മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം.
പെരുവള്ളൂർ • മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യ വിശ്രമം. നാട്ടുകാർക്ക് ലണ്ടൻ മുഹമ്മദ് ഹാജിയായിരുന്നു.37 വർഷമായി ലണ്ടനിൽ നിന്നും ജന്മദേശത്ത് എത്തിയെങ്കിലും വർഷാ വർഷം അധികാരികളുടെ കനിവിൽ പിറന്ന മണ്ണിൽ താമസിക്കാനുള്ള പെർമിഷൻ പുതുക്കിയായിരുന്നു താമസിച്ച് പോന്നിരുന്നത്. ഏറെകാലം രോഗബാധിതനായി കിടന്ന ഹാജി തൊണ്ണൂറ്റി രണ്ടാം വയസിൽ വിട ചൊല്ലിയപ്പോൾ നഷ്ടമായത് വലിയ ഒരു ജീവിത ചരിത്രവും ഓർമകളുമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഏറെ വിസ്മയകരമായിരുന്നു. ബാല്യകാലത്ത് ജോലി തേടി പാകിസ്താനിൽ എത്തുകയും അവിടെ നിന്ന് വിവിധ രാജ്യങ്ങളിലൂടെ ലണ്ടനിലെത്തുകയും യു.കെ പൗരനാവുകയും ചെയ്ത ഹാജി ആംഗലേയ ഭാഷ ഒഴുക്കോടെ പറയാൻ കഴിയുന്ന തനി നാടനായിരുന്നു. ജീവിതത്തിന്റെ പാതി ഭാഗവും ലണ്ടനിൽ ചെലവിട്ട് ഒടുവിൽ വിശ്രമജീവിതം നയിക്കാൻ സ്വന്തം രാജ്യത്ത് സ്ഥിരതാമസമാക്കിയപ്പോഴു ണ്ടായ പൗരത്വവുമായ ബന്ധപ്പെട്ട പതിസന്ധിയും നിയമ പോരാട്ടങ്ങളും വാർത്തകളിൽ വലിയ പ്രധാന്യം നേടിയിരു