ഇപ്പോൾ അധികപേർക്കും അറിയേണ്ട ഒരു കാര്യമാണ് ഫേസ്ബുക്ക് വിഡിയോയും, യൂട്യൂബ് വിഡിയോയും, നമ്മുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തെടുക്കനുള്ള ആപ്പ് ഏതാണ് എന്നന്നത്, എന്നാൽ എഥാർത്ഥത്തിൽ സ്ഥിരമായി ഫേസ്ബുക്ക് വിഡിയോയും യുട്യൂബ് വിഡിയോയും ഡൌൺലോഡ് ചെയ്യാനുള്ള ആപ്പ് ലഭിക്കുക പ്രയാസകരമാണ്. കാരണം പ്ലേ സ്റ്റോറിന്റെയും, അത് പോലെ മറ്റു ഓൺലൈൻ സ്റ്റോറുകളുടെയും നിയമാവലി പാലിക്കപെടഞ്ഞത്കൊണ്ട് കുറച്ചു കാലം കഴിഞ്ഞാൽ അത്തരം ആപ്പുകൾ ഡിലീറ്റ് ചെയപ്പെടും അപ്പോൾ ആ അപ്പിന് പകരം വേറെ പേരിൽ വേറെ ഒരു ആപ്പ് പിന്നീട് വരൂ അത് കൊണ്ട് സ്ഥിരമായി ഒരു ആപ്പ് ഉപയോഗിക്കുക പ്രയാസകരമാവും , അതിന്ന് പകരം നമുക്ക് സ്ഥിരമായി ഫേസ്ബുക്ക് വീഡിയോയും, യൂട്യൂബ് വിഡിയോയും ഡോൺലോഡ് ചെയ്യാൻ വഴിയുണ്ട് അത് തായേവിവരിക്കുന്നു ആദ്യം നിങ്ങൾക്ക് ഡൌൺലോഡ് ചെയേണ്ടത് വീഡിയോയുടെ ലിങ്ക് അഡ്രെസ്സ് കോപ്പി ചെയ്തു വെക്കുക. അതിന്ന് ശേഷം 1) ഗൂഗിൾ ക്രോം ഓപ്പൺ ചെയുക 2) സേർച്ച് ബോക്സിൽ ഫേസ്ബുക്ക് വീഡിയോ ഡൌൺലോഡ് ചെയുന്നതിന്ന് വേണ്ടി facebook online download, എന്നും യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയുന്നതിന്ന് വേണ്ടി youtube online downlo
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി