ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന "യുവ രോഷം" പ്രധിഷേധ റാലി ഇന്ന്

പോലിസ്  DYFI ഗുണ്ടായിസത്തിനെതിരെയും  മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെയും   മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന  "യുവ രോഷം" പ്രധിഷേധ റാലി ഇന്ന്  വ്യാഴം വൈകുന്നേരം  5.45ന്  ഗാന്ധിദാസ് പടിയിയിൽ നിന്നും കച്ചേരിപ്പടിയിലേക്ക് സംഘടിപ്പികുമെന്ന്  മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റിഅറിയിച്ചു

SSLC കഴിഞ്ഞോ? വഴികൾ പലതുണ്ട്

പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.26 % പേർ വിജയിച്ചു. 44,363 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മികച്ച വിജയം നേടിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. കുറച്ച് ഗ്രേഡുകൾ കുറഞ്ഞവർ ഒട്ടും നിരാശരാകേണ്ടതില്ല. തുടർ യാത്രകളിലും അവസരങ്ങൾ ഏറെ ലഭിക്കും. ശ്രദ്ധാപൂർവം മുന്നേറിയാൽ ഉയരങ്ങളിലെത്താൻ ഇനിയും സാധിക്കും. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് എടുക്കുന്ന ആദ്യ പ്രധാന തീരുമാനമായിരിക്കും പത്ത് കഴിഞ്ഞാൽ എങ്ങോട്ട് തിരിയണം എന്നത്. ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.   പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന

SSLC ഫലം പ്രഖ്യാപിച്ചു SSLC റിസൾട്ട് ലഭിക്കുന്ന വെബ്സൈറ്റുകൾ result 2022 website

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, 99.26 ആണ് വിജയ ശതമാനം SSLC കഴിഞ്ഞോ ഇനി പഠിക്കാൻ പലതുണ്ട് Click now ഈ  വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 ആൺകുട്ടികളുമാണ്.* *1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.*   *നാല് മണിമുതൽ താഴെ കാണുന്ന വെബ്സൈറ്റുകളിൽ റിസൽറ്റ് അറിയാം*  *keralaresults.nic.in, dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.* *റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി ഫലം കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമു

ഉമാ തോമസ് MLA യായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ബഹു. നിയമസഭ സ്പീക്കറുടെ

തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭ സാമാജികയായി ഉമാ തോമസ്  സത്യപ്രതിജ്ഞ ചെയ്തു. ഇന്ന്  ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11മണിക്കായിരുന്നു  ചടങ്ങ്. (ഉമാ തോമസിന്റെ Fb പോസ്റ്റ്‌ ) പി.ടി.യുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയർത്തിപിടിയ്ക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്.. കഴിഞ്ഞ 6 വർഷക്കാലം നിങ്ങളേവരും പി.ടി. യ്ക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിയ്ക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇക്കാലയളവിൽ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ പി.ടി. യ്ക്ക് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടങ്ങിവെക്കാനും സാധിച്ചിട്ടുണ്ട്. വരുന്ന 4 വർഷക്കാലവും ജനങ്ങളോടൊപ്പം ചേർന്നുകൊണ്ട് നാടിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനും തന്നെ മുൻഗണന കൊടുത്തുകൊണ്ട് ഞാൻ പ്രവർത്തിക്കും.  നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം,  നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. #ഒപ്പമുണ്ടാകണ

അഗ്നി പഥ്.... പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം

അഗ്നി പഥ്.... പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്. ▫️ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ്  'അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.  🪞17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം  ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക.  🪞നാല് വര്‍ഷമായിരിക്കും സേവനകാലാവധി. ▫️നിയമിതരാവുന്ന സേനാംഗങ്ങള്‍ *അഗ്നിവീരന്മാര്‍* എന്നറിയപ്പെടും.  സേനാംഗങ്ങളായി *പെണ്‍കുട്ടികള്‍ക്കും* നിയമനം ലഭിക്കും.  🔻അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക.  ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.   🔲പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും. 🔗പരിശീലനം സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും.  സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക

ഇന്ത്യൻ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സലായിരുന്ന ജനറല്‍നെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇന്ത്യ ചെയ്തത് ഇതായിരുന്നു

വീട്ടുജോലിക്കാരിയുടെ വിസാ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സലായിരുന്ന ജനറല്‍ ദേവയാനി ഖോബ്രഗഡെയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് 2013 ഡിസംബറിലാണ്. ശരീര പരിശോധനയടക്കം നടത്തി മറ്റു തടവുകാര്‍ക്കൊപ്പം അവരെ ജയിലിൽ അടയ്ക്കുകയുണ്ടായി. രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തിൽ അവരെ പിന്നീട് വിട്ടയച്ചു. അമേരിക്കൻ സർക്കാരിനോടു കേസ് പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് അവരതിനു തയ്യാറായില്ല. ഇന്ത്യ അതിനോടുള്ള പ്രതിഷേധം അറിയിച്ചത് ഇങ്ങനെയാണ്- അമേരിക്കയുടെ ഡല്‍ഹിയിലെ എംബസിക്കു മുന്നില്‍ സുരക്ഷയുടെ ഭാഗമായി വെച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്തായിരുന്നു ആദ്യഘട്ടം. അടുത്തത് ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഇന്ത്യ തിരിച്ചുവാങ്ങി. അമേരിക്കന്‍ എംബസി ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ മദ്യം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ തടഞ്ഞു. അമേരിക്കന്‍ എംബസി വാഹനങ്ങൾക്ക് ട്രാഫ

ചക്ക തലയിൽ വീണ് വിട്ടമ്മ മരിച്ചു

കിളിമാനൂർ:കഴിഞ്ഞ ദിവസം ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയിൽ ഒരു സർജറി നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. 10-ാം ക്ലാസിൽ പഠിക്കുന്ന നന്ദനയും 9-ാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവി യുമാണ് മക്കൾ . ഭർത്താവ് ബിനുകുമാർ.

ഡ്രൈവിങ് ലൈസന്‍സ് ഇനി ഓൺലൈനിലൂടെ പുതുക്കാം online driving licence renew click now malayalam

⭕️കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതാണ്. _ആവശ്യമുള്ള രേഖകൾ_ ⭕️▪️കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്‌കാന്‍ ചെയ്ത ഫോട്ടോ. ▪️സ്‌കാന്‍ ചെയ്ത ഒപ്പ്. ▪️ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം) _വേങ്ങര ഓൺലൈൻ_ *ലൈസന്‍സ് പുതുക്കുന്നത്തിനായി* 1.sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക. 2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചു വയ്ക്കണം. 3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ    2022 | ജൂൺ 10 | വെള്ളി | 1197 |  ഇടവം 27 |  ചിത്തിര 1443 ദുൽഖഅദ് 10          ➖➖➖➖➖ ◼️സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരേ കലാപശ്രമത്തിനും ഗൂഡാലോചനയ്ക്കും സര്‍ക്കാരെടുത്ത കേസ് അന്വേഷിക്കാന്‍ പന്ത്രണ്ടംഗ പ്രത്യേക സംഘം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കും, കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു ഇന്‍സ്പെക്ടറും സംഘത്തിലുണ്ട്. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിലാണ് അന്വേഷണം. ◼️സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ◼️രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18 ന്. ജൂലൈ 21 ന് വോട്ടെണ്ണും. എംപിമാരും എംഎല്‍എമാരും അടക്കം ആകെ 4,809 വോട്ടര്‍മാരാണുള്ളത്. 776 എംപിമാരും 4,033 എംഎല്‍എമാരും. എംപിമാരും എംഎല്‍എമാരും ചേര്‍ന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീ

പോലീസ് സേനയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാന മായി മാറിയിരിക്കുകയാണ് അടിമാലി SI ശ്രീ സന്തോഷ് KM

നമ്മുടെ പോലീസ് സേനയിൽ സാമൂഹ്യപ്രതിബദ്ധത യും അർപ്പണബോധവും സർവ്വോപരി മനുഷ്യത്വവു മുള്ള നിരവധി ഉദ്യോഗസ്ഥരുണ്ടെന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചുരുക്കം ചിലർ മാത്രമാണ് ഇതിനപവാദമായിട്ടുള്ളതെന്ന കാര്യം പറയാതെ തരമില്ല.  പ്രണയ നൈരാശ്യത്തെ തുടർന്ന് മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച തലമാലി സ്വദേശി നി യെയാണ് അടിമാലി എസ്ഐയും സംഘവും വളരെ പ്രശംസനീയമായ രീതിയിൽ അനുനയിപ്പിച്ച് താഴെയി റക്കിയത്. അതീവ ദുർഘടമായ വഴികളും വഴുവഴുക്കൻ പാറക്കെട്ടുകളും കടന്നാണ് പെൺകുട്ടി  അഗാധമായ കൊക്കയിലേക്കുചാടാനായി കുതിരയളക്കുടി മലമുക ളില്‍ കയറി നിലയുറപ്പിച്ചത്. തലമാലി സ്വദേശിയായ 26-കാരിയും പ്രദേശവാസി യായ യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തി ലായിരുന്നു. അടുത്തിടെ യുവാവ് ഈ ബന്ധത്തില്‍നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതിനെത്തുടര്‍ന്നുണ്ടായ മാനസികപ്രയാസത്തിലാണ് യുവതി ജീവനൊടുക്കാനായി തീരുമാനിക്കുന്നത്. വീട്ടില്‍നിന്നിറങ്ങിയ യുവതി നേരേ മലമുകളിലേക്കാ ണ് പോയത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ രാവിലെയാണ് യുവതിയെ അവർ മലമുകളില്‍ കണ്ടെത്തിയത്. എന്നാല്‍ എന്നാല്‍ ബന്ധ

വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*   2022 | ജൂൺ 9 | വ്യാഴം | 1197 |  ഇടവം 26 |  അത്തം 1443 ദുൽഖഅദ് 9          ➖➖➖➖➖ ◼️സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പണി തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കു നീട്ടി. സ്വപ്നയ്ക്കെതിരേ മുന്‍മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ സ്വപ്നയ്ക്കും പി.സി. ജോര്‍ജിനുമെതിരേ കേസെടുത്തു. ഗുഡാലോചന നടത്തിയെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചും കേസെടുത്തിട്ടുണ്ട്. സ്വപ്നയെ സഹായിച്ചിരുന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വിട്ടയച്ചു. ◼️പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹര്‍ജി നല്‍കും. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനിടെ 2019 ല്‍ വനങ്ങളുടെ ചുറ്റളവില്‍ പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന ഒന്നാം പിണറായി സര്‍ക്കാറിന്റെ ഉത്തരവു പുറത്തുവന്നിട്ടുണ്ട്.  ◼️പ

കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണ ശ്രമം നടത്തുന്ന CCTV VIDEO

 കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണ ശ്രമം നടത്തുന്ന CCTV VIDEO 

ഇനി 515 അംഗങ്ങളെ ചേർക്കാം ; ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് WhatsApp new update

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ പ്രാബല്യത്തില്‍ വരും. ഇനി മുതല്‍ 2 ജിബി വരെയുള്ള ഫയലുകള്‍ അയയ്ക്കുവാനും 512 അംഗങ്ങളെ ഒറ്റ ഗ്രൂപ്പില്‍ ചേര്‍ക്കുവാനും സാധിക്കും. സമൂഹമാധ്യമങ്ങളിലെ പ്രമുഖനായ വാട്‌സാപ് ഉപയോക്താക്കള്‍ക്കായി നിരവധി ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരുന്ന ഫീച്ചറുകളാണ് ഇപ്പോള്‍ വാട്‌സാപ് അവതരി്പ്പിച്ചിരിക്കുന്നത്. ഓരോ സന്ദേശങ്ങള്‍ക്കും ഇമോജികള്‍, സന്ദേശത്തിനുള്ളില്‍ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷന്‍സ് എന്നിവ നിലവില്‍ വരും. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ 512 അംഗങ്ങളെ അംഗങ്ങളാക്കാം. ഈ ഫീച്ചർ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിൽ ലഭ്യമായികൊണ്ടിരിക്കുന്നു,512 അംഗങ്ങളെ ചെക്കൻ പല ഗ്രൂപ്പുകളിലും ഇപ്പോൾ കഴിയുന്നുണ്ട്,   നിലവില്‍ അത് 256 പേരായിരുന്നു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അഡ്മിനു ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. 2 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണയായി അയയ്ക്കാം. നിലവില്‍ 1

കടലുണ്ടിപുഴയിൽ വെള്ളം താഴ്ന്ന് മണപൊന്തി

കേരളത്തിൽ കാലവർഷം എത്തി ഒരാഴ്ച്ചത്തോളം ആയിട്ടും കടലുണ്ടി പുഴ ദിനംപ്രതിവറ്റി വരളുന്നു . കഴിഞ്ഞ കടുത്ത വേനലിൽപോലും  മുന്ന് മീറ്ററിൽ കൂടുതൽ വെള്ളം ഉള്ള സ്ഥള്ളത് ഇപ്പോൾ വെള്ളം എല്ലാം വറ്റി മണൽകാണുന്ന അവസ്ഥഎത്തി, കേരളത്തിൽ കലാസർഷം എത്തി ആദ്യദിനങ്ങളിൽ മഴ പെയ്തത് കണ്ട് വലിയോറ ബാക്കിക്കയം അണകെട്ടിന്റെഷട്ടറുകൾ ഉയർത്തി വെള്ളം എല്ലാം ഒഴികികളയുകയായിരുന്നു. എന്നാൽ പിന്നീട് കാര്യമായ മഴ ലഭിച്ചില്ല ഇതുകാരണം ദിനം പ്രതിപുഴയിലെ വെള്ളം താഴ്ന്ന്കൊണ്ടിരുന്നു , ഇന്ന് തൊട്ട് പല ഇടങ്ങളിലും പുഴയുടെ അടിത്തട്ട് കണ്ട്തുടങ്ങി. എന്നാൽ പുഴയിൽ വെള്ളം കുറവാണെങ്കിലും ആദ്യദിനങ്ങളിൽ പൈത മഴകരണം വീടുകളിലെ കിണറുകളിൽ ആവിശ്യത്തിന് വെള്ളം ഉള്ളത് അസോശകരമാണ്. വരും ദിവസങ്ങൾ ശക്തമായ മഴ ലഭിക്കും എന്നപ്രതിക്ഷയിലാണ് നാട്ടുകാർ ഇല്ലങ്കിൽ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം അണകെട്ടിന്റെ ഷട്ടറുകൾ വീണ്ടും താഴ്ത്തേണ്ടി വരും. കാലാവസ്ഥവകുപ്പ് അടുത്ത അഞ്ചുദിവസങ്ങളിൽ മഴയുണ്ടാവും എന്ന മുന്നറിയിപ്പ് നൽകിയിടുണ്ട് 

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

 *പ്രഭാത വാർത്തകൾ 2024 | മെയ് 16 | വ്യാഴം | 1199 | ഇടവം 2 | മകം l 1445 l ദുൽഖഅദ് 07 ➖➖➖➖➖➖➖➖ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയത്. മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് സിഎഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ◾ ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന