ഒന്നായി നിന്ന് മൊഞ്ചാക്കാം വേങ്ങര പഞ്ചായത്തിനെ
ബയോപിൻ :
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1. ഇത് ജൈവമാലിന്യങ്ങൾ നിക്ഷേപിച്ച് വളം ഉണ്ടാക്കാനുള്ളത്.. ( ഭക്ഷണ അവശിഷ്ടങ്ങൾ )... അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല.
2. പഴയ കൊട്ടകൈൽ, ഓട്ട പാത്രം എന്നിവയിൽ ആദ്യം വേസ്റ്റുകൾ ഇട്ട് വെച്ച് (തലേന്ന്) മാക്സിമം ജലാംശം ഇല്ലാതാക്കിയ ശേഷം ബക്കറ്റിൽ പരത്തിയ മിശ്രിതത്തിൻ്റെ മുകളിൽ പരത്തിത്തന്നെ വിക്ഷേപിക്കുക..
3. പുളി, നാരങ്ങ പോലുള്ള സിട്രിക് ആസിഡ് ഉള്ളസാധനങ്ങളും, മുട്ടതോട്, ഉള്ളിയുടെ തോൽ എന്നിവ ഇടരുത്... (ഇവ വളം ഉൽപാദിപ്പിക്കുന്ന ബാക്ടീരയകളെ ഇല്ലാതാക്കാനും, നശിച്ച് വളമാകാൻ കാലതാമസമുണ്ടാക്കുകയും ചെയ്യും.. അത് ദുർഗന്ധത്തിന് വഴിയൊരുക്കും)
4. മാലിന്യങ്ങൾ ഒന്നോ രണ്ടോ ദിവസത്തേത് ഒരുമിച്ച് ഇട്ടാൽ മതി.. ഒരു ദിവസം ഒരുതവണമാത്രം തുറക്കാൻ പാടൊള്ളൂ..
5. താഴെയുള്ള പൈപ്പിലൂടെ വരുന്ന ദ്രാവകം ( സ്ലറി) ലഭിക്കുന്നതിൻ്റെ മൂന്നിരട്ടി വെള്ളത്തിൽ കലക്കി ചെടികൾക്കും, പച്ചക്കറികൾക്കും ഉപയോഗിക്കാം...
NB..
നേരത്തെ ഓരോ വാർഡിലും 100 ഏറെ കുടുംബങ്ങൾക്ക് പൈപ്പ് കമ്പോസ്റ്റുകൾ വിതരണം ചെയ്തിരുന്നു.. (അവ പലയിടത്തും മഴ നനയുന്ന ഭാഗത്താണ് പലരും ഫിറ്റ് ചെയ്തിട്ടുള്ളത്... അത് മഴ നനയാത്തിടത്ത് ഫിറ്റ് ചെയ്താൽ നന്നാകും.)
ഇപ്പോൾ ആവശ്യപ്പെട്ട കുടുംബങ്ങൾക്ക് ബയോപിന്നുമായി...
ഇനി അപേക്ഷ നൽകിയ കുടുംബങ്ങൾക്ക് മിനി ബയോഗ്യാസ് പ്ലാൻ്റുകൾ അടുത്ത ആഴ്ച്ച സ്ഥാപിക്കും...
ജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ഈ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ നമ്മുടെ വീടുകളിലേക്ക് ഹരിത കർമ്മസേനയും വരുന്നുണ്ട്....
നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന സഹായ, സഹകരണങ്ങളാണിതൊക്കെ....
ഇനി കാര്യങ്ങൾ നമ്മൾ ജനങ്ങളുടെ കയ്യിലാണ്... നമ്മളും കൂടി ഈ സൗകര്യങ്ങളെ ഫലപ്രദമാമായി ഉപയോഗപ്പെടുത്തിയാൽ പതിയെപ്പതിയെ എല്ലാം ക്ലീനാകും...
വരും തലമുറക്ക് ജീവിക്കാനായി നല്ലൊരു ഭൂമിയെ ഒരുക്കിവെക്കാം...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ