ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
പ്രഭാത വാർത്തകൾ
2022 | ജൂൺ 28 | ചൊവ്വാഴ്ച | 1197 |  മിഥുനം 14 |  മകീര്യം 1443ദുൽഖഅദ് 28
🌹🦚🦜➖➖➖➖
◼️2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

◼️സുപ്രീകോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ വരെയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബഫര്‍സോണ്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കേയാണ് എസ്എഫ്ഐ പ്രര്‍ത്തകര്‍ ആ വിഷയം ഉന്നയിച്ച് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത്.

◼️മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസില്‍ മറുപടി നല്‍കാന്‍ ജൂലൈ 11 വരെ സുപ്രീം കോടതി സമയം നല്‍കി. അതുവരെ വിമതര്‍ക്കെതിരേ നടപടി എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിന്റെ സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടിക്കൊടുത്തത്. കേസ് 12 ന് പരിഗണിക്കും. എംഎല്‍എമാര്‍ക്കും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

◼️ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നല്‍കി.  ബിജെപിയും ശിവസേനയും ഒന്നിച്ചുനില്‍ക്കണമെന്നും സോണിയാഗാന്ധിയെയും ശരദ് പവാറിനെയും പ്രീതിപ്പെടുത്താന്‍ ശിവസേനയുടെ ആശയങ്ങള്‍ അടിയറവച്ചത് ഇനി അനുവദിക്കില്ലെന്നും കത്തില്‍ പറഞ്ഞു.

◼️മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകളും അധികാരങ്ങളും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി. ഏക്നാഥ് ഷിന്‍ഡേ അടക്കം ഒമ്പതു മന്ത്രിമാരുടെ വകുപ്പുകളാണ് മാറ്റിയത്. ഭരണം തടസപ്പെടാതിരിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മന്ത്രിമാരും എംഎല്‍എമാരും ചുമതല മറന്ന് മറ്റൊരു നാട്ടില്‍ ഒളിച്ചിരിക്കുന്നതിനെതിരെ ബോംബൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

◼️നിയമസഭയില്‍ ചട്ടം ലംഘിച്ചു പ്രതിഷേധിക്കുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കിട്ടിയിട്ടുണ്ട്.

◼️കേരള നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. മാധ്യമപ്രവര്‍ത്തകരുടെ പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എല്ലാവരേയും തടഞ്ഞെന്ന കാര്യമറിഞ്ഞ ഉടനെ ചീഫ് മാര്‍ഷലിനെ വിളിച്ചു വരുത്തി തിരുത്താന്‍ ആവശ്യപ്പെട്ടു. രാജേഷ് പറഞ്ഞു.

◼️മാധ്യമ പ്രവര്‍ത്തകരോടു പല തവണ 'കടക്കൂ പുറത്തെ'ന്ന് ആക്രോശിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മറവി രോഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് സഭയില്‍ ചെയ്തതുപോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്നു മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

◼️പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് അപക്വമായ സമീപനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ വിഡി സതീശന്‍ വിഭ്രാന്തി കാണിക്കുന്നുവെന്നും ജയരാജന്‍.

◼️കല്‍പ്പറ്റയില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പടെ ഏഴു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

◼️സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി.സി ജോര്‍ജും ശ്രമിച്ചെന്ന കേസില്‍ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിനു കോടതി കൈമാറി. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി ജോര്‍ജ് സമീപിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

◼️നരേന്ദ്ര മോദിക്കെതിരേ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, സോണിയ ഗാന്ധിയെ വിമര്‍ശിക്കുന്നത് പരിഹാസ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി നിര്‍ത്തണം. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിമര്‍ശിക്കുകയും മോദിയെ മരണത്തിന്റെ വ്യാപാരിയെന്നു വിശേഷിപ്പിക്കുകയും ചെയ്തതിന് ആര്‍എസ്എസും സംഘപരിവാര്‍ ശക്തികളും സോണിയ ഗാന്ധിയെ വര്‍ഷങ്ങളോളം വേട്ടയാടിയ ചരിത്രം പിണറായി മറക്കരുത്. വേണുഗോപാല്‍ പറഞ്ഞു.

◼️കെഎസ്ആര്‍ടിസിയിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്കുകൂടി ശമ്പളം നല്‍കി. ഇനി കാഷ്വല്‍ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തണമെന്നാണ് മാനേജ്മെന്റ് പറയുന്നത്.

◼️കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് അസോസിയേഷന്‍ സിഎംഡി ഓഫീസ് ഉപരോധിച്ചു. ശമ്പളം കിട്ടുംവരെ ചീഫ് ഓഫീസിനു മനുഷ്യപ്പൂട്ടിടുമെന്ന് സിഐടിയു വ്യക്തമാക്കി. ഐഎന്‍ടിയുസിയും ബിഎംഎസും സമരം നടത്തുന്നുണ്ട്.

◼️ഓഫീസിലെ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉത്തരവിറക്കിയ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയോട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശദീകരണം തേടി. ഈ മാസം പതിനേഴിനാണ് കൃഷ്ണ തേജ വിവാദ ഉത്തരവിറക്കിയത്.

◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നടന്‍ വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പീഡിപ്പിച്ചെന്നു പറയുന്ന ഹോട്ടലുകളിലും വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുക്കും.

◼️കേസ് ഒതുക്കണമെന്ന് വിജയ് ബാബു അതിജീവിതയുടെ ബന്ധുവിനോട് അഭ്യര്‍ത്ഥിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. വിജയ് ബാബുവിന്റെ അറസ്റ്റു രേഖപ്പെടുത്തി ആദ്യദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിറകേയാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നത്. ചോദ്യം ചെയ്യലിനുശേഷം തിരിച്ചു വീട്ടിലെത്തിയ വിജയ്ബാബു, മൗനമാണ് നല്ല മറുപടി, സത്യം ജയിക്കുമെന്നും ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.

◼️കെട്ടിട നമ്പര്‍ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. റവന്യൂ വിഭാഗത്തിലാണ് പരിശോധന. പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തെന്നാണു വിവരം. കൂടുതല്‍ അറസ്റ്റിനും സാധ്യത.

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടവുമായി എഡിജിപി മനോജ് എബ്രഹാം കല്‍പ്പറ്റയില്‍. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗാന്ധി ചിത്രം തകര്‍ന്നതുള്‍പ്പടെ അന്വേഷിക്കുമെന്നും മനോജ് ഏബ്രഹാം.

◼️സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ വനിത കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 'അമ്മ', ഡബ്ല്യുസിസി തുടങ്ങിയ ഒമ്പതു സംഘടനകളില്‍നിന്ന് മൂന്നു പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളില്‍ സമിതി പ്രവര്‍ത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാലു പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.

◼️കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് ഇന്നലെ ചേര്‍ന്ന സിണ്ടിക്കറ്റ് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും നിയമിക്കുന്നുവെന്നായിരുന്നു ആരോപണം.

◼️മുഖ്യമന്ത്രി പിണറായി വിജയനെ 'കുന്നംകുളം കിം' എന്നു വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജനങ്ങള്‍ക്കു മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിമര്‍ശനം.

◼️സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലികമായി ജോലിചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നട്ടുച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച് സംയുക്ത കൂട്ടായ്മ. അവശതകള്‍ക്കിടയിലും നീതി കിട്ടുംവരെ റോഡില്‍ പ്രതിഷേധം തുടരാനാണ് തീരുമാനം. മൂവായിരത്തോളം ഭിന്നശേഷിക്കാരാണ് സ്ഥിരനിയമനം ആവശ്യപ്പെടുന്നത്.

◼️വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 16 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച ജില്ലാ നേതാവ് സഫീര്‍ ഉള്‍പ്പെടെ ഇനിയും പിടിയിലാകാനുണ്ട്.

◼️തിരുവനന്തപുരം പുതിശേരിയിലെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നൈസാമിന്റെ വീട് ആക്രമിച്ചതിന് സിപിഎം പാറശാല ഏരിയാ കമ്മിറ്റി അംഗത്തിനും സംഘത്തിനുമെതിരേ കേസ്. അക്രമി സംഘത്തിലുണ്ടായിരുന്ന അരുണ്‍,  പ്രതിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരിയാ സെക്രട്ടറി സുരേഷ് അടക്കമുള്ളവര്‍ ഒളിവിലാണ്. ഈ മാസം 30 നു നൈസാമിന്റെ വിവാഹമാണ്. വിവാഹത്തിന് നേരത്തെത്തന്നെ എത്തിയ ജയിന്‍ എന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

◼️പാലക്കാട് പുതുപ്പരിയാരത്ത് മേപ്പാടി ആദിവാസി കോളനിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ പുലിയേയും മൂന്ന് കാട്ടുപന്നികളേയും വനംവകുപ്പുകാര്‍ പുറത്തെത്തിച്ചു. സുരേന്ദ്രന്‍ എന്നയാളുടെ കിണറ്റിലാണ്  പുലിയും കാട്ടുപന്നികകളും പെട്ടത്. രക്ഷപ്പെടുത്താന്‍ കിണറിലേക്കിറക്കിയ കോണിയിലൂടെ അള്ളിപ്പിടിച്ച്  കയറിയാണു പുലി രക്ഷപ്പെട്ടത്. പന്നികളെ പുറത്തെത്തിച്ചെങ്കിലും ഒരു പന്നി ചത്തു.

◼️ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ . ധീരജിന്റെ കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കുന്നതാണ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗമെന്ന് എസ്എഫ്ഐ.

◼️പന്ത്രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കേ, 2018 ലാണ് കേസിനാസ്പദമായ സംഭവം.

◼️തൃശൂരിലെ തിരൂരില്‍ സെപ്റ്റിക് ടാങ്കിലേക്കു വീണ പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിയില്‍ നിന്നുള്ള സഹോദരങ്ങളായ അലാമ ഷേക്ക്, ഷേക്ക് അഷ് റാവുല്‍ ആലം എന്നിവരാണ് മരിച്ചത്.

◼️യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തില്‍ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്.

◼️വീട്ടുകാര്‍ കല്യാണത്തിനു പോയ തക്കത്തിന് വീട് കുത്തി തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ ഹിദായത്ത് മന്‍സിലില്‍ കരുവാന്‍ തൊടി സലീം ബാവയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്.

◼️മുക്കുപണ്ടം നിര്‍മിച്ചു നല്‍കുന്നയാള്‍ അറസ്റ്റില്‍. തൃശൂര്‍ ആറ്റൂര്‍ കുറ്റൂര്‍ നടുക്കണ്ടി വീട്ടില്‍ മണികണ്ഠന്‍ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ഒറിജിനലിനെ വെല്ലുന്ന നിര്‍മാണ വൈദഗ്ധ്യമുള്ളയാളാണ് ഇയാളെന്നു പോലീസ്.

◼️നെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ച് വീഴ്ത്തിയ മൂന്ന് വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാര്‍ (65) ആണ് മരിച്ചത്. നെയ്യാറ്റിന്‍കര റെയില്‍വെ സ്റ്റേഷനു സമീപം റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനായ ശ്രീകണ്ഠന്‍ നായരുടെ (64)  നില ഗുരുതരമാണ്.

◼️ഡല്‍ഹിയില്‍ ഓഫീസ് ആക്രമണം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ ചടങ്ങിനിടെയാണ് നേതാക്കള്‍ ഇക്കാര്യം സംസാരിച്ചത്. സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും നടപടിയെടുത്തെന്നും യെച്ചൂരി പറഞ്ഞു. നടപടിയെല്ലാം താനറിഞ്ഞെന്ന് രാഹുലും പ്രതികരിച്ചു.

◼️പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയുടെ പ്രചാരണത്തിനായി പതിനൊന്നംഗ  സമിതിയെ നിയോഗിച്ചു. 10 അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ഒരാള്‍ പൊതുസമൂഹ പ്രതിനിധിയുമാണ്. ജയറാം രമേശ് , സീതാറാം യെച്ചൂരി, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

◼️ഗുജറാത്ത് കലാപക്കേസില്‍ മോദി അടക്കമുള്ളവരെ കുറ്റമുക്തമാക്കിയ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. യഥാര്‍ത്ഥ അന്വേഷണം വേണമെന്നു ഹര്‍ജി നല്‍കിയ സാക്കിയ ജാഫ്രിക്കൊപ്പമാണ് കോണ്‍ഗ്രസ്. കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെക്കുറിച്ച് വാജ്പേയിക്ക് മോദിയെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് ചോദിച്ചു. 2002 ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി.

◼️പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ വൈദ്യുതി സൗജന്യമായി നല്‍കും. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന്  ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക.

◼️ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2018 ലെ ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. അറസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതിഷേധിച്ചു.

◼️കര്‍ണാടകത്തില്‍ ബെല്ലാരി സന്തൂര്‍ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടും മുന്നോക്ക വിഭാഗത്തിലെ യുവാവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചും ദളിത് യുവാവിനെ മുന്നോക്ക ജാതിക്കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇരുപതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശി മായ്യണ്ണയെയാണ് മര്‍ദ്ദിച്ചത്.

◼️കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇരുവരും ചേര്‍ന്ന് 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന ഇന്‍വെസ്റ്റ് രാജസ്ഥാന്‍  പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വമ്പന്‍ നിക്ഷേപങ്ങള്‍ എത്തുന്നത്. രാജസ്ഥാന്‍ സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചു.

◼️ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

◼️ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടി ചേര്‍ത്തല സ്വദേശിനിയായ പൊലീസ് ഉദ്യോഗസ്ഥ. ശാലിനി  ഉല്ലാസ് ആണ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍നിന്ന് പാലക്കാട്ടെ സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തെ സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

◼️ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ നായകനായ ഓയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളമാണ് മോര്‍ഗനെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മോര്‍ഗന്‍.

◼️ലോകത്തെ രണ്ടാമത്തേതും ഇന്ത്യയില്‍ ആദ്യത്തേതുമായ സ്വയം നിയന്ത്രിത വൈദ്യുത ബാര്‍ജുകള്‍ നോര്‍വെയിലേക്ക് കയറ്റിയയച്ച് ചരിത്രനേട്ടത്തില്‍ കൊച്ചി കപ്പല്‍ശാല. മദര്‍ഷിപ്പില്‍ കയറ്റിയ മാരിസ്, തെരേസ എന്നീ ബാര്‍ജുകള്‍ ഒരുമാസം കൊണ്ട് നോര്‍വെയിലെത്തും. ഇന്ത്യന്‍ കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച യാനങ്ങള്‍ മറ്റൊരു കപ്പലില്‍ കയറ്റി കൊണ്ടുപോകുന്നത് ആദ്യമായാണ്. ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള വൈദ്യുത ബാര്‍ജുകള്‍ കയറ്റിയത്.  നോര്‍വെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന അഴിമുഖപ്പാതയായ ഫ്യോര്‍ദിലാണ് മാരിസും തെരേസയും സര്‍വീസ് നടത്തുക. നോര്‍വെയിലെ സപ്ലൈ ചെയിന്‍ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ ബാര്‍ജുകള്‍ നിര്‍മ്മിച്ചത്.

◼️പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനും ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ ആണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാന്‍ രാജ്യത്തെ ഒന്നിലധികം സര്‍ക്കിളുകളില്‍ ലഭ്യമാണ്. ഈ പ്രീപെയ്ഡ് പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 100 എസ്എംഎസ്, കൂടാതെ 600 ജിബി ഡേറ്റ എന്നിവ ലഭിക്കും. ഈ ഡേറ്റ ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാകും.

◼️മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറക്കി. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 'വിശപ്പു നിന്‍ ഉള്‍ത്തീയെന്നുരഞ്ഞതില്ല നീ' എന്നു തുടങ്ങുന്ന പാട്ട് 'കറുപ്പു എന്നുമെ കറുപ്പു താ' എന്ന വരിയോടെയാണ് അവസാനിക്കുന്നത്. വിജീഷ് മണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് അപ്പാനി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടങ്ങിയവരും അഭിയിച്ചിരിക്കുന്നു. ഡോ. സോഹന്‍ റോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഗാനരചനയും സോഹന്‍ റോയിയാണ്.  രതീഷ് വേഗ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

◼️സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ചിത്രം. പുറത്തെത്തിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്.

◼️പ്രമുഖ ജര്‍മ്മന്‍ അത്യാഡംബര സ്പോര്‍ട്‌സ് വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യയില്‍ പ്രീ-ഓണ്‍ഡ് അഥവാ യൂസ്ഡ് കാര്‍ ശ്രേണിയിലേക്കും ചുവടുവച്ചു. 12മാസ വാറന്റി, 24 മണിക്കൂര്‍ റോഡ്-സൈഡ് സര്‍വീസ്, 111-പോയിന്റ് ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയവ ഉള്‍പ്പെടെ ഉറപ്പാക്കി അഖിലേന്ത്യാതലത്തില്‍ യൂസ്ഡ് കാര്‍ പദ്ധതി ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി. പുത്തന്‍ വാഹനത്തിന് തുല്യമായ സ്റ്റാന്‍ഡേര്‍ഡ് യൂസ്ഡ് പോര്‍ഷെ കാറുകള്‍ക്കും ഉറപ്പാക്കുന്നതാണ് പോര്‍ഷെ അപ്രൂവ്ഡ് പ്രോഗ്രാമിലെ 111-പോയിന്റ് ഇന്‍സ്‌പെക്ഷന്‍ സേവനം. പോര്‍ഷെ ടെക്‌നീഷ്യന്മാരുടെ സേവനവും ലഭ്യമാക്കുന്നു. വാഹനത്തിലെ എല്ലാ ഘടകങ്ങളുടെയും അറ്റകുറ്റപ്പണി ഉള്‍പ്പെടെ ഉറപ്പ് നല്‍കുന്നതാണ് 12-മാസ വാറന്റി പദ്ധതി.

◼️1927 മുതല്‍ 1950 വരെയുള്ള മാര്‍കേസിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ  കുടുംബം, സ്‌കൂള്‍ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ ജീവിതം, നോവലുകള്‍ എഴുതാന്‍ പ്രേരിപ്പിച്ച യഥാര്‍ത്ഥ സംഭവങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്നു. താന്‍ വളര്‍ന്ന വീട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവവും ഓര്‍മ്മകളും തന്റെ ഭൂതകാലമൊക്കെയും യാഥാര്‍ത്ഥ്യവും മാന്ത്രികതയും കലര്‍ത്തിയ വ്യതിരിക്തമായ തന്റെ ശൈലിയില്‍ വിശദീകരിക്കുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെല്‍ ദ ടെയില്‍, വിവര്‍ത്തനം: സുരേഷ് എം.ജി. 'കഥ പറയാനൊരു ജീവിതം'. ഡിസി ബുക്സ്. വില 664 രൂപ.

◼️കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്നമായി തുടരാറുണ്ട്. ചിലപ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവവും ഉണ്ടാകാം. ചില ഘടകങ്ങള്‍ രക്തക്കുഴലുകളിലെ വാല്‍വുകളെ ദുര്‍ബലപ്പെടുത്തി വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. പ്രായമേറുന്നതോടെ രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും അവ വലിഞ്ഞ് വെരിക്കോസ് വെയ്ന്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വെരിക്കോസ് വെയ്നുകള്‍ വരാന്‍ സാധ്യത കൂടുതല്‍. ആര്‍ത്തവത്തിന്റെ സമയത്ത് ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ഗര്‍ഭകാലത്ത് രക്തയോട്ടം കൂടുമെന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും വെരിക്കോസ് വെയ്ന്‍ വരാന്‍ സാധ്യതയേറെയാണ്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ശരീരത്തില്‍ വരുന്ന മാറ്റങ്ങളും വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറാന്‍ സാധ്യതയുള്ള രോഗമാണ് വെരിക്കോസ് വെയ്ന്‍. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വെരിക്കോസ് വെയ്ന്‍ വന്നിട്ടുള്ളവര്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവരില്‍ രക്തക്കുഴലുകള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുതലായിരിക്കും. ഇത് അവ ദുര്‍ബലമാകാനും വളയാനുമൊക്കെ കാരണമാകാം. ഒരേ സ്ഥിതിയില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പുമെല്ലാം വെരിക്കോസ് വെയ്നിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരേ പോസിഷന്‍ രക്തപ്രവാഹത്തെ ബാധിച്ച് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ കാരണമാകും. കാലുകള്‍ക്ക് ചലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം, രക്തചംക്രമണം വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍, ഭാരനിയന്ത്രണം എന്നിവയെല്ലാം വെരിക്കോസ് വെയ്ന്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ലോകപ്രശസ്തനായിരുന്നു. ലോകം മുഴുവനും ധാരാളം ആരാധകരും ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു.  വിദേശത്ത് നിന്നും ഒരു യുവാവ് അറിഞ്ഞുകേട്ട തന്റെ മാനസഗുരുവിനെ കാണാന്‍ എത്തി.  വഴിയില്‍ കണ്ടയാളോട് യുവാവ്  ഗുരുവിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു.  അയാള്‍ തിരിച്ചു ചോദിച്ചു:  ഇയാളെ കാണാനാണോ ഇത്രദൂരം യാത്ര ചെയ്തു വന്നത്.  ഇദ്ദേഹത്തെ എനിക്കറിയാം.  അയാള്‍ ഒരു വട്ടപൂജ്യമാണ്. ഒരു കഴിവും ഇല്ലാത്ത മനുഷ്യന്‍.  താങ്കളുടെ പണവൂം സമയവും നഷ്ടപ്പെടുത്തിയതില്‍ എനിക്ക് സങ്കടം തോന്നുന്നു.  ഇതു കേട്ട യുവാവിന് ദേഷ്യം വന്നു. അയാളെ വിവരദോഷിയെന്ന് പറഞ്ഞ് യുവാവ് നടന്നകന്നു.  അവസാനം യുവാവ് ആശ്രമത്തിലെത്തി.  ഗുരുവിനെ കണ്ട യുവാവ് ഞെട്ടിപ്പോയി.  താന്‍ രാവിലെ കണ്ടുമുട്ടിയ ആള്‍തന്നെയായിരുന്നു ഗുരു.  കാല്‍ക്കല്‍ വീണ യുവാവിനോട് ഗുരു പറഞ്ഞു:  താങ്കള്‍ എന്നോട് പറഞ്ഞതും, ഞാന്‍ താങ്കളോട് പറഞ്ഞതും സത്യമാണ്.....  രണ്ടുതരം ആളുകളുണ്ട് നമുക്ക് ചുറ്റും.  വലുതാകുന്നതിലൂടെ സ്വയം ചെറുതാകുന്നവരും, ചെറുതാകുന്നതിലൂടെ സ്വയം വലുതാകുന്നവരും.   താന്‍ എത്രമാത്രം വലുതാണെന്ന് തെളിയിക്കാനുള്ളതാണ് ആദ്യകൂട്ടരുടെ ഓരോ ശ്രമവും.  തങ്ങളെ വണങ്ങുന്നവരെ മാത്രമേ അവര്‍ അംഗീകരി്ക്കുയുള്ളൂ.  എപ്പോവും തങ്ങളെ പുകഴ്ത്താന്‍ ഒരു സംഘത്തെതന്നെ അവര്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കും.  എത്ര അറിവും ആദരവും നേടി നില്‍ക്കുമ്പോഴും അദൃശ്യരായിരിക്കാനാണ് രണ്ടാംവിഭാഗക്കാര്‍ക്ക് ഇഷ്ടം.  അവര്‍ ഒരിക്കലും സ്വയം വാഴ്ത്തുകയില്ല. മറ്റുള്ളവരെ തങ്ങളെ സ്തുതിക്കാന്‍ അനുവദിക്കുകയുമില്ല.  ചെറുതാകുന്നവര്‍ക്ക് രണ്ട് ഗുണങ്ങളുണ്ടാകും.  അവര്‍ സ്തുതിഗീതങ്ങള്‍ക്ക് മുന്നില്‍ മയങ്ങി വീഴില്ല.  അവര്‍ വിമര്‍ശനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവരായിരിക്കും. ഇവരിലൂടെയാണ് ഈ ലോകം വലുതാകുന്നത്.  നമുക്കും ചെറുതാകാം... വലുതാകാനായി - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...