കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയും വീഡിയോ പിടിക്കുകയും ചെയ്തതിന് മൂന്നിയൂർ പാറേക്കാവ് സ്വദേശി ഫൈറൂസിനെ (26) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത് പറമ്പ് സ്വദേശിയായ 32കാരിയുടെ പരാതിയെ തുടർന്നാണ് കുന്നത്ത് പറമ്പിൽ ഹാർഡ്വേഴ്സ് നടത്തുന്ന ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം., താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ കുളിക്കാനായി കയറിയ സമയത്ത് എയർ ഫാൻ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നതും കണ്ടു. ഉടനെ ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവ് നടത്തിയ തെരച്ചിലിൽ ആളെ കണ്ടെത്തുകയും ഫൈറൂസ് കുറ്റം
സമ്മതിക്കുകയും ചെയ്തതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്.
ഇതേ തുടർന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിസാര വകുപ്പ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതിനാലാണ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. അതേ സമയം യുവതിയുടെ പരാതിക്കനുസരിച്ചുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ടെന്ന് എസ്.ഐ റഫീഖ് പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ