ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

സാഹോദര്യ പദയാത്ര നാളെ വേങ്ങരയിൽ സ്വീകരണം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കുഞ്ഞാലിക്കുട്ടി -KT ജലീൽ കൂടിക്കാഴ്ച്ച കല്യാണവീട്ടിൽ എന്ത് രഹസ്യം എന്ന് PMA സലാം

 

ഓപ്പറേഷൻ സൈലൻസ് : മോഷണം പോയ വാഹനങ്ങൾ പിടിയിൽ

പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭംഗം വരുത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിശോധനയായ *ഓപ്പറേഷൻ സൈലൻസിനിടയിൽ മാസങ്ങൾക്ക് മുമ്പ്  കൊല്ലത്ത് നിന്ന് മോഷണം പോയ മോട്ടോർ സൈക്കിൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം ആർ ടി.ഒ എൻഫോഴ്സ്മെൻ്റ് കണ്ടെത്തി. അത്പാ പോലെ ലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉടമയുടെ വീട്ടിൽ നിന്നും മോഷണം പോയ പൾസർ മോട്ടോർ സൈക്കിൾ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ വെച്ച്‌ പിടികൂടി. പിൻ വശത്ത് നമ്പർ പതിക്കാതെയും മുന്നിൽ നമ്പർ അവ്യക്തമായും പതിച്ചത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ചിത്രം പകർത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്.തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും വാഹനം പിടികൂടുകയുമായിരുന്നു. *ശ്രദ്ധിക്കുക:* ഇത്തരത്തിൽ മോഷണം പോകുകയോ, അപകടത്തിൽപ്പെടുകയോ, ഉടമ അറിയാതെ മറ്റൊരാൾ ഉപയോഗിച്ച് കുറ്റകൃത്യത്തിൽപ്പെട്ടാലോ വിവരം ഉടമ അറിയുന്നതിനായി / അറിയിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൻ്റെ RC യുമായി പരിവാഹ നിൽ ബന്ധപ്പെടുത്തിയാലും....... #mvdkerala...

കിളിവീട് ലോഫ്റ്റിനെ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

വലിയോറ : വ്യത്യസ്ത രാജ്യങ്ങളുടെ അലങ്കാര പ്രാവുകളുടെ ശേഖരമായ വേങ്ങര വലിയോറയിലെ അടക്കാപുര സ്വദേശി യൂസുഫ് അലി മനുവിന്റെ കിളിവീട് ലോഫ്റ്റിന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആദരം. കഴിഞ്ഞമാസം PBC ക്ലബ്‌ അഖിലേന്ത്യ രണ്ടാമത് ഗ്രാൻഡ് ഓൺലൈൻ അലങ്കാര പ്രാവ് പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യനുമായത് കിളിവീട് ലോഫ്റ്റിലെ  പൗട്ടർ വിഭാഗത്തിൽ പെട്ട നെതർലാൻഡ് സ്വദേശമായ വൂർബർഗ് ഷീൽഡ് ക്രോപ്പർ പ്രാവിനായിരുന്നു, വേങ്ങരക്ക്  അഭിമാനമായ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ കിളി വീട്ടിലെ പ്രാവിനെ സന്ദർശിക്കുകയും അതിമനോഹരമായി വളരെ വൃത്തിയോട്  കൂടി പ്രാവുകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന യൂസഫലിയുടെ കുടുംബത്തിന്ന്   ഭരണസമിതിയുടെ ആദരവ് നൽകിയത്‌. കച്ചവട ആവശ്യത്തിന് കർണാടകയിൽ പോയ    യൂസഫലി മാനുവിന്റെ  അസാന്നിധ്യത്തിൽ ഭാര്യ ഹുമൈറ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി, ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിഫ എം ,പഞ്ചായത്ത്‌ സെക്രട്ടറി പ്രഭാകരൻ...

ഇടതുസർക്കാർ വഖഫ് ബോർഡ് നിയമനങ്ങൾ പി. എ സ്. സി ക്ക് വിട്ട നടപടിക്കെതിരെ മുസ്ലിംലീഗ് പ്രതിഷേധ സമര സംഗമം നടത്തി

മുസ്ലിംലീഗ് പ്രതിഷേധ സമര സംഗമം. ======================      വേങ്ങര:    ഇടതുസർക്കാർ വഖഫ് ബോർഡ് നിയമനങ്ങൾ പി. എ സ്. സി ക്ക് വിട്ട നടപടി വക്കഫ് ബോർഡിന്റെ തനത് സ്വഭാവം ഇല്ലാതാക്കുന്നതിനും ന്യൂനപക്ഷ വിരുദ്ധ നീക്ക ങ്ങളിൽ  പ്രതിഷേധിച്ച്.     വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു.    പൂ വ്വഞ്ചേരി അലവിക്കുട്ടി യുടെ അധ്യക്ഷതയിൽ  പി. കെ. അസു ലു ഉദ്ഘാടനം ചെയ്തു എ ൻ. ടി. മുഹമ്മദ് ശരീഫ് സ്വാഗതവും ഇസ്മായിൽ ഫൈസി കിടങ്ങയം, നൗഫൽ അൻസാരി, ഹാരിസ് മാളിയേക്കൽ, വിഷയാവതരണം നടത്തി ടി. വി. ഇഖ്ബാൽ, വി. കെ. അബ്ദുൽ മജീദ്, എ. കെ. സലീം, എം. എ ൻ. കെ. റോസ് ബാബു. പി. എ. ഹർഷദ് ഫാസിൽ, സി. എം. പ്രഭാകരൻ. ആശംസ പറഞ്ഞു. കുറുക്കൻ അലവിക്കുട്ടി നന്ദിയും. കെ. പി. ഫസൽ, പാക്ക ട സൈദു,ടി. മൊയ്തീൻ കോയ, ഇ. വി. റഹീം, കെ. ഫിറോസ്, പി. ഹസീബ്, കോടശ്ശേരി യൂസഫ്,  എ ൻ. അബ്ദുൽ ഖാദർ ഹാജി, കെ. ടി. അബ്ദുറഹ്മാൻ, എം. മുസ്തഫ, പി. കെ. അലവിക്കുട്ടി, സി. അവറാൻ കുട്ടി, ടി. അലവിക്കുട്ടി,എ. കെ. കുഞ്ഞു, പി. അബ്ദുള്ള,.എ. പി. അഷറഫ്,പി.അബ്ദുല്ല...

കൂരിയാട് വേങ്ങര റോഡിൽ ഓയിൽ പരന്നോഴുകി ഫയർ ഫോയിസ് വന്ന് ഓയിൽ നീക്കം ചെയ്തു

മണ്ണിൽപിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിൽ ഓയിൽ പറന്നോഴുകിയതിനെ തുടർന്ന് മലപ്പുറത്ത്‌ നിനെത്തിയ ഫയർ ഫോയിസ് റോഡിൽനിന്ന് ഓയിൽ വെള്ളമടിച്ചു നീക്കം ചെയ്തു. ഇന്ന് 12 മണിയോടെ കൂരിയാട് വേങ്ങര റൂട്ടിൽ പലച്ചിറമാട് കയറ്റത്തിൽ കഞ്ചിക്കോട്ട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നും സോപ്പ് ഓയിലാണ്  റോഡിൽ ഒഴുകിയത്. ഇതിനെ  തുടർന്ന്  മണ്ണിൽ പിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിലുടെ പോകുന്ന  ചെറുവാഹനങ്ങൾ അപകടത്തിൽ പെടാൻ സത്യതഉള്ളതിനാൽ ഫയർ ഫിയിസിനെ വിവരം അറിയിക്കുകയായിരുന്നു. 12:30 തോടെ മലപ്പുറത്ത്‌ നിന്നും ഫയർ ഫോയിസ് വന്ന് റോഡിൽനിന്ന് ഓയിൽ നീക്കം ചെയ്തു.  സംഭവസ്ഥലത്ത്‌  വേങ്ങര പോലീസും നാട്ടുകാരും  വാഹനഗതാഗതം നിയന്ത്രിച്ചു  

അഞ്ച് ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ച അസമിലെപിടികിട്ടാപ്പുള്ളി മലപ്പുറം ജില്ലയിൽനിന്ന് പിടിയിലായി

അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച അസമിലെ പിടികിട്ടാപ്പുള്ളി മലപ്പുറം ജില്ലയിൽനിന്ന്  പിടിയിലായി  *പിടികിട്ടാപ്പുള്ളിക്ക് അസം പോലീസ് ഇനാം പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം രൂപ; പോലീസ് അന്വേഷണം കടുപ്പിച്ചപ്പോൾ രക്ഷപ്പെടാൻ കടന്നത് കേരളത്തിലേക്ക്; ഒടുവിലെത്തിയത് നിലമ്പൂർ പോലീസിന്റെ കൈകളിൽ; അറസ്റ്റ്.. അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ അറസ്റ്റിൽ. സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാൾ.* *വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിൽ പ്രതിയായ ഇയാൾ കേരളത്തിൽ വന്ന് ഒളിവിൽ താമസിക്കുകയായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂർ പോലീസിന്റെ വലയിലാകുന്നത്. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കും. നിരവധി ക്രിമിനൽ കേസു...

തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാനരീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങി കരയിലെത്തിയത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിലാണ് സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗസംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ആക്റ്റീവ് ആണോ? പോലീസിന്റെ മുന്നറിപ്പ് kerala police new post

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള  മൊബൈൽ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ,  പ്രസ്തുത നമ്പർ  ഉപയോഗിക്കാതിരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ ഇത് കാരണമായേക്കും.  അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്. കൊല്ലം സ്വദേശിയായ വീട്ടമ്മ മൂന്നു വർഷം മുൻപ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി ഇത് റദ്ദ് ചെയ്യുകയും നമ്പർ  മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്കാണ് ആ നമ്പർ കമ്പനി നൽകിയത്. മൊബൈൽ നമ്പർ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരൻ നുഴഞ്ഞുകയറിയത്. ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിൻെറ സന്ദേശങ്ങൾ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകൾ നടത്തിയ ഇയാൾക്ക് ഒ.ടി.പി നമ്പരും പണം പിൻവലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരിൽതന്നെ വന്നിരുന്നത് തട്ടിപ്പിൻെറ വഴികൾ എളുപ്പമാക്കി...

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.pradeeb kottayam

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ൽ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. 61 വയസായിരുന്നു. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് അദ്ദേഹത്തിൻ്റെ മൃതദേഹം കൊണ്ടുവരും.കോട്ടയം കുമാരനല്ലൂരാണ് അദ്ദേഹത്തിൻ്റെ വീട്. ജനിച്ചതും വളർന്നതും കോട്ടയം തിരുവാതുക്കലാണ്. സ്കൂളും കോളജുമൊക്കെ കോട്ടയത്തായിരുന്നു. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജിൽ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു.

മൂക്കിലും കഫം മാറുന്നില്ല..ചുമയുമുണ്ട് . ഈ കഫം ഇളകിപോകാൻ ചില മാർഗ്ഗങ്ങൾ : വീഡിയോ കാണാം

  ഒമൈക്രോൺ കോവിഡ് വന്നുമാറിയവരിൽ ഏറ്റവും കൂടുതൽ കാണുന്നത് തൊണ്ടയിലും മൂക്കിലും സൈനസിലും കഫമാണ്. സംസാരിക്കുമ്പോൾ ചുമ, കഫം. ഇത് കുട്ടികളും മുതിർന്നവരിലും ഒരുപോലെ ഇപ്പോൾ കാണുന്നുണ്ട്. ഈ കഫം എളുപ്പത്തിൽ ഇളകിപോകാൻ ചില സിമ്പിൾ മാർഗ്ഗങ്ങൾ . വിശദമായി അറിയുക. താഴെ കൊടുത്തരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾ ക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം  ബഹു പ്രതിപക്ഷ  ഉപനേതാവും വേങ്ങര നിയോജക മണ്ഡലം MLA യുമായ  പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഹസീന ഫസൽ,വേങ്ങര പഞ്ചായത്ത്വാ സെക്രട്ടറി,വാർഡ് മെമ്പർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ പങ്കെടുത്തു 

തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാനരീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങി കരയിലെത്തിയത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിലാണ് സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗസംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

മഞ്ഞാമാട് -മിനിബസർ റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മഞ്ഞാമാട് -മിനിബസർ  റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതിലൂടെ യുള്ള വാഹന ഗതാഗതം തൽകാലികമായി നിറുത്തിവെച്ചിരിക്കുന്നു.ഇപ്പോൾ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടങ്കിലും റോഡ്പണി  പുരോഗമിക്കുന്നതിനനുസരിച്ചു പൂർണ്ണമായും അടക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് കോട്ടക്കൽ ഭാഗത്തേക്ക്  പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകേണ്ടതാണ് 

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ  പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് എ.കെ ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൊബൈൽ നമ്പർ ഉപയോഗിച്ച് ആളുടെ സ്ഥലം കണ്ടെത്താനാകും mobile number tracker app

 മൊബൈൽ നമ്പർ ഉപയോഗിച്ച് ആളുടെ സ്ഥലം കണ്ടെത്താനാകും പോർട്ടബിൾ നമ്പർ ട്രാക്കർ അല്ലെങ്കിൽ ഫോൺ നമ്പർ ലൊക്കേറ്റർ - ഏത് ഫോൺ തുകയുടെയും ഏരിയ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താൻ മൊബൈൽ ചെക്കിംഗ് ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു. ടെലിഫോൺ നമ്പർ ട്രാക്കർ ആപ്പ് GPS വഴി പ്രവർത്തിക്കുന്നു, ഒരു ലൊക്കേഷന്റെ മാപ്പ് ഉപയോഗിച്ച് അത്യാധുനിക ഫ്രെയിംവർക്ക് സ്ഥലം കണ്ടെത്താൻ. ടെലിഫോൺ വൈഡ് അസോർട്ട്‌മെന്റ് ഫൈൻഡർ നിങ്ങൾക്ക് ജിപിഎസ് പിന്തുടരുന്ന അത്യാധുനിക സിം വൈഡ് അസോർട്ട്‌മെന്റ് ടാക്കിൾ വാഗ്ദാനം ചെയ്യുന്നു. ഈ ആപ്ലിക്കേഷൻ Android ടെലിഫോണുകൾക്കായുള്ള ഒരു സെൽഫോൺ സെൽ ഫോൺ ട്രാക്കറായതിനാൽ നിങ്ങൾക്ക് ഒരു സെൽ ശേഖരത്തിൽ ഏത് പ്രദേശവും കണ്ടെത്താനാകും. ചെറിയ പ്രിന്റും ഗാഡ്‌ജെറ്റിന്റെ അത്യാധുനിക ലൊക്കേലും ഉള്ള ഏത് സെൽഫോണും കണ്ടെത്താൻ നമ്പറുകളിൽ സ്തംഭിക്കുക എന്നതാണ് ഞങ്ങളുടെ ആപ്ലിക്കേഷന്റെ പ്രധാന വിശദീകരണം. ഒരു അവ്യക്ത വ്യക്തി നിങ്ങളെ വിദേശത്തേക്ക് വിളിക്കുകയും ഞങ്ങളുടെ ട്രാക്കർ ആപ്ലിക്കേഷനിലെ ഗസ്റ്റ് ഐഡി ശേഖരണത്തിൽ പ്രവേശിച്ച് അവരുടെ  പ്രദേശം മെലഡി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Isd codes can be lo...

ഓട്ടോ ഡ്രൈവർ ഓട്ടോ സുന്ദരമാക്കാൻ ഉപയോഗിച്ച സാധനം ഇതാണ് scratch remover

കഴിഞ്ഞ ദിവസം FISHinKERALA BY UNAISvaliyora എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്ത വിഡിയോകണ്ട്  ആ ഓട്ടോ ക്ലീൻ ചെയുന്നതിന്ന് വേണ്ടി ഓട്ടോ ഡ്രൈവർ ഉപയോഗിക്കുന്ന വസ്തുവിന്റെ പേരും അത് എവിടുന്ന് ലഭിക്കും എന്നൊക്കെ ചോദിച്ചു നിരവധി പേരാണ് ബന്ധപ്പെടുന്നത്  എന്നാൽ യഥാർത്ഥത്തിൽ ഞാൻ റോഡിലൂടെ പോകുന്ന വഴി റോഡ് സൈഡിൽ ഒരു ഓട്ടോ ഡ്രൈവർ ഓട്ടോ ക്ലീൻ ചെയുന്നത് കണ്ടപ്പോൾ അതിന്ന് നല്ല നിറവും തിളക്കവും കണ്ടപ്പോൾ ഞാൻ video എടുത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയ video യാണ് നിങ്ങൾ എല്ലാവരും കണ്ടത് പോസ്റ്റ്‌ ചെയ്തു മണികൂറുകൾക്ക്അകം  കാൽലക്ഷ്യതോളം പേർ വീഡിയോ കണ്ടു.  വീഡിയോ കണ്ട എല്ലാർക്കും അറിയേണ്ടത് അവർ ഉപയോഗിക്കുന്ന വസ്തുവിന്റെ പേരും ആ സാധനം എവിടുന്ന് ലഭിക്കും എന്നാണ്  മുകളിൽ ഉള്ള ഫോട്ടോയിൽ ഉള്ള DEPOOL എന്ന താണ് അത്   ഇതിന്റെ   ചെറിയ ബോട്ടിൽന്ന് 60 രൂപ ആണെന്നാണ് പറഞ്ഞത്  ( ഈ വസ്തു വാങ്ങിയാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ ഉദ്ദേശിച്ചകാര്യം നടക്കും എന്ന് ഉറപ്പുണ്ടങ്കിൽ മാത്രം വാങ്ങുക  ഏതെങ്കിലും ഒരു വീഡിയോ മാത്രം കണ്ട് എടുത്ത് ചാടി അബ...

പുത്തനങ്ങാടി കച്ചേരിപടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

പുത്തനങ്ങാടി കച്ചേരിപടി റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതിലൂടെ യുള്ള വാഹന ഗതാഗതം തൽകാലികമായി നിറുത്തിവെച്ചിരിക്കുന്നു. കച്ചേരിപടിയിലേക്ക് പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകേണ്ടതാണ് 

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി; മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി; മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക തിരൂര്‍: ക്ഷേത്രോത്സവം (temple) നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം (Muslim Brother) കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം (Utsav) റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ (Tirur)  തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം (Utsav) ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു.വൈലത്തൂർ ന്യൂസ്‌.മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ഹൈദര്‍ മരിച...

സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചു ഉത്തരയുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമായി sayyidസ് munavvarali shihab thangal fb post

സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചു  ഉത്തരയുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമായി ആശ്വാസവും സന്തോഷവും നിറഞ്ഞൊരു വീടു കൈമാറുന്ന ധന്യ മുഹൂർത്തത്തിനു ഇന്നു സാക്ഷ്യം വഹിച്ചു. രണ്ടുവർഷങ്ങൾക്ക് മുമ്പാണ് എളാപ്പ സാദിഖലി ശിഹാബ് തങ്ങളുടെ ഫോണിലേക്ക് ആലപ്പുഴ കുട്ടനാട് കൈനകരി സ്വദേശിനിയായ ഉത്തരയുടെ വിളിയെത്തുന്നത്. രോഗികളായ മാതാപിതാക്കളോടൊപ്പം ചെറിയ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണ് അവർ ജീവിച്ചിരുന്നത്. എന്റെ മക്കളെയെങ്കിലും സുരക്ഷിതമായി കിടത്താൻ ഒരു വീടുവേണമെന്ന ആവശ്യമാണ് വളരെ പ്രതീക്ഷയോടെ അവർ എളാപ്പയോട് പറഞ്ഞത്. ലൈഫ് ഭവന പദ്ധതി പ്രകാരം പണം ലഭിച്ചെങ്കിലും ഒരു വീടാക്കി മാറ്റാൻ മാത്രം അത് പര്യാപ്‌തമായിരുന്നില്ല. അദ്ദേഹം ഉടൻ തന്നെ ആലപ്പുഴ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളെ ബന്ധപ്പെടുകയും അവർക്ക് വീടു ലഭിക്കാനാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം. മാക്കിയിലും അദ്ദേഹത്തിൻറെ സുഹൃത്ത് വി.എസ് ഹാർഡ്‌വെയേഴ്സ് ഉടമ ശംസുവും അവിടെ ചെന്ന് അവർക്ക് വീടു നൽകുമെന്ന ഉറപ്പുനൽകി. ജില്ലയിലെ മറ്റു ലീഗ് പ്രവർത്തകരും തങ്ങളുടെ സ്വന്തം വീടെന്ന പോലെ പ്രയത്നിച്ചപ്പോൾ മഴയെയും ഇഴജന്തുക്കള...

AK ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരതിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റ്ആയിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന  എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരം നടത്തുന്ന തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.   ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വലിയോറ ഈസ്റ്റ് എ എം  യുപിസ്കൂളിൽ  വെച്ച് ചേർന്ന യോഗത്തിൽ    ചെള്ളി ബാവ, AK നസീർ,MA അസീസ്, ആലികുട്ടി, പൂക്കയിൽ നാസർ, AK അലവി ബാപ്പു, മടപള്ളി അബുബക്കർ, മണ്ടോടൻ നാസർ, കരീം,ബാവുണ്ണി, കുഞ്ഞിമാനു,സധീഷ്,VVC കളിക്കാർ ഉൾപ്പെട്ട സ്വാഗതസംഘം രുപികരിച്ചു.ഇതിൽനിന്ന് സ്വാഗതസംഘം ചെയർമാനായി AK നസീറിനെയും, വൈസ് ചെയർമാനയി MA അസീസിനെയും, കൺവീനറായി  ചെള്ളി ബാവയെയും,ജോയിൻ കോൺവീനറായി ആലികുട്ടിയെയും, ട്രഷററായി പൂക്കയിൽ നാസറിനെയും,തിരഞ്ഞെടുത്തു. മത്സരത്തിന്റെ  വിജയത്തിനായി വിവിധ സബ്കമ്മറ്റിക്കളും  രുപീകരിച്ചു  കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ് 

ഇന്ന് അതിരാവിലെ ആകാശത്ത്‌ കണ്ട വെളിച്ചത്തിന്റെ സത്യാവസ്ഥ ഇതാണ്. അന്യഗ്രഹ ജീവികളാണോ.. പറക്കും തളികയാണോ...ഒന്നുമല്ല...ശ്രീഹരിക്കൊട്ടയിൽ നിന്നും കാലത്ത് 5.45 ന് വിക്ഷേപിച്ച PSLV c52 റോക്കറ്റ് ആണ്

വടക്ക് കിഴക്കേ ചക്രവാളത്തിൽ അൽപ്പസമയം മുമ്പ് കണ്ട ദൃശ്യമാണിത്... ആൾക്കാർ അമ്പരപ്പോടെ തലങ്ങും വിലങ്ങും ഫോട്ടോ ഇടുന്നു... ഇതെന്തോന്ന്... അന്യഗ്രഹ ജീവികളാണോ.. പറക്കും തളികയാണോ... ഒന്നുമല്ല... ശ്രീഹരിക്കൊട്ടയിൽ നിന്നും കാലത്ത് 5.45 ന് വിക്ഷേപിച്ച PSLV c52 റോക്കറ്റ് ആണ്... അതിന്റെ ഒന്നാം ഘട്ടം വേർപെട്ട് കഴിഞ്ഞു ചെരിഞ്ഞു ബ്രഹ്മണപഥത്തിലേക്കുള്ള കുതിപ്പാണിത്.... .എന്തായാലും PSLV ലോഞ്ച് നേരിട്ട് കാണാൻ കഴിഞ്ഞ എല്ലാ ഭാഗ്യവാന്മാർക്കും അഭിനന്ദനങ്ങൾ... ഇത് ഇത്ര ദൂരെന്ന് കാണുമോ... എന്താ സംശയം.... നാനൂറു കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന അന്താരാഷ്ട്ര ബഹിരകാശാനിലയം നമുക്ക് കാണാൻ കഴിയും... നല്ല തെളിഞ്ഞ ആകാശം, തടസ്സങ്ങളില്ലാത്ത കാഴ്ച.. ഇത് രണ്ടും ഉണ്ടങ്കിൽ, രാത്രിയിൽ ശ്രീഹരിക്കൊട്ടയിൽ നടക്കുന്ന ലോഞ്ച് ഇവിടെനിന്നു തന്നെ കാണാം... അതാ കണ്ടത്... അതിനടുത്ത് നല്ലൊരു തെളിഞ്ഞ പൊട്ട് കണ്ടില്ലേ... മാറ്റാരുമല്ല... പെരുമീൻ എന്ന് പഴമക്കാർ വിളിക്കുന്ന മ്മടെ ശുക്രൻ കുഞ്ഞാണത്... പിന്നേ... ഇത് രണ്ടാഴ്ച മുന്നേ അനൗൺസ് ചെയ്ത ലോഞ്ച് ആണ്... ഇന്ന് കൊച്ചുവെളുപ്പാൻ കാലത്ത് ഇങ്ങനൊരു സംഭവം നടക്കാൻ പോകുന്നുണ്ട് എന്ന് ഇന്നലെ...

ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. babu mala

ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി.  ഇവരെ അന്വേഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മല മുകളിലേക്ക് പോയതായാണ് പ്രദേശവാസികള്‍ പറഞ്ഞത്.എത്ര പേരാണ് മല മുകളിലേക്ക് പോയതെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കുര്‍മ്പാച്ചിമലയില്‍ കുടുങ്ങിയയാളെ കണ്ടെത്തി  പാലക്കാട്: കുര്‍മ്പാച്ചിമലയില്‍ വീണ്ടും ആളുകള്‍ കയറിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ് കുര്‍മ്പാച്ചി മലയില്‍  കയറിയത്. വനംവകുപ്പ്  നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയ...

പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു.

പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു.  പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക് യൂണിറ്റ് സംഗമം ഞായർ 13/02/2022 വൈകുന്നേരം 4 മണിക്ക് മുൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് സാഹിബിന്റെ വീട്ടിൽ വെച്ച് നടന്നു. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ.ടി അസീസ് ഹാജി പതാക ഉയർത്തി. പരിപാടിയുടെ ഉദ്ഘാടനം വേങ്ങര നിയോജക മണ്ഡലം ജിദ്ദ കെ.എം.സി.സി പ്രസിഡന്റ്‌ പറങ്ങോടത്ത് റഷീദ് നിർവ്വഹിച്ചു.  ടി.പി.എം ബഷീർ (ജില്ലാ പഞ്ചായത്ത് മെമ്പർ), അഡ്വ: തൊഹാനി (ഹരിത മലപ്പുറം ജില്ല പ്രസിഡന്റ്‌) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് പറങ്ങോടത്ത്( STU ജില്ലാ വൈസ് പ്രസിഡന്റ്‌), കുറുക്കൻ മുഹമ്മദ്‌, ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത് എന്നിവർ സംസാരിച്ചു.

മമ്മുട്ടിക്ക് മാത്രമല്ല മമ്മിക്കാകും കഴിയും ഇമ്മാതിരി ഫോട്ടോഷൂട്ട്‌ കൊടുവള്ളിക്കാരൻ mammikka

മമ്മുട്ടിക്ക് മാത്രമല്ല മമ്മിക്കാകും കഴിയും ഇമ്മാതിരി ഫോട്ടോഷൂട്ട്‌ കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ മമ്മിക്ക ഇപ്പോൾ ഹീറോയാണ്. നാട്ടുകാരുടെ മാത്രമല്ല, ഈ മേക്ക്ഓവർ ഫോട്ടോ കണ്ട സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് പേരുടെയും ഹീറോ. പൊടുന്നനെയാണ് മമ്മിക്കയുടെ ലെവൽ മാറിയതെന്ന് നാട്ടിലെ ന്യൂജൻ പിള്ളേർ തന്നെ പറയുന്നു. മമ്മി ഹീറോയാടാ....എന്ന കമന്റാണ് ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും വരുന്ന കമന്റുകളിലധികവും. ഇനി മമ്മിക്കായുടെ ജീവിതം മാറ്റിമറിച്ച കഥ പറയാം. ഒരൊറ്റ ഫോട്ടോ ഷൂട്ടോടെയാണ് കോഴിക്കോട് വെണ്ണക്കാട് സ്വദേശി മമ്മിയെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്. കൂലിവേലയും കഴിഞ്ഞ് മുഷിഞ്ഞ വേഷത്തിൽ മീനും പച്ചക്കറിയും വാങ്ങി നടന്നകലുന്ന മമ്മിക്കയുടെ ചിത്രമാണ് അതുവരെ നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ കോട്ടും സൂട്ടുമണിഞ്ഞ് കൈയ്യിൽ ഐ പാഡുമായി ഇരിക്കുന്ന മമ്മിക്കയുടെ കിടിലൻ ലൂക്കിലുള്ള ഫോട്ടോ കണ്ട് നാട്ടുകാർ ആദ്യം ഞെട്ടി, പിന്നെ ഫേസ്ബുക്കിലെ കാഴ്ചക്കാരും.ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായി അണിയറപ്രവർത്തകർ മമ്മിക്കയെ മോഡലാക്കുകയായിരുന്നു. വെണ്ണക്കാട് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷരീക്ക് വയലിൽ ആണ്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...