ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സർക്കാർ സേവനങ്ങൾ സംബന്ധിച്ചു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് അച്യുതാനന്ദൻ

മലപ്പുറം:സർക്കാർ സേവനങ്ങൾ സംബന്ധിച്ച ജനങ്ങൾക്ക് അവബോധം നൽകണമെന്ന് മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണപരിഷ്കരണ ചെയർമാൻകൂടിയായ വിഎസ് അച്യുതാനന്ദൻ മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത യോഗത്തിൽ വളരെ കർശനമായി ഇതിൽ ഉദ്യോഗസ്ഥന്മാർ ഇടപെടുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചു

കളവും സാമ്പത്തികത്തട്ടിപ്പും വേങ്ങരയിൽ ഒരാൾ അറസ്റ്റിൽ

വേങ്ങര: ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ കളവുനടത്തുകയും പലരിൽനിന്നായി പണംവാങ്ങി ഒളിവിൽപ്പോകുകയും ചെയ്തയാളെ വേങ്ങര പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് വേങ്ങര പോലീസ് അറസ്റ്റ്‌ചെയ്തത്. ഇയാൾ ജോലിചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിൽനിന്ന്‌ 85,000 രൂപ കവർന്നിരുന്നു. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്തും ചികിത്സയ്ക്കാണെന്നു പറഞ്ഞും രണ്ടരലക്ഷത്തോളം രൂപയും പലരിൽനിന്നായി കൈക്കലാക്കിയതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. വേങ്ങര എസ്.ഐ സംഗീത്‌ പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

വഫ വേങ്ങരയുട അൽ ഐൻ സോണൽ സംഗമം നാളെ

വേങ്ങരക്കാരുടെ കൂട്ടായ്മ യായ വഫ വേങ്ങരയുട അൽ ഐൻ സോണൽ സംഗമം  21/12/18  വെള്ളിയാഴഴ്ച്ച ഉച്ചക്ക് 1pm മണി മുതൽ 5.30 pm വരെ അൽ ഐൻ മുറബ്ബ പോലീസ് സ്റ്റേഷന് എതിർ വശം മിൻഹ റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെടുന്നു. ഈ ഇൻഡോർ സംഗമ ത്തിലേക്ക് അൽ ഐൻ ഉള്ള  എല്ലാ വേങ്ങര ക്കാരെയും സോഗതം ചെയ്യുന്നതായി അറിയിച്ചു  വിശദ വിവരങ്ങൾക്ക് 055 5520426  or 050 6735272 എന്നീ നമ്പറുകളിൽ കളിൽ ബന്ധപ്പെടുക.

ഹിന്ദി ഹൃദയഭൂമിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്ളാദപ്രകടനം നാളെ

വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ആഹ്ളാദപ്രകടനം ആറു മണിക്ക് കൂരിയാട്ട് നിന്നും ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിശ്ചല ദൃശ്യങ്ങളും, വിവിധ കലാരൂപങ്ങളും ,ബാന്റ് മേള വാദ്യങ്ങളും, കരിമരുന്ന് പ്രയോഗവും ഘോഷയാത്രക്ക് മികവേകും, കോൺഗ്ര സ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകുന്നത്. വാർത്താ സമ്മേളനത്തിൽ എം.എ.അസീസ്, സി.ടി.മൊയ്തീൻ, പി.പി. ആലിപ്പു, സി.എച്ച്.അനീസ് ,കെ.പി.നിഷാദ്, സലാം പുച്ചേങ്ങൽ, കെ.കുഞ്ഞവറു എന്നിവർ പങ്കെടുത്തു.
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live