നമ്മുടെ നാട്ടിലെ പുഴകളിലും, നെൽപ്പാടങ്ങളിലും,തൊടുകളിലും എല്ലാം കണ്ടുവരുന്ന ഒരു മത്സ്യമാണ് ആരകൻ, ഈ മത്സ്യത്തെ ആരൽ, ആരോൺ, ആരകൻ എന്നി പേരുകളിൽ എല്ലാം പ്രാദേശികമായി വിളിക്കപെടുന്നു, ഈ മത്സ്യത്തെ ഇംഗ്ലീഷിൽ Malabar spinyeel.എന്ന് വിളിക്കും. ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം: Macrognathus malabaricus എന്നാണ്. ഇപ്പോൾ ഇവയെ ചിലയിടങ്ങളിൽ കാണുന്നുണ്ടങ്കിലും മറ്റു പലയിടങ്ങളിലും അപൂർവ്വമായേ കാണുന്നുള്ളൂ. ആരകൻ Malabar spinyeel Scientific classification Kingdom:Animalia Phylum:Chordata Class:Actinopterygii Order:Synbranchiformes Family:Mastacembelidae Genus:Macrognathus Species:M. malabaricus ഇവയുടെ ശരീരം നീണ്ടത്തും തലഭാഗം കൂർത്തതുമാണ്. കളിമണ്ണിന്റെ നിറത്തിലുള്ള ശരീരത്തിൽ കറുത്ത പാടുകൾ ഉണ്ടാവും. ഈ മത്സ്യത്തിന്റെ മുകൾഭാഗത്ത് നല്ല കട്ടിയുള്ള മുള്ളുകളുടെ നിരതന്നെയുണ്ട് അവ കൈയിൽ തട്ടിയാൽ കൈയിൽ മുറിവുകൾഉണ്ടാവും. ഈ മത്സ്യത്തിന്റെ ശരാശരി വലിപ്പം 30 സെന്റി മീറ്ററോളമാണ്. വെള്ളത്തിന്റെ അടിത്തട്ടിലൂടെ സഞ്ചാരിക്കുന്ന ഈ മത്സ്യം പകൽ സമയം വെള്ളത്തിനടിയിലെ മാളങ്ങ...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.