നിരോധിത വലകൾ ഉപയോഗിച്ച് രണ്ട് ബോട്ടുകാർ ചേർന്ന് നടത്തുന്ന മീൻ പിടുത്ത രീതിയാണ് പെയർ ട്രോളിംഗ് അഥവാ ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മീൻ പിടുത്തം. ഇത്തരത്തിലുളള വലകളുപയോഗിച്ചുളള മീന്‍പിടുത്തം സംസ്ഥാനത്ത് നേരത്തെ തന്നെ നിരോധിച്ചതാണ്. മീറ്ററുകളോളം നീളമുള്ള വലിയ വല ഉപയോഗിച്ച് കടലിന്റെ അടിത്തട്ട് മുതൽ മുകളിൽ വരെയുള്ള മീൻ സമ്പത്ത് പെയർ ട്രോളിംഗ് വഴി കരയിലെത്തും. മൽസ്യ സമ്പത്ത് നശിക്കുകയും കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകരുകയും ചെയ്യുന്ന രീതിയാണ് ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം. ഈ രീതി ഉപയോഗിക്കുമ്പോൾ തീരെ ചെറിയ മീൻ കുഞ്ഞുങ്ങൾ പോലും വലയിൽ കുരുങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകളാണ് കേരള തീരത്ത് ഇത്തരത്തിലുളള മല്‍സബന്ധനം കൂടുതലായി നടത്തുന്നത്. ഇത്തരം രീതികള്‍ തടയാനായി ഫിഷറീവ് വകുപ്പ് പരിശോധന നടത്താറുണ്ടെങ്കിലും നിയമലംഘകര്‍ക്ക് ഇതൊന്നും തടസമാകുന്നില്ല. ഒരു ദിവസം ഡബിൾ നെറ്റ് ഉപയോഗിച്ച് മീൻ പിടിച്ചാൽ പരമ്പരാഗത തൊഴിലാളികൾക്ക് ദിവസങ്ങളോളം മിൻ കീട്ടാതാകും. അങ്ങനെ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങൾ ഏറെയാണ്. നിരോധിച്ച രാത്രികാല ട്രോളിംഗും കേരള തീരങ്ങളിൽ നടക്കാറുണ്ടാന്ന് മൽസ്യത
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി