വലിയോറ : വ്യത്യസ്ത രാജ്യങ്ങളുടെ അലങ്കാര പ്രാവുകളുടെ ശേഖരമായ വേങ്ങര വലിയോറയിലെ അടക്കാപുര സ്വദേശി യൂസുഫ് അലി മനുവിന്റെ കിളിവീട് ലോഫ്റ്റിന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആദരം. കഴിഞ്ഞമാസം PBC ക്ലബ് അഖിലേന്ത്യ രണ്ടാമത് ഗ്രാൻഡ് ഓൺലൈൻ അലങ്കാര പ്രാവ് പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യനുമായത് കിളിവീട് ലോഫ്റ്റിലെ പൗട്ടർ വിഭാഗത്തിൽ പെട്ട നെതർലാൻഡ് സ്വദേശമായ വൂർബർഗ് ഷീൽഡ് ക്രോപ്പർ പ്രാവിനായിരുന്നു, വേങ്ങരക്ക് അഭിമാനമായ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ കിളി വീട്ടിലെ പ്രാവിനെ സന്ദർശിക്കുകയും അതിമനോഹരമായി വളരെ വൃത്തിയോട് കൂടി പ്രാവുകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന യൂസഫലിയുടെ കുടുംബത്തിന്ന് ഭരണസമിതിയുടെ ആദരവ് നൽകിയത്. കച്ചവട ആവശ്യത്തിന് കർണാടകയിൽ പോയ യൂസഫലി മാനുവിന്റെ അസാന്നിധ്യത്തിൽ ഭാര്യ ഹുമൈറ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി, ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിഫ എം ,പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ വാർഡ് മെമ്പർ മാരായ, കുറുക്കൻ മുഹമ്മദ്, അബ്ദുൽ കാദർ, അബ്ദുൽ മജീദ് എം, ചോലക്കൽ റഫീഖ്, യൂസുഫ് അലി വലിയോറ, എ കെ നഫീസ, ആസ്യ എ കെ, മൈമൂന എൻ ടി, റുബീന അബ്ബാസ്, നജ്മുന്നീസ സാദിഖ്, നുസ്‌റത്ത് അമ്പാടൻ, എ കെ ജംസീറ, നുസ്‌റത്ത്, എ കെ അലവിബാപ്പു, ഡോക്ടർ വി കെ എ ലത്തീഫ്,എ കെ മുഹമ്മദ് കുട്ടി എ കെ, ഇബ്രാഹിം എ കെ, സബ്ന ജാസ്മീൻ ഹമീദ്, കോയ മാഷ്, യൂനുസ് എ കെ, അലിഅൻസാർ എ കെ, സുബൈദ, ഹൈദ്രു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ