മഞ്ഞാമാട് -മിനിബസർ റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതിലൂടെ യുള്ള വാഹന ഗതാഗതം തൽകാലികമായി നിറുത്തിവെച്ചിരിക്കുന്നു.ഇപ്പോൾ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടങ്കിലും റോഡ്പണി പുരോഗമിക്കുന്നതിനനുസരിച്ചു പൂർണ്ണമായും അടക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് കോട്ടക്കൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകേണ്ടതാണ്
വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത് എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ