ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ കിണറ്റിൽ അകപ്പെട്ടു രക്ഷപ്രവർത്തനം തുടരുന്നു kottakkal kinar apakadam

മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം കുർബാനിയിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ കിണറ്റിൽ അകപ്പെട്ടു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ കുർബാനിക്ക് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ കിണറ്റിൽ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സും കോട്ടക്കൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ todaynews

വേങ്ങര പുത്തങ്ങാടിയിലെ ഗുണ്ടാ ആക്രമണം സത്യാവസ്ഥ ഇതാണ്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

പ്രഭാത വാർത്തകൾ 2023 | ഫെബ്രുവരി 9 | വ്യാഴം | 1198 |  മകരം 26 | ഉത്രം 1444 റജബ് 18   ➖➖➖➖➖➖➖➖➖ ◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക. ◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ കുടുങ്ങി. ഒരാളെ കാണാനില്ല. ◾...

കോട്ടക്കൽ സീനത്ത് ടെക്സ്റ്റെയിൽസ് മാനേജിങ് പാർട്ണർ മനരിക്കൽ ബാപ്പു എന്ന അബ്ദുറഹ്മാൻ ഹാജി മരണപെട്ടു

മരണവാർത്ത കോട്ടക്കൽ സീനത്ത് ടെക്സ്റ്റെയിൽസ് മാനേജിങ് പാർട്ണറും തിരൂരങ്ങാടി സ്വദേശിയുമായ മനരിക്കൽ ബാപ്പു എന്ന അബ്ദുറഹ്മാൻ ഹാജി മരണപെട്ടു മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് തിരൂരങ്ങാടി മേലെചിന ജുമാമസ്ജിദിൽ.

തുർക്കിയിലെ ഭൂകമ്പകാഴ്ചകളിൽ ഏറെ അത്ഭുതപ്പെടുത്തിയ കാഴ്ച്ചകൾ Turkish earthquake vairal

30 വയസുള്ള യുവതി ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീട്ടിൽ കിടക്കുമ്പോഴാണ് ഭൂമി കീഴ്മേൽ മറിഞ്ഞത്.വീട് മുഴുവൻ തകർന്നു.29 മണിക്കൂറാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞുമായി കുടുങ്ങിക്കിടന്നത്. കുഞ്ഞിൻ്റെയും ആ ഉമ്മയുടെയും നിലവിളി ആരും കേട്ടില്ല. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ യുവതിയെ പരുക്കുകളോടെ  ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പോഴും ആ കുഞ്ഞിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. ആ ഉമ്മയുടെ മാറിൽ അത്രമേൽ സുരക്ഷമായി അത് ഉറങ്ങുകയായിരുന്നു. തുർക്കിയിലെ കാഴ്ചകൾ ഹൃദയത്തെ കീറിമുറിക്കുകയാണ്. വീട് തകർന്നപ്പോൾ കോൺക്രീറ്റ് ഭീമിന് അടിയിൽ അകപ്പെട്ട മകളുടെ കൈ ചേർത്തുപിടിച്ച് പ്രതീക്ഷയോടെ രക്ഷാപ്രവർത്തകരെ കാത്തു നിൽക്കുന്ന പിതാവിൻ്റെ ഈ ചിത്രം ഉള്ളുലക്കുന്നതാണ്. തകർന്ന കെട്ടിടത്തിനിടയിൽ മകൾ മരിച്ചുപോയെന്നാണ് പിതാവ് കരുതിയത്. മണിക്കൂറുകൾക്ക് ശേഷം മകളുടെ ശബ്ദം കേട്ടപ്പോൾ കൈകൾ മാത്രം പുറത്തേക്കിടാനായി. ആ കൈകൾ ചേർത്തുപിടിച്ച് മകൾക്ക് ധൈര്യം നൽകുകയാണ് സ്നേഹനിധിയായ ഈ ഉപ്പ. ഉമ്മയുടെ ഉദരത്തിനുളളിൽ സുഖസുന്ദരമായി വിശ്രമിക്കുമ്പോഴാ...

ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി.

ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി. ലോറിയുടെ സ്റ്റിയറിംഗ് തോർത്ത് കൊണ്ട് കെട്ടി ഡ്രൈവിംഗ് സീറ്റിന് പുറകിൽ പോയി ഇരിക്കുന്ന ഡ്രൈവർ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. ആക്സിലേറ്ററിൽ വെള്ളക്കുപ്പി വെച്ചിട്ടാണ് ഡ്രൈവർ എഴുന്നേറ്റ് പോകുന്നത്. വീഡിയോ കണ്ടവരിൽ ഏറെയും അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വിമർശിച്ചു. ഇതിനിടെ, കേരള പൊലീസ് വൈറലായ ഈ ലോറി യാത്രയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു  ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ട് പോകുന്ന റോ - റോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. ഇപ്പോൾ ആ ഡ്രൈവറുടെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. `വൈറൽ എല്ലാം റിയൽ അല്ല! ആ ഡ്രൈവർ പറയുന്നു "സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയൂല്ല..ആരും അനുകരിക്കരുതേ" യെന്ന കുറിപ്പോടെയാണ് വീഡിയോ പൊലീസ് പങ്കിട്ടത്. ട്രെയിനിൽ ഇങ്ങനെ പോകുന്ന സമയത്ത് വെറുതെ ഒരു രസത്തിനാണ് വീഡിയോ എടുത്തതെന്നാണ് ഡ്രൈവർ ...

കാട്ട് പൂച്ചക്ക് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് രക്ഷകരായി wild cat

കാട്ട് പൂച്ചക്ക് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് രക്ഷകരായി കുറ്റൂർ നോർത്തിൽ വാഹനം തട്ടി പരിക്ക് പറ്റിയനിലയിൽ കാണപ്പെട്ട കാട്ട്പൂച്ചയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ ജാഫർ, ഇല്യാസ്, നിസാമുദ്ധീൻ, അർഷദ് എന്നിവർ പിടികൂടി വേങ്ങര മൃഗാശുപത്രിയിൽ എത്തിച്ചു  ഹോസ്പിറ്റലിൽനിന്ന് ചികിത്സ നൽകി  തുടർ സംരക്ഷണതിന്ന് വേണ്ടി മുസ്തഫ ചെറൂരിനെ ഏല്പിച്

കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ പരൽ

ഈ ഫോട്ടോയിൽ കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ പരൽ എന്നീ മത്സ്യങ്ങൾ ഉണ്ട് അവ തിരിച്ചറിയാൻ കഴിയുന്നവർ കമെന്റ് ചെയുക 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഒറ്റ കമ്പിയിൽ നിന്നുള്ള വൈദ്യുതിയിൽ എങ്ങനെയാണ് ട്രെയിൻ ഓടുന്നത്. പാളം ആണ് ന്യൂട്രൽ എന്ന് പറയുന്നു അപ്പൊ പാളത്തിലേക്ക് കറന്റ് വരുമോ ഇതിന്റെ ടെക്നോളജി എന്ത്

നമ്മുടെ മദർ എർത്ത് എന്ന് പറയുന്നത് ഇലക്ട്രിക്കലി സീറോ ചാർജ് ആണ് .എന്ന് പറഞ്ഞാൽ പോസിറ്റീവൂം അല്ല നെഗറ്റീവൂം അല്ല . റെയിൽവേ ട്രാക്ക് നമ്മള് എർത്ത് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ കേബിൾ ഉപയോഗിച്ച് ഭൂമിയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട് . റെയിൽവേ ട്രാക്കും അങ്ങനെ ഇലക്ട്രിക്കലി സീറോ ചാർജ് ആകുന്നു. വൈദ്യുതി പ്രവഹിക്കണമെങ്കിൽ  ഒരു വളയം പോലെ സർക്യൂട്ട് കംപ്ലീറ്റ് ആക്കണം . അതിനുള്ളിൽ നമ്മൾ ഉദ്ദേശിക്കുന്ന ലോഡും കൺട്രോൾ ചെയ്യാനുള്ള സ്വിച്ചും ഒക്കെ ചേർക്കുമ്പോഴാണ് നമ്മൾ അതിനെ ഒരു സർക്യൂട്ട് എന്ന് പറയുന്നത്.  റെയിൽവേ ഇലക്ട്രിക്കൽ എൻജിനികൾക്ക് ഡിസി കറൻ്റ് എൻജിൻസ് ആണെങ്കിൽ ഡിസി മോട്ടോർ ആണ്  ഉപയോഗിക്കുന്നതെങ്കിൽ ഡിസി പോസിറ്റീവ്  ഓവർഹെഡ് ലൈനിലൂടെ വരും അത് മോട്ടറിൽ കൂടെ കടന്നു താഴെചക്രങ്ങളിൽ കൂടി റെയിൽവേ ട്രാക്ക് വഴി ഭൂമിയിലേക്ക് ചെല്ലുന്നു.  ഇനി ഈ വൈദ്യുതി മുകളിൽ കൂടെ എവിടുന്നാണോ വരുന്നത് അതായത് അതിന്റെ സോഴ്സ് ,  അവിടെയും ഇതുപോലെ DC കറൻറ് നെഗറ്റീവ് / അല്ലെങ്കിൽ AC കറൻറ് ആണെങ്കിൽ അതിൻറെ ന്യൂട്രൽ അവിടെ ഗ്രൗണ്ട് ചെയ്തിട്ടുണ്ടാവും.   മ...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നതോടെ കുതിച്ച് വരുമാനം malappuram tourism

മലപ്പുറം: കോവിഡിന് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണർന്നതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡി.ടി.പി. സി) വരുമാനം വർധിച്ചു. ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നു 2022 ജനുവരി മുതൽ ഡിസംബർ വരെ പ്രവേശന ഫീസ് ഇനത്തിൽ മാത്രം ലഭിച്ചത് 1,71,74,598 രൂപയാണ്. കൂടുതൽ സഞ്ചാരികളും വരുമാനവും ജില്ല ആസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ നിന്നാണ്. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, നിലമ്പൂർ ആഢ്യൻപാറ, നിളയോരം, സിവിൽ സ്റ്റേഷന് സമീപത്തെ ശാന്തിതീരം, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്. കോട്ടക്കുന്നിൽ നിന്നു 1.25 കോടി രൂപയാണ് പ്രവേശന ഫീ ഇനത്തിൽ മാത്രം ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രമാണ് വരുമാനം കുറഞ്ഞത്. ഒമ്പത് മാസം പത്ത് ലക്ഷത്തിന് മുകളിലാണ് വരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. സമീപ ജില്ലയിൽ നിന്നടക്കം നിരവധി പേർ എത്താറുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് വരുമാനം കൂടുതലും. മിറാക്കിൾ ഗാർഡൻ പുനരാരംഭിച്ചതും ദീർഘ നാളുകളായി പ്രവർത്തന രഹിതമായ ലേസർ ഷോ പ്രദർശനം വീണ്ടും...

ഇന്നലെ കാണാതായ പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയുടെ ബോഡി കണ്ടത്തി

ഇന്നലെ കാണാതായ പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയേ പുഴയുടെ കരയിൽ മരണപെട്ടു കിടക്കുന്ന നിലയിൽ കണ്ടത്തി  പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര  എന്ന വ്യക്തിയെ  27 ജനുവരി 2023 ഇന്നലെ രാവിലെ മുതൽ കാണ്മാനില്ലയിരുന്നു, നാട്ടുകാർ ആൾക്കും വേണ്ടി തിരച്ചിൽ നടത്തുന്നിനിടെ ഇന്ന് രാവിലെ  പുതുപ്പറമ്പ് ഒറ്റതെങ്ങ് ഭാഗത്തെ പുഴകരയിൽ മരണപെട്ട്കി ടക്കുന്നനിലയിൽ കണ്ടതുകയായിരുന്നു 

Snapper or Red Snapper ചെമ്പല്ലി, പഹരി, മുറുമീൻ എന്നീ പേരിൽ അറിയപ്പെടുന്നു.

Lutjanus കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ  എന്നും അറിയപ്പെടുന്നു.

rohu രോഹു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.