞ്ഞ കിണറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്‌ പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ അതിന്റെ പുനരുദ്ധാരണത്തിനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു കൃഷ്ണരാജ്‌. തമിഴ്‌നാട്ടില്‍ നിന്നും വിദഗ്ദ്ധരായ തൊഴിലാളികളെ വരുത്തി മണ്ണും മാലിന

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ

*⭕️സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ പിഴ  തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കേസെടുക്കാൻ പോലിസിനു നിർദ്ദേശം നൽകി കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

കാസർഗോഡ് നേരിയ ഭൂചലനം; അനുഭവപ്പെട്ടു

കാസർഗോഡ് നേരിയ ഭൂചലനം; വിഡിയോ കാസർഗോഡ് നേരിയ ഭൂചലനം. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം കാസർകോട്ടും അനുഭവപ്പെട്ടു. സുള്ള്യയിൽ നിന്ന് തെക്കു കിഴക്ക് 9.6 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൂകമ്പ നിരീക്ഷകർ അറിയിച്ചു. രാവിലെ 7:45നാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ്  ഭൂചലനം ഉണ്ടായതെന്നാണ് ആണ് നിരീക്ഷണം. കാസർകോടും നേരിയ തോതിൽ ചലനം അനുഭവ പ്പെട്ടു.  പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്
പ്രഭാത വാർത്തകൾ 2022 | ജൂൺ 28 | ചൊവ്വാഴ്ച | 1197 |  മിഥുനം 14 |  മകീര്യം 1443ദുൽഖഅദ് 28 🌹🦚🦜➖➖➖➖ ◼️2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ◼️സുപ്രീകോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ വരെയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബഫര്‍സോണ്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കേയാണ് എസ്എഫ്ഐ പ്രര്‍ത്തകര്‍ ആ വിഷയം ഉന്നയിച്ച് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത്. ◼️മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാ

മരിച്ച ഭർത്താവിനൊപ്പം ജീവനോടെ സംസ്‌കരിച്ച ശേഷം ഉക്രേനിയൻ ശവക്കുഴിയിൽ പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടെത്തി...!!

മരിച്ച ഭർത്താവിനൊപ്പം ജീവനോടെ സംസ്‌കരിച്ച ശേഷം ഉക്രേനിയൻ🇺🇦 ശവക്കുഴിയിൽ പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടെത്തി...!! "മൂവായിരം വർഷത്തെ സ്നേഹനിർഭരമായ ആലിംഗനത്തിനായി പരമമായ ത്യാഗം സഹിച്ച ഭാര്യ" ഉക്രെയ്‌നിലെ ഒരു ശവക്കുഴിയിൽ 3,000 വർഷമായി ഒരു പുരാതന പുരുഷനെയും സ്ത്രീയെയും സ്നേഹപൂർവ്വം ആലിംഗനം ചെയ്ത നിലയിൽ കണ്ടെത്തി. അടുത്ത ലോകത്തേക്ക് ഭർത്താവിനെ അനുഗമിക്കുന്നതിനായി സ്ത്രീയെ ജീവനോടെ കുഴിച്ചിടുകയായിരുന്നു, പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു. സ്ത്രീ മരിച്ചിരുന്നെങ്കിൽ ഇത്രയും സ്‌നേഹനിർഭരമായ നിലയിൽ മൃതദേഹം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് പോസ്റ്റ്‌മോർട്ടം വിദഗ്ധർ പറയുന്നു. മരിക്കാനും ഭർത്താവിനൊപ്പം സംസ്‌കരിക്കാനുമാണ് യുവതി തീരുമാനിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.  കുഴിമാടത്തിൽ കയറി അടുത്തിടെ മരിച്ച പങ്കാളിയെ കെട്ടിപ്പിടിച്ച് വിഷം കുടിച്ചിരിക്കാമെന്ന് അവർ വിശ്വസിക്കുന്നു. അസാധാരണമായ ശ്മശാനത്തിൽ ദമ്പതികൾ വെങ്കലയുഗം മുതൽ ശാശ്വതമായ പ്രണയത്തിൽ ഒരുമിച്ച് നിൽക്കുന്നതായി കണ്ടു. പടിഞ്ഞാറൻ ഉക്രെയ്നിലെ ടെർനോപിൽ നഗരത്തിന് തെക്ക് പെട്രികിവ് ഗ്രാമത്തിന് സമീപമാണ് ചരിത്രാതീത വൈസോത്സ്കായ - അല

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news

പ്രഭാത വാർത്തകൾ 2022 | ജൂൺ 27 | തിങ്കളാഴ്ച | 1197 |  മിഥുനം 13 |  രോഹിണി 1443ദുൽഖഅദ് 27 🌹🦚🦜➖➖➖➖ ◼️മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അയോഗ്യരാക്കുന്നതിന് എതിരെയുള്ള ഹര്‍ജി സുപ്രിം കോടതിയില്‍  നല്‍കി. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിമതര്‍ക്കു വേണ്ടി ഹരീഷ് സാല്‍വെയും ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്‌വിയും വാദിക്കും. വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പോലീസ് സുരക്ഷ നല്‍കണമെന്ന് ഗവര്‍ണര്‍ ഡിജിപിക്കു കത്തുനല്‍കി. ◼️കേരളത്തില്‍ നിയമസഭാ സമ്മേളനം ഇന്നു മുതല്‍. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കല്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്, ബഫര്‍സോണ്‍ വിവാദം, വൈദ്യുതി നിരക്കു വര്‍ധന തുടങ്ങിയ വിഷയങ്ങളും വാക്കേറ്റത്തിന് ഇടയാക്കും. ◼️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാ

ഇന്ത്യൻ എംബസ്സി അഫ്‌ഗാനിസ്ഥാനിൽ വീണ്ടും പ്രവർത്തനം തുടങ്ങി...

വളരെ നിർണ്ണായകമായ ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സുരക്ഷ യുൾപ്പെടെയുള്ള ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്ന് 10 മാസത്തിനുശേഷം ഇന്ത്യൻ എംബസിയിലെ  ടെക്‌നി ക്കൽ ടീം കാബൂളിലെത്തി പ്രവർത്തനമാരംഭിച്ചു. ജൂൺ 2 ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ജോയിന്റ് സെ ക്രട്ടറി ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതി നിധി സംഘം കാബൂളിലെത്തി താലിബാൻ ഭരണ കൂടവുമായി ചർച്ച നടത്തിയശേഷമാണ് എംബസി തുറ ക്കാനുള്ള തീരുമാനം ഉണ്ടായത്.  അഫ്‌ഗാൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള താലിബാൻ നിർദേശവും ഇന്ത്യ ഗൗരവത്തോടെ പരി ശോധിക്കുകയാണ്.  തീവ്രവാദം അഫ്‌ഗാൻ മണ്ണിൽ ഇനിയുണ്ടാകില്ലെന്നും തീവ്രവാദികൾക്ക് അഭയമോ സംരക്ഷണമോ നൽകി ല്ലെന്നുമുള്ള താലിബാൻ സർക്കാരിന്റെ ഉറപ്പിനെ ത്തുടർന്ന് അവിടെ വീണ്ടും എംബസ്സി തുറക്കുന്ന 15 മത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാൻ,തുർക്കി,ഖത്തർ,സൗദി അറേബ്യാ, ഇൻഡോ നേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നേരത്തെതന്നെ അവരവരുടെ എംബസികൾ അവിടെ പ്രവർത്ത നമാരംഭിച്ചിരുന്നു.അമേരിക്ക, കാബൂളിലെ ഖത്തർ എംബസിയിലാണ് ഇപ്പോൾ താൽക്കാലിക പ്രവർത്തനം നടത്തുന്നത്. ഭൂകമ്പം മൂലം ദുരിത

ബയോപിൻ ലഭിച്ചവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്നായി നിന്ന് മൊഞ്ചാക്കാം വേങ്ങര പഞ്ചായത്തിനെ  ബയോപിൻ :  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 1. ഇത് ജൈവമാലിന്യങ്ങൾ നിക്ഷേപിച്ച് വളം ഉണ്ടാക്കാനുള്ളത്.. ( ഭക്ഷണ അവശിഷ്ടങ്ങൾ )... അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല. 2. പഴയ കൊട്ടകൈൽ, ഓട്ട പാത്രം എന്നിവയിൽ ആദ്യം വേസ്റ്റുകൾ ഇട്ട് വെച്ച് (തലേന്ന്) മാക്സിമം ജലാംശം ഇല്ലാതാക്കിയ ശേഷം ബക്കറ്റിൽ പരത്തിയ മിശ്രിതത്തിൻ്റെ മുകളിൽ പരത്തിത്തന്നെ വിക്ഷേപിക്കുക.. 3. പുളി, നാരങ്ങ പോലുള്ള സിട്രിക് ആസിഡ് ഉള്ളസാധനങ്ങളും, മുട്ടതോട്, ഉള്ളിയുടെ തോൽ എന്നിവ ഇടരുത്... (ഇവ വളം ഉൽപാദിപ്പിക്കുന്ന ബാക്ടീരയകളെ ഇല്ലാതാക്കാനും, നശിച്ച് വളമാകാൻ കാലതാമസമുണ്ടാക്കുകയും ചെയ്യും.. അത് ദുർഗന്ധത്തിന് വഴിയൊരുക്കും) 4. മാലിന്യങ്ങൾ ഒന്നോ രണ്ടോ ദിവസത്തേത് ഒരുമിച്ച് ഇട്ടാൽ മതി.. ഒരു ദിവസം ഒരുതവണമാത്രം തുറക്കാൻ പാടൊള്ളൂ.. 5. താഴെയുള്ള പൈപ്പിലൂടെ വരുന്ന ദ്രാവകം ( സ്ലറി) ലഭിക്കുന്നതിൻ്റെ മൂന്നിരട്ടി വെള്ളത്തിൽ കലക്കി ചെടികൾക്കും, പച്ചക്കറികൾക്കും ഉപയോഗിക്കാം... NB.. നേരത്തെ ഓരോ വാർഡിലും  100 ഏറെ  കുടുംബങ്ങൾക്ക് പൈപ്പ് കമ്പോസ്റ്റുകൾ വിതരണം ചെയ്തിരു

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങര ഗ്രാമ പഞ്ചായത്ത് 14-വാർഡിൽ ബയോബിൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു

പുത്തനങ്ങാടി: വേങ്ങര ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ബയോബിൻ പദ്ധതിയുടെ വിതരണോദ്ഘടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ൻറ്റെ അദ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ സുഹിജാ ഇബ്രാഹിം വാർഡിലെ ഗുണഭോക്താക്കൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബയോബിൻ അടുക്കളമാലിന്യങ്ങളെ പ്രകൃതിദത്തമായ വിഘടന സംവിധാനം വഴി ബാക്റ്റീരിയയെ ഉബയോഗിച്ച് ജൈവ വളമാക്കി മാറ്റുന്നു. വാർഡിൽ നിന്നും മുൻകൂട്ടി അപേക്ഷസ്വീകരിച്ച 150തോളം വരുന്ന വീടുകളിലേക്കാണ് ബയോബിൻ വിതരണം ചെയ്യുന്നത്. അൻവർ മാട്ടിൽ,അലി എ.കെ, യൂനസ് കെ, ഹാരിസ് ഇ.വി, സുഹൈയിൽ, മുസ്തഫ കെ, മുഹമ്മദ് പാറയിൽ, അലി എ.കെ,തുടങ്ങിയവർ പങ്കെടുത്തു.

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ  ◼️രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക്  തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങളും ഫയലുകളും നശിപ്പിച്ചു. ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു.  പൊലീസ് ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ബഫര്‍സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണു നിര്‍ദേശിച്ചിരുന്നത്. ◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം അറസ്റ്റിലായി. അക്രമ സമയത്തു സ്ഥലത്തുണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പിയെ സസ്പെന്‍ഡു ചെയ്തു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെ

മറിമായത്തിലെ സുമേഷേട്ടൻ, നടൻ വിപി ഖാലിദ് അന്തരിച്ചു

കൊച്ചി: നടൻ വി.പി. ഖാലിദ് അന്തരിച്ചു. കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെ സിനിമയിലെത്തി. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മക്കൾ: ഷാജി ഖാലിദ്, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, ജിംഷി ഖാലിദ്.

വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ  ◼️മഹാരാഷ്ട്രയിലെ എല്ലാ ശിവസേന എംഎല്‍എമാരും 24 മണിക്കൂറിനകം ഹാജരാകണമെന്ന അന്ത്യശാസനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാ വികാസ് അഘാഡി സംഖ്യം വിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും വിമത നേതാവ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. തങ്ങളാണു യഥാര്‍ത്ഥ ശിവസേനയെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. രണ്ടു പേര്‍കൂടി ഗോഹട്ടിയില്‍ എത്തിയതോടെ വിമതപക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 44 ആയി. ഇതേസമയം, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുന്നുണ്ട്. ◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ജാമ്യം. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡുചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിനു കാരണം. അറസ്റ്റിലായ കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യ

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം. VIDEO ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു 

തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം video

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്