◼️ വേങ്ങരയിൽ ഫ്ലൈ ഓവർ ◼️ വേങ്ങരയിൽ മിനി സിവിൽ സ്റ്റേഷൻ ◼️ മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ ◼️ അചനമ്പലം- കൂരിയാട് റോഡ് ബിഎം &ബിസി ◼️ കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ റോഡ് ബിഎം& ബിസി ◼️ എടരിക്കോട്-പറപ്പൂർ- വേങ്ങര റോഡ് ബിഎം& ബിസി ◼️ ഊരകം-നെടുവക്കാട്- നെടിയിരുപ്പ് റോഡ് ബിഎം & ബിസി ◼️ മമ്പുറം ലിങ്ക് റോഡ് ബിഎം& ബിസി ◼️ വലിയോറ തേർകയം പാലം ◼️ ആട്ടീരിയിൽ പാലം ◼️ മറ്റത്തൂരിൽ കടലുണ്ടി പുഴക്ക് കുറുകെ ചെക്ക് ഡാം ◼️ ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി ◼️ ഊരകത്ത് അന്താരാഷ്ട്ര സ്റ്റേഡിയം ◼️ വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം ◼️ പറപ്പൂർ പി. എച്ച്.സി ക്ക് കെട്ടിടം ◼️ വേങ്ങര ബാക്കികയത്ത് പുതിയ പമ്പിങ് സ്റ്റേഷൻ ◼️ ഒതുക്കുങ്ങൽ എഫ്. എച്ച്. സി. കെട്ടിടം ◼️ വേങ്ങര എ. ഇ. ഒ. ഓഫീസിന് കെട്ടിടം ◼️വേങ്ങര തോട് നവീകരണം ◼️ കൂമങ്കല്ല് പാലം സംരക്ഷണ ഭിത്തി നിർമാണം
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി