ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വോഷണം നേരിടണമെന്ന് ആവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇന്ന് വേങ്ങരയിൽ പ്രതിഷേധാഗ്നി സംഘടിപ്പിക്കും

പ്രിയ സഹപ്രവർത്തകരെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച്  അന്വോഷണം നേരിടണമെന്ന് ആവശ്യപെട്ട്  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റികൾ പഞ്ചായത്ത് തലത്തിൽ പ്രധിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി  വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമിറ്റി ഇന്ന് വൈകീട്ട് 7 മണിക്ക് വേങ്ങര ബസ്സ്റ്റാൻറ്റിൽ നിന്ന് പന്തം കൊളുത്തി പ്രകടനം നടത്തും, അതുപോലെ ഊരകം പഞ്ചായത്ത്  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റാളൂരിലും പ്രധിഷേധപ്രകടനം നടത്തും 

വേങ്ങര ഗ്രാമ പഞ്ചായത്ത് കാക്കുംബർ സിറ്റിയിൽ പുതുതായി ആരംഭിച്ചഅങ്കണവാടിയുടെ ഉത്ഘാടനവും പ്രവേശനോത്സവവും നടന്നു

ഇന്ന് രാവിലെ 9:30ന്ന് അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പപൂച്യാപ്പുവിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ  വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട്‌ അസീന ഫസൽ ഉത്ഘാടനം നിർവഹിച്ചു. പ്രവേശനോത്സവതോട് അനുബന്ധിച്ചു  വലിയോറ കാക്കുംമ്പർ സിറ്റിയിലെ BM arts and sports club   അങ്കണവാടി അലങ്കരികുകയും  മധുരപലഹാരങ്ങൾ വിതരണം ചെയുകയുംചെയ്തു. പതിനഞ്ചാം വാർഡ് മെമ്പർ AK നഫീസ  സൂപ്പർ വൈസർ, അങ്കണവാടി ടീച്ചർ, സഹീർ അബ്ബാസ്, ഇബ്രാഹിം AK എന്നിവർ സംസാരിച്ചു. പരിപാടിക്ക് പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌ സാഹിബ്‌ സ്വാഗതവും BM പ്രധിനിധി അജ്മൽ നന്ദിയും അറിയിച്ചു

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ   2022 | ജൂൺ 8 | ബുധൻ | 1197 |  ഇടവം 25 |  ഉത്രം 1443 ദുൽഖഅദ് 8           ➖➖➖➖➖ ◼️കറന്‍സി കടത്തിയെന്നും 'ബിരിയാണിച്ചെമ്പ്' വീട്ടിലെത്തിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയന്‍ 2016 ല്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍  കറന്‍സി അടങ്ങിയ ബാഗ് കടത്തിയെന്നും പിന്നീട് എംബസിയില്‍നിന്നു പലതവണ കനമുള്ള ലോഹങ്ങളടങ്ങിയ ബിരിയാണിച്ചെമ്പ് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍,  സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം. ജില്ലാ ജഡ്ജിക്കു നല്‍കിയ രഹസ്യമൊഴിയില്‍ എല്ലാം വിശദമായി ഉണ്ടെന്നും അവയെല്ലാം വെളിപ്പെടുത്തുന്നില്ലെന്നും സ്വപ്ന പറഞ്ഞു. നേരത്തെ അന്വേഷണ ഏജന്‍സികളോടു പറഞ്ഞിരുന്ന വിവരങ്ങളാണ് ഇവയെന്നും സ്വപ്ന വെളിപ്പെടുത്തി. ◼️'2016 ല്‍ ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമ

കുതിച്ചുയര്‍ന്ന്കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 2000 യിരവും കടന്നു

സംസ്ഥാനത്ത് കൊവിഡ്  വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.  കേരളമടക്കമുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി. പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.  രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം പിടിച്ചു നിർത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി പരിശോധന കൂട്ടി ക്വാറന്റൈൻ ഉറപ്പാക്കാൻ ന

ഹണി ട്രാപ്പിലൂടെ യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍.

ഹണി ട്രാപ്പിലൂടെ യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ ദേവസ്വം വെളി വീട്ടില്‍ സുനീഷ്, ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാസിയും തൊടുപുഴ സ്വദേശിയുമായ യുവാവാണ് ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്.യുവാവുമായി ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവുമായി ചേര്‍ന്ന് യുവാവിനെ കണിച്ചുകുളങ്ങരയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ശേഷം പരാതിക്കാരനെ കിടപ്പുമുറിയില്‍ കയറ്റി സേതുലക്ഷ്മിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭര്‍ത്താവ് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു. എടിഎം, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചെടുക്കുകയും എടിഎമ്മിന്റെ രഹസ്യ നമ്പര്‍ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍ വലിക്കുകയും ചെയ്തു.പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെയാണ് യുവാവ് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടികൂടി. പ്രതികള്‍ സമാനമായ രീതിയില്‍ പലരേയും കബളിപ്പിച്ചതായി മാരാരിക്കുളം എസ്എച്ച്ഒ പറഞ്ഞു.

പൂക്കോട്ടുംപാടം ഫുട്ബോൾ ടൂർണമെന്റിൽ ഗ്യാലറി തകർന്നു

മലപ്പുറം പൂക്കോട്ടുംപാടം ഫുട്‌ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണു; ഒരു കുട്ടി ഉൾപടെ 7 പേർക്ക് പരിക്ക് മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. മലപ്പുറം: പൂക്കോട്ടുംപാടം ഗവണ്മെന്റ് സ്‌കൂൾ ഗ്രൗണ്ടിലെ ഐസിസി സൂപ്പർ സെവൻസ് ഫുട്ബാൾ മൽസരത്തിനിടെ ഗാലറി തകർന്ന് വീണു. ഒരു കുട്ടി ഉൾപ്പെടെ പത്ത്കാണികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാത്രി ഒമ്പത് മണിയോടെ മത്സരം ആരംഭിച്ചതിന് ശേഷമാണ് അപകടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പൂക്കോട്ടുംപാടം ഫുട്ബോൾ ഗാലറി തകർന്നു കാണികൾക്ക് പരിക്ക് നിലവിൽ പരിക്കേറ്റവരെ നിലമ്പൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട് സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേടിയതിന്റെ ഒരുഭാഗം തകരുകയായിരുന്നു, അപകടത്തിൽ ചെറിയ പരിക്കുകൾ പറ്റിയവരെ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞ്ഞ ദിവസങ്ങളിലായി പൈതമഴയെതുടർന്നു 

വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ റോഡ്സൈഡിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി, അജ്ഞാത വാഹനമിടിച്ചാണെന്ന് സംശയം

വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ  റോഡ്സൈഡിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി, അജ്ഞാത വാഹനമിടിച്ചാണെന്ന് സംശയം മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിൽ ഒരാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി നടരാജനെയാണ് റോഡരികിൽ മരണപ്പെട്ട  നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ കെഎസ്ഇബി ഓഫീസിനും അങ്ങാടിക്കും ഇടയില് ദേശീയപാതക്കരികിൽ  ആണ് ഇയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുണ്ട്. അജ്ഞാത വാഹനമിടിച്ച് ആണ് മരണപ്പെട്ടത് എന്ന് സംശയം. ഇടിച്ചിട്ട വാഹനം നിർത്തിയിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെ ആണ് സംഭവം

മഴക്കാലം കരുതലോടെ ശുചീകരണ യജ്ഞം പദ്ധതി പരപ്പിൽ പാറയുവജന സംഘം (PYS) -ന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും വിജയകരമായി നടപ്പിലാക്കി.

മഴക്കാലം കരുതലോടെ  ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മഴക്കാലം കരുതലോടെ എന്ന പ്രമേയത്തിൽ മഴക്കാല രോഗങ്ങളിൽ നിന്നും പകർച്ചവ്യാധി രോഗങ്ങളിൽ നിന്നും ഒരു സമൂഹത്തെ രക്ഷിച്ച് ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ശുചീകരണ യജ്ഞം പദ്ധതി പരപ്പിൽ പാറയുവജന സംഘം (PYS) -ന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും വിജയകരമായി നടപ്പിലാക്കി. ജൂൺ 4, 5 ദിവസങ്ങളിലായി ആസൂത്രണം ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പ്രദേശത്തെ മുഴുവൻ വീടുകളും പരിസരവും നാട്ടുകാരുടെ സഹായത്തോടെ  ശുചീകരിക്കുകയും കൊതുകുകൾ വസിക്കാൻ ഇടയാക്കുന്ന കെട്ടിനിൽകുന്ന വെള്ളം നീക്കം നീക്കം ചെയ്യുകയും പൊതു ഇടങ്ങളായ റോഡുകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്ങാടികൾ എന്നിവ ക്ലബ്ബ് മെമ്പർമാരുടെയും പ്രവർത്തകരുടെയും സഹായത്തോടെയാണ് ശുചീകരിച്ചത്. ജൂൺ 5 ന് നടന്ന പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റ നിയന്ത്രണത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നേതൃത്വം നൽകി പ്രവർത്തിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ് രക്ഷാധി

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയയപ്പും ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയയപ്പും  ഐഡി കാർഡ് വിതരണവും നടത്തി വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച അബൂബക്കർ സാർ, ട്രാൻസ്ഫറായി പോയ ഉണ്ണി സാർ  വേങ്ങരപഞ്ചായത്തിൽ നിന്ന് വിരമിച്ച സെക്രട്ടറി പ്രഭാകരൻ സാർ എന്നിവർക്ക് യാത്രയാപ്പും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണവും സംഘടിപ്പിച്ചു  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വഫ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ലീഡർ വിജയൻ ചേറൂരിന്റെ സാന്നിധ്യത്തിൽ  വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പു, സബാഹ് കുണ്ടുപുഴക്കൽ, സൈനുദ്ധീൻ ഹാജി എന്നിവർ മോമോന്റോ കൈമാറി.  പുതുതായി  ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ്  ID കാർഡ്  വിതരണം  വേങ്ങര പോലീസ് സ്റ്റേഷനിൽനിന്ന് വിരമിച്ച  അബൂബക്കർ സാർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച  പ്രഭാകരൻ സാർ,വേങ്ങര സ്റ്റേഷനിൽനിന്നും ട്രാൻസ്ഫറായി പോയ ഉണ്ണി സാർ എന്നിവർ നിർവഹിച്ചു ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രസിഡന്റ് ഷാഫി കാരിയുടെ ആദ്യക്ഷതയിൽ നടന്ന പരിപാടി  വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങരയിൽ പരപ്പിൽപാറ യുവജനസംഘം(PYS ) വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക പദ്ധതി തല ഉൽഘാടനം AK Aനസീർ നിർവഹിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങരയിൽ പരപ്പിൽപാറ യുവജനസംഘം(PYS ) വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക  പദ്ധതി തല ഉൽഘാടനം  ക്ലബ്ബ് ഓഫീസ് പരിസരത്ത് വെച്ച് *സദയം റയിൽവേ യൂസേഴ്സ് കൺസൽറ്റൻസി മെമ്പറും പരപ്പിൽ പാറ യുവജന സംഘം ഉപദേശക സമിതി അംഗവമായ എ കെ എ നസീർ ക്ലബ്ബ് മെമ്പർ ദിൽഷാൻ ഇ കെ - ക്ക് വൃക്ഷതൈ നൽകി  നിർവ്വഹിച്ചു.  ക്ലബ്ബ് രക്ഷാധികാരി സജീർ ചെള്ളി, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ ക്ലബ്ബ് മെമ്പർമാരായ ജംഷീർ ഇ കെ ,ഫൈസൽ കെ കെ ,വാജിക് കെ, ആബിദ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മെമ്പർമാരും ഒരു വൃക്ഷതൈ നട്ടുപിടിപ്പിച്ച് 200 തൈകൾ നടുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വേങ്ങര ടൗണിലെ 3 ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ് കർമം നിർവ്വഹിച്ചു

വേങ്ങര : മുൻ MLA ശ്രീ KNA ഖാദർ സാഹിബിന്റെ അസ്തി വികസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ടൗണിൽ ഗാന്ധി ദാസ് പടി, പിക്ക് അപ്പ് സ്റ്റാന്റ് പുത്തൻ പള്ളിക്ക് സമീപം എന്നിവിടങ്ങളിലായി സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓണ് കർമം വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പത്താം വാർഡ് മെമ്പറുമായ സി പി ഹസീന ബാനു നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം, ഒമ്പതാം വാർഡ് മെമ്പർ റഫീഖ് ചോലക്കൻ , വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി, എ.കെ മജീദ് സാഹിബ്, ഹസീബ് പി, ഹാസിഫ് കല്ലൻ, ജാബിറ്, ഷഫീഖ്, അജ്നാസ് , ഹാഷിം തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.

സംസ്ഥാനത്ത് ഇന്ന് 1,544 പേർക്ക് കോവിഡ് TPR 11.39%

പാടത്തും പുഴയിലും അനധികൃത മീൻപിടുത്തം ; പരിശോധന ശക്തമാക്കി

▪️പാടത്തും തോട്ടിലും കായലോരത്തും പുഴയിലും അനധികൃതമായി മീന്‍ പിടിക്കാനിറങ്ങിയാല്‍ ഇനി പിടിവീഴും. ഫിഷറീസ് വകുപ്പിന്‍റെ പ്രത്യേകസംഘം പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും അധികൃതര്‍ പരിശോധന നടത്തി വലയും മീന്‍പിടുത്ത ഉപകരണങ്ങളും പിടികൂടി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് മീന്‍പിടിത്ത സംഘം ഓടിരക്ഷപ്പെട്ടു.  പുഴ, കായല്‍ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. കനത്തമഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞ് വയലിലും തോടിലുമെല്ലാം മത്സ്യങ്ങള്‍ മുട്ടയിട്ടും പ്രസവിച്ചും പെരുകുന്ന സമയമാണ്. മത്സ്യ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സ്യങ്ങളും വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ മത്സ

വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഒരു ചുവടുവെപ്പ് 👉 സംരംഭക സാധ്യത മേഖലകൾ ഏതെല്ലാം ? 👉 പുതിയ സംരംഭം തുടങ്ങുന്നതിനുള്ള  ലൈസൻസ് /നടപക്രമങ്ങൾ എന്തെല്ലാം? 👉 പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും ലോൺ സബ്‌സിഡി എങ്ങനെ ലഭിക്കും? 🖌തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾക്കും മറ്റും സംശയങ്ങൾക്കും ഉത്തരം ലഭിക്കാൻ പങ്കെടുക്കൂ, 📌വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും  സംയുക്തമായി നടത്തുന്ന  സൗജന്യ സെമിനാർ  📎07-06-2022 (ചൊവ്വ) ന് രാവിലെ 10.00 ന് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ. റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8547050034 എന്ന  നമ്പറിൽ വിളിക്കൂ

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത