സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചു ഉത്തരയുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമായി
ആശ്വാസവും സന്തോഷവും നിറഞ്ഞൊരു വീടു കൈമാറുന്ന ധന്യ മുഹൂർത്തത്തിനു ഇന്നു സാക്ഷ്യം വഹിച്ചു.
രണ്ടുവർഷങ്ങൾക്ക് മുമ്പാണ് എളാപ്പ സാദിഖലി ശിഹാബ് തങ്ങളുടെ ഫോണിലേക്ക് ആലപ്പുഴ കുട്ടനാട് കൈനകരി സ്വദേശിനിയായ ഉത്തരയുടെ വിളിയെത്തുന്നത്. രോഗികളായ മാതാപിതാക്കളോടൊപ്പം ചെറിയ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണ് അവർ ജീവിച്ചിരുന്നത്.
എന്റെ മക്കളെയെങ്കിലും സുരക്ഷിതമായി കിടത്താൻ ഒരു വീടുവേണമെന്ന ആവശ്യമാണ് വളരെ പ്രതീക്ഷയോടെ അവർ എളാപ്പയോട് പറഞ്ഞത്. ലൈഫ് ഭവന പദ്ധതി പ്രകാരം പണം ലഭിച്ചെങ്കിലും ഒരു വീടാക്കി മാറ്റാൻ മാത്രം അത് പര്യാപ്‌തമായിരുന്നില്ല. അദ്ദേഹം ഉടൻ തന്നെ ആലപ്പുഴ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളെ ബന്ധപ്പെടുകയും അവർക്ക് വീടു ലഭിക്കാനാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം. മാക്കിയിലും അദ്ദേഹത്തിൻറെ സുഹൃത്ത് വി.എസ് ഹാർഡ്‌വെയേഴ്സ് ഉടമ ശംസുവും അവിടെ ചെന്ന് അവർക്ക് വീടു നൽകുമെന്ന ഉറപ്പുനൽകി. ജില്ലയിലെ മറ്റു ലീഗ് പ്രവർത്തകരും തങ്ങളുടെ സ്വന്തം വീടെന്ന പോലെ പ്രയത്നിച്ചപ്പോൾ മഴയെയും ഇഴജന്തുക്കളെയും പേടിച്ചു രാത്രിയിലും ഉണർന്നിരിക്കാതെ ആശ്വാസത്തോടെ ഉറങ്ങാൻ ഉത്തരക്ക് വീടായി.
പ്രിയപ്പെട്ട എളാപ്പ സാദിഖലി ശിഹാബ് തങ്ങളെ പ്രതിനിധീകരിച്ചു ഉത്തരയുടെ കുടുംബത്തിന് വീട് കൈമാറുന്ന വളരെ ലളിതമായ ചടങ്ങിൽ പങ്കെടുത്തു. ഈ സദുദ്യമത്തിന്റെ ഭാഗമായ എല്ലാവർക്കും നന്മയുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഉത്തരയുടെ കുടുംബത്തിന് ഐശ്വര്യവും നന്മയും ആശംസിക്കുന്നു.
കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.സി പ്രസാദ് അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കമാൽ എം. മാക്കി ,യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി നജ്മൽബാബു, ജില്ലാ ട്രഷറർ കമാൽ എം. മാത്തി ഗ്രാമപഞ്ചായത്തംഗങ്ങളായ ലെജു, നോബി മുസ്‌ലിം ലീഗ് നേതാക്കളായ വാഹിദ്മാവുങ്കൽ, അബ്ദുൽലത്തീഫ്, നൗഷാദ്സുൽത്താന, ആരിഫുദ്ദീൻ, ജമാൽപള്ളാതുരുത്തി, കോൺഗ്രസ്സ് നേതാക്കളായ രാജീവൻ, ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. ( മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ