*2022 ജനുവരി 08* *1443 ജുമാ: ആഖിറ 04* *1197 ധനു 24* *ശനി | ഉത്രട്ടാതി.* 🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘം പഞ്ചാബില്‍ എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രലായം നിയോഗിച്ച കാബിനറ്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങിക്കിടന്ന മേല്‍പാലം പരിശോധിച്ചു. പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 🔳മൂന്നാം ഡോസ് വാക്സിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തില്‍ എത്തിയോ വാക്സിന് സ്വീകരിക്കാം. തിങ്കളാഴ്ചയാണ് കരുതല്‍ ഡോസ് വിതരണം തുടങ്ങുന്നത്. 🔳കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികള്‍ സ്വന്തം വീട്ടില്‍തന്നെ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്മെന്റ് പരിശീലനം നല്‍കുമെന്ന് ആരോ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി