ഇന്ന് അതിരാവിലെ ആകാശത്ത് കണ്ട വെളിച്ചത്തിന്റെ സത്യാവസ്ഥ ഇതാണ്. അന്യഗ്രഹ ജീവികളാണോ.. പറക്കും തളികയാണോ...ഒന്നുമല്ല...ശ്രീഹരിക്കൊട്ടയിൽ നിന്നും കാലത്ത് 5.45 ന് വിക്ഷേപിച്ച PSLV c52 റോക്കറ്റ് ആണ്
വടക്ക് കിഴക്കേ ചക്രവാളത്തിൽ അൽപ്പസമയം മുമ്പ് കണ്ട ദൃശ്യമാണിത്... ആൾക്കാർ അമ്പരപ്പോടെ തലങ്ങും വിലങ്ങും ഫോട്ടോ ഇടുന്നു... ഇതെന്തോന്ന്... അന്യഗ്രഹ ജീവികളാണോ.. പറക്കും തളികയാണോ...
ഒന്നുമല്ല...
ശ്രീഹരിക്കൊട്ടയിൽ നിന്നും കാലത്ത് 5.45 ന് വിക്ഷേപിച്ച PSLV c52 റോക്കറ്റ് ആണ്... അതിന്റെ ഒന്നാം ഘട്ടം വേർപെട്ട് കഴിഞ്ഞു ചെരിഞ്ഞു ബ്രഹ്മണപഥത്തിലേക്കുള്ള കുതിപ്പാണിത്....
.എന്തായാലും PSLV ലോഞ്ച് നേരിട്ട് കാണാൻ കഴിഞ്ഞ എല്ലാ ഭാഗ്യവാന്മാർക്കും അഭിനന്ദനങ്ങൾ...
ഇത് ഇത്ര ദൂരെന്ന് കാണുമോ... എന്താ സംശയം.... നാനൂറു കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന അന്താരാഷ്ട്ര ബഹിരകാശാനിലയം നമുക്ക് കാണാൻ കഴിയും... നല്ല തെളിഞ്ഞ ആകാശം, തടസ്സങ്ങളില്ലാത്ത കാഴ്ച.. ഇത് രണ്ടും ഉണ്ടങ്കിൽ, രാത്രിയിൽ ശ്രീഹരിക്കൊട്ടയിൽ നടക്കുന്ന ലോഞ്ച് ഇവിടെനിന്നു തന്നെ കാണാം... അതാ കണ്ടത്...
അതിനടുത്ത് നല്ലൊരു തെളിഞ്ഞ പൊട്ട് കണ്ടില്ലേ... മാറ്റാരുമല്ല... പെരുമീൻ എന്ന് പഴമക്കാർ വിളിക്കുന്ന മ്മടെ ശുക്രൻ കുഞ്ഞാണത്...
പിന്നേ... ഇത് രണ്ടാഴ്ച മുന്നേ അനൗൺസ് ചെയ്ത ലോഞ്ച് ആണ്... ഇന്ന് കൊച്ചുവെളുപ്പാൻ കാലത്ത് ഇങ്ങനൊരു സംഭവം നടക്കാൻ പോകുന്നുണ്ട് എന്ന് ഇന്നലെത്തന്നെ പത്രങ്ങളിൽ ഉണ്ടാരുന്നു...
ഇന്ന് അതിരാവിലെ ആകാശത്ത് കണ്ട കാഴ്ച്ചഇന്ന് അതിരാവിലെ ആകാശത്ത് കണ്ട കാഴ്ച്ച
Posted by Fishinkerala by UNAISvaliyora on Sunday, 13 February 2022
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ