ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news

പ്രഭാത വാർത്തകൾ
2022 | ജൂൺ 27 | തിങ്കളാഴ്ച | 1197 |  മിഥുനം 13 |  രോഹിണി 1443ദുൽഖഅദ് 27
🌹🦚🦜➖➖➖➖
◼️മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അയോഗ്യരാക്കുന്നതിന് എതിരെയുള്ള ഹര്‍ജി സുപ്രിം കോടതിയില്‍  നല്‍കി. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിമതര്‍ക്കു വേണ്ടി ഹരീഷ് സാല്‍വെയും ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്‌വിയും വാദിക്കും. വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പോലീസ് സുരക്ഷ നല്‍കണമെന്ന് ഗവര്‍ണര്‍ ഡിജിപിക്കു കത്തുനല്‍കി.

◼️കേരളത്തില്‍ നിയമസഭാ സമ്മേളനം ഇന്നു മുതല്‍. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കല്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്, ബഫര്‍സോണ്‍ വിവാദം, വൈദ്യുതി നിരക്കു വര്‍ധന തുടങ്ങിയ വിഷയങ്ങളും വാക്കേറ്റത്തിന് ഇടയാക്കും.

◼️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ഓപ്പണ്‍ ബാലറ്റ്. വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. വോട്ടു രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകില്‍ പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

◼️സംസ്ഥാനത്ത് ഇടതുവിരുദ്ധ മഹാസഖ്യമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഖ്യത്തിന്റെ തുടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കണ്ടു. ന്യൂനപക്ഷങ്ങളെ യുഡിഎഫ് വശത്താക്കിയെന്നും കോടിയേരി.

◼️വൈദ്യുതി നിരക്ക്, ബസ് ചാര്‍ജ്, വെള്ളക്കരം എന്നിവ വര്‍ധിപ്പിച്ച്, കെ റെയില്‍ മഞ്ഞകുറ്റികള്‍ ജനങ്ങളുടെ നെഞ്ചത്ത്  നാട്ടിയശേഷം, ഫണ്ട് പിരിവിനിറങ്ങിയ സിപിഎമ്മിന്റെ തൊലിക്കട്ടി അപാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ധനരാജ് രക്തസാക്ഷി ഫണ്ട് പോലും മുക്കിയ പാര്‍ട്ടിയാണ് സിപിഎം. ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സിപിഎം നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം. സുധാകരന്‍ പറഞ്ഞു.

◼️കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസില്‍ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴു പേര്‍ അറസ്റ്റില്‍. ഇടനിലക്കാര്‍ വഴി നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി കെട്ടിട നമ്പര്‍ നല്‍കിയതിനാണ് അറസ്റ്റ്. കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിനാണ് അനധികൃതമായി നമ്പര്‍ കൊടുത്തത്. കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ കുമാര്‍, കെട്ടിട നികുതി വിഭാഗം ക്ളര്‍ക്ക് സുരേഷ്, കോര്‍പറേഷനില്‍നിന്ന് വിരമിച്ച അസിസ്റ്റന്റ് എഞ്ചീനീയര്‍  പി.സി.കെ രാജന്‍, കെട്ടിടമുടമ അബൂബക്കര്‍ സിദ്ദീഖ്, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി എന്നിവരാണ് അറസ്റ്റിലായത്.

◼️കുറ്റ്യാടി  ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ നടക്കുന്ന 'ഉടമകളുടെ ആസ്തി പിടിച്ചെടുക്കല്‍' സമരത്തിന്റെ ഭാഗമായി ജ്വല്ലറിയുടെ എംഡിയും ഒന്നാം പ്രതിയുമായ വി.പി. സമീറിന്റെ വീടും സ്ഥലവും സമര സഹായ സമിതിക്കാര്‍ കൈവശപ്പെടുത്തി കൊടി കെട്ടി. നിക്ഷേപ തട്ടിപ്പിനിരയായ ഇരകള്‍ക്ക് അവരുടെ നിക്ഷേപത്തുകയും സ്വര്‍ണ്ണവും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തു മാസമായി സമരം നടത്തുകയാണു നിക്ഷേപകര്‍.

◼️കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ധീഖിന്റെ സുരക്ഷാ ചുമതലയുള്ള ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഗണ്‍മാന്‍ സിബിനെ സസ്പെന്‍ഡ് ചെയ്തത്.  

◼️ഇന്ത്യയില്‍ ആദ്യമായി കൊച്ചി കപ്പല്‍ നിര്‍മാണശാല നിര്‍മ്മിച്ച ആളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബാര്‍ജുകള്‍ നോര്‍വേക്കു കൈമാറി. പ്രത്യേക കപ്പലിലാണ് ബാര്‍ജുകള്‍ നോര്‍വേയിലെത്തിക്കുക. 16 കണ്ടെയ്നറുകളെ വരെ വഹിക്കാന്‍ ഈ ബാര്‍ജുകള്‍ക്കാകും. 65 കോടി രൂപയാണ് ഒരു ബാര്‍ജിന്റെ നിര്‍മാണച്ചെലവ്.

◼️എസ്എഫ്ഐ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്നു പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. എസ്എഫ്ഐ ആര്‍എസ്എസിനു വിടുപണി ചെയ്യുകയാണെന്ന് അഭിജിത്ത് ആരോപിച്ചു.

◼️കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരേയാണു കല്‍പ്പറ്റ പൊലീസ് കേസെടുത്തത്.

◼️മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി  42.90 ലക്ഷം രൂപ അനുവദിച്ചു.

◼️എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'ഒരു നേരമെങ്കിലും...', 'ഉദിച്ചുയര്‍ന്നു മാമലമേലേ..', 'കാനനവാസാ കലിയുഗ വരദാ...' തുടങ്ങി മലയാളികള്‍ക്കു പ്രിയങ്കരമായ 2500 ലേറെ ഭക്തിഗാനങ്ങള്‍ രചിച്ചു. സിനിമകള്‍ക്കു തിരക്കഥയും എഴുതിയിട്ടുണ്ട്. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

◼️സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ നിയമസഭയില്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ. സ്വകാര്യ ബില്‍ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തി.

◼️അവശരായ അംഗങ്ങള്‍ക്ക് ആജീവനാന്ത സഹായം നല്‍കാന്‍ 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കും. വാര്‍ധക്യകാലത്ത് അംഗങ്ങള്‍ക്ക് സംഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. അംഗത്വഫീസ് ഇരട്ടിയാക്കി. ജിഎസ്ടി ഉള്‍പ്പെടെ രണ്ട് ലക്ഷത്തി അയ്യായിരം രൂപയാണ് ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു. തുക അംഗങ്ങള്‍ തവണകളായി അടച്ചാല്‍ മതിയാകുമെന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

◼️ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റു പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

◼️അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷം. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വീഡിയോകളില്‍ കാണാനാകും.

◼️ഷമ്മി തിലകനെ പുറത്താക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് താരസംഘടനയായ അമ്മ. അദ്ദേഹത്തിന്റെ ഭാഗംകൂടി കേട്ടശേഷമേ നടപടിയെടുക്കൂ. ജനറല്‍ ബോഡിക്കല്ല, എക്സിക്യൂട്ടീവിനാണ് പുറത്താക്കാനുള്ള അധികാരമെന്നു നടന്‍ സിദ്ധിഖ് പറഞ്ഞു.

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനത്തിനുശേഷം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒളിവില്‍ പോയ എസ്ഡിപിഐ നേതാവ് സഫീറാണ് ജിഷ്ണുവിന്റെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ചത്.

◼️കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. കീറിയ കൊടി മാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല. കോണ്‍ഗ്രസ് അക്രമങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഗഗാറിന്‍.

◼️ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദറിന് താക്കീത്. ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് ഖാദറിനെ താക്കീത് ചെയ്തത്. തീരുമാനം അംഗീകരിക്കുന്നുവെന്നു ഖാദര്‍.

◼️ആലപ്പുഴയിലെ മഹിളാമന്ദിരത്തില്‍നിന്ന് ഒളിച്ചോടിയ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീരക്കുഴി സ്വദേശി ജോമാന്‍ എന്നിവരാണ് പിടിയിലായത്. ബസില്‍ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.

◼️മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്കുടി പുരയിടത്തില്‍ രാജു എന്നറിയപ്പെടുന്ന വാള്‍ട്ടര്‍ (41) ആണ് മരിച്ചത്.

◼️ദുബായിലേക്കു ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മാഫിയാ സംഘം യുവാവിനെ കുത്തിക്കൊന്ന് ആശുപത്രിയില്‍ ഉപേക്ഷിച്ചു. കാസര്‍കോട് മുഗുറോഡിലെ അബ്ദുറഹ്‌മാന്റെ മകന്‍ അബുബക്കര്‍ സിദ്ധിഖ് (34) ആണു കൊല്ലപ്പെട്ടത്. സഹോദരന്‍ അന്‍വറിനെ ഗുരുതര പരിക്കുകളോടെ മംഗളൂവരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️കോഴിക്കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍. കോഴിക്കോട് നടക്കാവ് പണിക്കര്‍ റോഡ് സ്വദേശി സെയ്തലവി (54) യാണ് പിടിയിലായത്.

◼️കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോഴാണ് പല്ലന്‍ ഷൈജുവിനെ പിടികൂടിയത്.

◼️കായംകുളത്ത് മയക്കുമരുന്നുമായി 11 പേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മോട്ടി എന്ന അമല്‍ ഫാറൂഖും പത്തു പേരുമാണ് പിടിയിലായത്. ഇവരില്‍നിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

◼️സംസ്ഥാന റവന്യൂ കലോത്സവത്തില്‍ തൃശൂര്‍ ജില്ലാകളക്ടര്‍ ഹരിത വി കുമാറിന്റെറെയും സംഘത്തിന്റെയും തിരുവാതിര കളി. കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ലയുടെ കുതിപ്പു തുടരുകയാണ്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.

◼️മഹാരാഷ്ട്രയില്‍ വിമതരെ പിളര്‍ത്താനുള്ള നീക്കവുമായി ഉദ്ധവ് താക്കറെ പക്ഷം. ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇതേസമയം ഒമ്പതാമത്തെ ശിവസേന മന്ത്രി കൂടി ഷിന്‍ഡെ പക്ഷത്തേക്കുമാറി. ഏകനാഥ് ഷിന്‍ഡെ അടക്കമുള്ള അഞ്ചു മന്ത്രിമാരെ പുറത്താക്കിയേക്കും.

◼️ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എ ആണ് ജനാധിപത്യം. സംസ്‌കാരം, ഭക്ഷണം, വസ്ത്രം, പാരമ്പര്യം വൈവിധ്യം എന്നിവ ജനാധിപത്യത്തെ ഊര്‍ജസ്വലമാക്കുന്നു. അങ്ങനെയുള്ള ഉജ്ജ്വലമായ ജനാധിപത്യത്തിനെതിരായ കറുത്ത ഏടായിരുന്നു അടിയന്തരാവസ്ഥയെന്നും മോദി ജര്‍മനിയില്‍ പറഞ്ഞു.

◼️മോദി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവയ്പാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ബിജെപി എംപിയായ മകന്‍ ജയന്ത് സിന്‍ഹയുടെ പിന്തുണ ലഭിക്കാത്തതിന്റെ പേരില്‍ സങ്കടമില്ല. 'അവന്‍ അവന്റെ രാജധര്‍മം പിന്തുടരുന്നു,  ഞാന്‍ എന്റെ രാഷ്ട്ര ധര്‍മ്മം പിന്തുടരും- അദ്ദേഹം പറഞ്ഞു.

◼️ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്നത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍. ഗുജറാത്ത് എടിഎസ് ഡിഐജി ദീപന്‍ ഭദ്രന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു കേസ് അന്വേഷിക്കുക. തീവ്രവാദ വിരുദ്ധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അതേസമയം പൊലീസ് തന്നെ മര്‍ദിച്ചെന്ന് ടീസ്ത ആരോപിച്ചു.

◼️ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ആംആദ്മി പാര്‍ട്ടിക്കും സമാജ്വാദി പാര്‍ട്ടിക്കും കനത്ത തിരിച്ചടി. പഞ്ചാബിലെ ഏക സിറ്റിംഗ് സീറ്റ് ആപ്പിനു നഷ്ടമായി. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ രാജിവച്ച സംഗ്രൂര്‍ മണ്ഡലം ശിരോമണി അകാലിദള്‍ അമൃത്സര്‍ വിഭാഗം പിടിച്ചെടുത്തു.

◼️തെരഞ്ഞെടുപ്പ് ഫലത്തിനു പിറകേ, ത്രിപുരയില്‍ ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് ഭവനു മുന്നിലാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ത്രിപുര പിസിസി അധ്യക്ഷന്‍ ബിരജിത് സിന്‍ഹ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നും കോണ്‍ഗ്രസ് ഒരു സീറ്റും നേടി.

◼️ബിഹാറിലെ ഹാജിപൂരിലുള്ള ജ്വല്ലറിയില്‍ ആയുധധാരികളെത്തി ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി കവര്‍ച്ച നടത്തി.  ആയുധധാരികളായ അഞ്ച് കവര്‍ച്ചക്കാരാണു കൊള്ളയടിച്ചത്. മോഷ്ടാക്കള്‍ ഇടപാടുകാരെ മര്‍ദ്ദിച്ചശേഷമാണ് ആഭരണങ്ങളുമായി കടന്നത്.

◼️കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ അവസാന  ഗാനം യു ട്യൂബില്‍നിന്ന് നീക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പഞ്ചാബും ഹരിയാനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന യമുന സത്ലജ്  കാനല്‍ പദ്ധതിയെ അടക്കം പരാമര്‍ശിക്കുന്നതാണ് ഗാനം. രണ്ടു ദിവസം കൊണ്ട് രണ്ടര കോടി പേരാണ് ഗാനം കണ്ടത്.

◼️ഗോവയില്‍ പ്രണയത്തില്‍നിന്നു പിന്മാറിയ കോളജ് അധ്യാപികയെ കൊന്ന് കാട്ടിലുപേക്ഷിച്ച ജിം, ക്രിക്കറ്റ് പരിശീലകന്‍ പിടിയിലായി. ഖണ്ടോല ഗവണ്‍മെന്റ് കോളജിലെ പ്രഫ. ഗൗരി ആചാരി (35) യെ കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിദ്ര (36) ആണു പിടിയിലായത്.

◼️പതിനാലുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 24 കാരനെ മുംബൈ പോക്സോ കോടതി വെറുതെ വിട്ടു. താന്‍ സ്വമേധയാ പ്രതിയോടൊപ്പം പോയതാണെന്നും താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞതോടെയാണ് കേസ് തള്ളിയത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് 2018 ലാണ് പിതാവ് പരാതി നല്‍കിയത്.

◼️കിണറ്റില്‍ വീണ പുള്ളിപ്പുലിയെ കട്ടിലും കയറും ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരയ്ക്കുകയറ്റി. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വൈറലായി. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. കിണറ്റില്‍നിന്ന് പുള്ളിപ്പുലിയെ കയറില്‍ കെട്ടിയ കട്ടില്‍ ഉപയോഗിച്ച് പുറത്തെത്തിക്കുന്നതും കിണറിന്റെ വാക്കല്ലിനോളം എത്തിയതോടെ പുറത്തേക്കു ചാടി പുലി കുറ്റിക്കാട്ടില്‍ മറയുന്നും വീഡിയോയില്‍ കാണാം.

◼️കര്‍ഷകര്‍ക്കു സര്‍ക്കാര്‍ സബ്സിഡിയിലുള്ള വളം ലഭിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ട കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. ബിദര്‍ ജില്ലയിലെ  ഹെഡപുര സ്‌കൂളിലെ അധ്യാപകനായ കുശാല്‍ പാട്ടീലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

◼️ഒമാന്‍ കടല്‍ തീരത്ത് ചരക്കു കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.

◼️അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വെറും 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

◼️ഐപിഎല്ലിന്റെ കണ്ടെത്തലായ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം. ഇന്നലെ നടന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഉമ്രാന്‍ ആദ്യമായി ദേശീയ ടീം ജേഴ്‌സി അണിഞ്ഞത്. മത്സരത്തിനു മുമ്പായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ഉമ്രാന് ടീം ക്യാപ് സമ്മാനിച്ചു.

◼️ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള 'കാര്‍ഡ് ടോക്കണൈസേഷന്‍' രീതി നടപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് സെപ്റ്റംബര്‍ 30 വരെ സമയം നീട്ടിനല്‍കി. ഇത് മൂന്നാം തവണയാണ് സമയം നീട്ടുന്നത്. ജൂലൈ 30ന് പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. പേയ്മെന്റ് രംഗത്തുള്ള എല്ലാ കമ്പനികളും ടോക്കണൈസേഷന്‍ നടപ്പാക്കാത്തതിനാലാണ് സമയം നീട്ടിയത്. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ചില കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ രീതി നടപ്പായാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ്വര്‍ക്കിനുമല്ലാതെ രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ സൂക്ഷിച്ചുവയ്ക്കാനാവില്ല.

◼️ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചാര്‍ധാം വിമാനയാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയോടൊപ്പം മറ്റ് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന യാത്രയാണ് തിരുവനന്തപുരത്തുനിന്ന് ഒരുക്കുന്നത്. ഹിമാലയത്തിലെ മനോഹര പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും 12 ദിവസം നീളുന്ന പാക്കേജിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര, റോഡ് യാത്രയ്ക്ക് വാഹനം, ഹോട്ടലുകളില്‍ പ്രഭാതഭക്ഷണവും അത്താഴവും ഉള്‍പ്പെടുന്ന താമസം, ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജൂലായ് 18ന് യാത്ര പുറപ്പെടും. വിവരങ്ങള്‍ക്കും ബുക്കിംഗിനും : 82879 32095, 82879 32082.

◼️ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്റെ  പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍ അഭിനയ ജീവിതത്തില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിവസമാണ് നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. കൈയില്‍ തോക്കേന്തി നില്‍ക്കുന്ന ഷാരൂഖ് ഖാന്‍ കഥാപാത്രമാണ് പോസ്റ്ററില്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.

◼️ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസ്യതി ,ലാല്‍, കേതകി നാരായണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയന്‍ സംവിധാനം നിര്‍വഹിക്കുന്ന വിചിത്രം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രനാണ്. സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍ ,ജെയിംസ് ഏലിയ, തുഷാര പിള്ള ,ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തും. പ്രമുഖ മ്യൂസിക്ക് ബാന്‍ഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും ചിത്രത്തിന്റെ ഭാഗമാകുന്നു.

◼️യൂറോപ്പിലെ ഫോര്‍ഡ് കമ്പനി, അടുത്ത തലമുറ ഇലക്ട്രിക് വാഹന വാസ്തുവിദ്യയെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സ്പെയിനിലെ വലെന്‍സിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ കൊളോണ്‍ പ്ലാന്റ് മാറ്റാന്‍ രണ്ട് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നും 2023 മുതല്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നും അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് അറിയിച്ചു. 2026-ഓടെ പ്രതിവര്‍ഷം ഏകദേശം ആറ് ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനാണ് ഫോര്‍ഡ് ലക്ഷ്യമിടുന്നത്.

◼️രണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. ബംഗാളിലെ ഹാജാരി എന്ന പാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓര്‍മ്മപ്പെടുത്തുന്ന കൃതി. ഹൃദ്യവും സരളവുമായ ആഖ്യാനശൈലിയില്‍ വാര്‍ത്തെടുത്ത ബിഭൂതിഭൂഷന്റെ രചനാശില്പം. 'ആദര്‍ശ ഹിന്ദു ഹോട്ടല്‍'. ബിഭൂതിഭൂഷണ്‍ ബന്ദ്യോപദ്ധ്യായ. ഗ്രീന്‍ ബുക്സ്. വില 285 രൂപ.

◼️മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍. ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ മഞ്ഞളിന് കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുകയും ഭാരം കൂടുന്നത് തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞള്‍. ഒപ്പം ദഹനസഹായിയും. ശരീരഭാരം കുറയ്ക്കുന്നതില്‍ മഞ്ഞളിന്റെ പങ്ക് അടുത്തിടെയുള്ള ഗവേഷണങ്ങള്‍ പരിശോധിച്ചു. അമിതവണ്ണത്തില്‍ പങ്കുവഹിക്കുന്ന പ്രത്യേക കോശജ്വലന മാര്‍ക്കറുകളെ കുര്‍ക്കുമിന്‍ അടിച്ചമര്‍ത്തുന്നതായി പഠനങ്ങള്‍ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ പ്രതിരോധം തടയാനും മഞ്ഞള്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കൊഴുപ്പുകള്‍ ശരീരത്തില്‍ നിലനിര്‍ത്തില്ല. പൊണ്ണത്തടിയുള്ളവര്‍ക്കും പ്രമേഹത്തിന് സാധ്യതയുള്ളവര്‍ക്കും മഞ്ഞള്‍ ധാരാളം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. മഞ്ഞള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ പിത്തരസം ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ അല്‍പം മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശീലമാക്കു. അത് ആ ദിവസത്തെ മുഴുവന്‍ ദഹനത്തെ സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ വൈറ്റ് ഫാറ്റിനെ ബ്രൗണ്‍ ഫാറ്റാക്കി മാറ്റുന്നു. ചര്‍മത്തിനു താഴെ അടിയുന്ന ഒരുതരം കൊഴുപ്പാണ് വൈറ്റ് ഫാറ്റ്. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഈ ഫാറ്റിനെ ബ്രൗണ്‍ ഫാറ്റാക്കി കൊഴുപ്പിനെ എരിച്ച് കളയുന്നതിനൊപ്പം അതില്‍ നിന്നുണ്ടാകുന്ന ഗ്ലൂക്കോസിനെ മഞ്ഞള്‍ എനര്‍ജിയാക്കുകയും ചെയ്യുന്നു. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ ഒരു മത്സരം നടക്കുകയാണ്.  കമുകിന്റെ ഏറ്റവും മുകളിലെത്തുന്നയാളാണ് വിജയി.  കുട്ടികള്‍ മത്സരിച്ച് കയറുന്നുണ്ടെങ്കിലും പലരും പാതിവഴിയില്‍ താഴേക്ക് ഊര്‍ന്നുവീണു.  അവസാനം ഒരാള്‍ വിജയിയായി.  ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഒരാള്‍ വിജയിച്ച കുട്ടിയോട് ചോദിച്ചു.  നിനക്ക് മാത്രം എങ്ങിനെയാണ് മുകളിലേക്ക് എത്താന്‍ കഴിഞ്ഞത്? കുട്ടി പറഞ്ഞു:  മറ്റുള്ളവരെല്ലാം കയറുന്നതിനിടക്ക് തങ്ങള്‍ എത്ര ഉയരത്തിലായെന്നറിയാന്‍ താഴേക്ക് നോക്കി.  അവര്‍ പേടിച്ചു താഴോട്ടു പോന്നു.  ഞാന്‍ മുകളിലേക്ക് മാത്രമേ നോക്കിയുള്ളൂ.  അതുകൊണ്ട് താഴെ വീണില്ല. അയാള്‍ അവന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു.  ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നവരുടെ മുന്നില്‍ രണ്ടു സാധ്യതകളാണ് ഉള്ളത്.  ഒന്നുകില്‍ താഴേക്ക് നോക്കി പരിഭ്രാന്തരാവുക. അല്ലെങ്കില്‍ മുകളിലേക്ക് നോക്കി ആവേശഭരിതരാകുക.   പിന്നിട്ട വഴികളേക്കാള്‍ പ്രാധാനമാണ് പിന്നിടാനുള്ള വഴികള്‍.  കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടോ പദ്ധതികള്‍ ആവിഷ്‌കരിച്ചോ എല്ലാ യാത്രകളും പൂര്‍ത്തീകരിക്കാന്‍ ആകില്ല.  കൊടുമുടികളില്‍ നില്‍ക്കുമ്പോള്‍ ആഴങ്ങളേക്കാള്‍ ആസ്വദിക്കേണ്ടത് ഉയരങ്ങളെയാണ്.  കീഴോട്ട് നോക്കുമ്പോഴാണ് കൈകാലുകള്‍ വിറയ്ക്കുന്നത്.  നോട്ടം മുകളിലേക്കായാല്‍ നമ്മള്‍ നക്ഷത്രങ്ങളിലേക്ക് അടുക്കുന്നതായി തോന്നും!  ഏത് കര്‍മ്മവും തുടങ്ങിയോ എന്നതല്ല, പൂര്‍ത്തിയാക്കിയോ എന്നതാണ് പ്രധാനം.  തുടങ്ങാന്‍ താല്‍ക്കാലിക പ്രലോഭനം മതി. പക്ഷേ, പൂര്‍ത്തിയാക്കാന്‍ ആത്മവിശ്വാസവും നിരന്തര പ്രയത്‌നവും വേണം. തുടങ്ങിയതിന്റെ ഇരട്ടിവാശിയുണ്ടെങ്കിലേ തുടരാനാകൂ.  തുടങ്ങിയ സ്ഥലത്തിന്റെ സുരക്ഷിതത്വത്തേക്കാള്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ മാത്രമേ യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുകയുള്ളൂ.. സഞ്ചരിച്ച വഴികളെ സംശയത്തോടെ കാണാതെ മുന്നോട്ട് തന്നെ പോവുക. തുടങ്ങിവെച്ച യാത്രകള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

അണലി എന്ന വിഷപ്പാമ്പ്

അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.    Scientific classification Kingdom: Animalia Phylum:Chordata Subphylum:Vertebrata Class:Reptilia Order:Squamata Suborder:Serpentes Family:Viperidae Subfamily:Viperinae Genus:Daboia                     ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന ,തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കി...

താഴെപറയുന്ന 10 സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ ഇനി അപേക്ഷ നൽകേണ്ടതില്ല.

റവന്യു വകുപ്പ് അറിയിപ്പ്  _07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന സന്ദേശം_     1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് *എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.* ആയതിന് തെളിവായി ഹാജരാക്കുന്ന *രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.* നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറ...

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള