സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള വധ ഭീഷണി ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലിം ലീഗ്
വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ഗൗരവമുള്ളതാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഗൗരവത്തിലെടുക്കണം. ജിഫ്രി തങ്ങളുമായി സംസാരിച്ചപ്പോൾ അത്ര ഗൗരവമുള്ള കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗൗരവമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കൾക്കും പണ്ഡിതർക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണം. - അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മുസ്ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമാണെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണം. ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് കഴിഞ്ഞ ഒൻപതാം തിയ്യതിയാണ്. കഴിഞ്ഞ 20 ദിവസമായി ലീഗിന് നേരെ കൊ