മഞ്ഞും വെയിലും മിന്നിമിന്നി കാലാവസ്ഥ; പനി വീണ്ടും വൈറലാവുന്നു; രണ്ടാഴ്ച്ചയ്ക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എത്തിയത് 16,393 പേർ..! മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥ കാരണം മലപ്പുറം ജില്ലയിൽ വൈറൽ പനിയുടെ വ്യാപനം കൂട്ടുന്നു. മൺസൂൺ വിട വാങ്ങിയതിന് പിന്നാലെ വൈറൽ പനിയുമായി ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും വീണ്ടും ആശുപത്രികളിൽ തിരക്ക് കൂടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 16,393 പേർ വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 104 പേരെ അഡ്‌മിറ്റ് ചെയ്തു. ഇന്നലെ 1,362 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. ഓരോദിവസവും പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല. ഡെങ്കി, എലിപ്പനി കേസുകളും ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 44 പേർ ചികിത്സ തേടിയപ്പോൾ ഇതിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു....
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ