ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; വേങ്ങരയിൽ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; വേങ്ങരയിൽ അധ്യാപകൻ അറസ്റ്റിൽ                          വേങ്ങര : വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര ഗവ വി എച്ച് എസ് ഇ യിലെ അധ്യാപകനായ ചേറൂർ സ്വദേശി അബ്ദുൽ കരീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പൊലീസ് പറയുന്നു.

വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കൂട്ടയടി

വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കൂട്ടയടി  നാല് ദിവസമായി ചേറൂര്‍  പി പി ടി എം വൈ എച്ച് എസില്‍ നടന്ന് വന്ന വേങ്ങര ഉപജില്ലാ സ്ക്കൂള്‍ കലാമേളക്ക് കൊടിഇറങ്ങിയത് കയ്യാങ്കളിയോടെ. അറബിക് കലോത്സവത്തിലെ നാടക  ഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്.  മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യകയും  പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. തര്‍ക്കം സംഘര്‍ഷത്തിലെക്ക് നീങ്ങുന്നത് ചിത്രീകരിച്ച  പ്രാദേശിക ചാനല്‍ എം ടി എം കാമറാമാന്‍ ആബിദ് വേങ്ങരയെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ എടുത്ത് എറിഞ്ഞു. ഇദ്ദേഹത്തെ കയ്യേറ്റം ചെയ്തതോടെ സഘാടക സമിതി ഓഫീസിലേക്ക് കൊണ്ട് പോയി ഗൈറ്റടച്ച് സുരക്ഷിതമാക്കുകയായിരുന്നു. മൊബൈലില്‍ ഫോട്ടോ എടുത്ത മാതൃഭൂമി ലേഖകനെയും ഭീഷണിപ്പെടുത്തി. അറബിക് കലോത്സവത്തിലെ നാടക മത്സര ഫലവുമായുണ്ടായ വിഷയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എടരിക്കോട് പി കെ എം എച്ച് എസ് എസിനാണ് ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ആതിഥേയരായ ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. മത്സര  ഫലത്തില്‍ അഴിമതി ആര...

ന്യൂ ജൻ ആരാണിവരെ വളർത്തിയത്?എന്താണിവരിങ്ങനെ ആയിത്തീർന്നത്?

ന്യൂ ജൻ ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല, ന്യൂ ജനറേഷൻ *ആൺകുട്ടികൾ വിവാഹത്തോടെ പെങ്കോന്തൻമാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്ക് വിവാഹ മോചനത്തിലേക്ക് എത്തിച്ചേരുന്നു.* ഇനിയുമുണ്ട് ഇവരെ കുറിച്ച് പറയാൻ... എത്ര പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ. *ആരാണിവരെ വളർത്തിയത്??* *എന്താണിവരിങ്ങനെ ആയിത്തീർന്നത്??* ഒരു കൂരക്കു കീഴിൽ എട്ടാനുജന്മാരുടെ  കുടുംബങ്ങളും, ഒരാൾക്ക്  തന്നെ എട്ടും പത്തും മക്കളുമായി തിന്നാനും, കുടിക്കാനും, ഉടുക്കാനും കഷ്ട്ടിച്ചു ഉണ്ടായിരുന്ന കാലം. *അന്നത്തെ ജീവിത സാഹചര്യം നമ്മളെ  പലതും പഠിപ്പിച്ചു, ക്ഷമയും, സഹനവും, വിനയവും, ബഹുമാനവും, അങ്ങനെയങ്ങനെ  ജീവിത മൂല്യങ്ങൾ പലതും നേടിയെടുത്തു.* കാലം മാറി, ദൈവാനുഗ്രഹം പെയ്തിറങ്ങി, പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലത്തിൽ നിന്നും സുഖസൗകര്യങ്ങളിലേക്കു ജീവിതം പതിയെ നീങ്ങിത്തുടങ്ങി, കൂട്ടുകുടുംബം...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പക്ഷിയുടെ തലയെപോലുള്ള തലയുള്ള മീനിനെ ലഭിച്ചപ്പോൾ VIDEO കാണാം

പക്ഷിയുടെ തലയെ പോലുള്ള തലയുള്ള   മീനിന്റെ video 

ലൈസൻസ് പുതുക്കാൻ ഓഫിസിൽ പോകേണ്ട, ഇനി എല്ലാം ഓൺലൈൻ

🔹ലൈസൻസ് പുതുക്കാൻ ഓഫിസിൽ പോകേണ്ട, ഇനി എല്ലാം ഓൺലൈൻ 🌀മോട്ടർ വാഹന വകുപ്പിൽ ലൈസൻസ് സംബന്ധിച്ച കൂടുതൽ സേവനങ്ങൾ പൂർണമായി ഓൺലൈനിൽ ‘ഫെയ്സ്‌ലെസ് സർവീസാ’ക്കി. ഈ സേവനങ്ങൾക്കായി അപേക്ഷകർ ഇനി ഓഫീസുകളിൽ പോകേണ്ടതില്ല. ലേണേഴ്സ് ലൈൻസൻസ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസ് നഷ്ടപ്പെട്ടാൽ പുതിയതിന് അപേക്ഷ നൽകൽ, ലൈസൻസിലെ പേര്, ഫോട്ടോ, വിലാസം, ഓപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കറ്റ് ലൈസൻസ്, ജനനത്തീയതി തിരുത്തൻ എന്നിവയാണ് ഇന്നലെ മുതൽ പൂർണമായി ഓൺലൈനാക്കിയത്. *ഡ്രൈവിങ് ലൈസൻസ് എങ്ങനെ പുതുക്കാം..!?* ഡ്രൈവിങ് ലൈസന്‍സ് പുതുക്കാറായാല്‍ നമ്മള്‍ എന്തുചെയ്യും? ഭൂരിഭാഗം പേരും പരിചയത്തിലുള്ള ഏതെങ്കിലും ഡ്രൈവിങ് സ്‌കൂളിനെയൊ എജന്റിനെയോ സമീപിക്കും അല്ലേ. രേഖകളും മറ്റും തയാറാക്കാൻ അടക്കം ദിവസങ്ങളോളം വേണ്ടിവരുമെന്ന ചിന്തയിലാവും ഇത്. എന്നാല്‍ ഒന്നു ശ്രമിച്ചാല്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ക്കുതന്നെ ലൈസന്‍സ് പുതുക്കാം. കുറഞ്ഞത് 1,000-1,500 രൂപ പോക്കറ്റിലിരിക്കുകയും ചെയ്യും. *ഏതൊക്കെ രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍സ് പുതുക്കാനായി വേണ്ടി വരുന്നതെന്ന് ആദ്യം നോ...

തല്ലുകൊണ്ട് വളർന്ന മക്കൾ

തല്ലുകൊണ്ടു വളർന്ന മക്കൾ പരിഷ്കൃത സമൂഹം മുന്നോട്ടു വച്ച  ഒരു ആശയമായിരുന്നു മാതാപിതാക്കൾ  മക്കളെ തല്ലി വളർത്താൻ പാടില്ല എന്നത്.....അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാൻ പോലും പാടില്ലെന്നും  വാശിപിടിച്ചു...അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നും  ഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു..!! മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല....സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി.  പരീക്ഷയ്ക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്വേഷിക്കും വീട്ടുകാർ.... അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു.  പ്രായം ഏറെ ചെന്നാലും എത്ര ഉന്നത സ്ഥാനത്തെത്തിയാലും പണ്ട് തല്ലിയ അദ്ധ്യാപകനോട് എന്ത് ബഹുമാനമാണ്..!! പ്രോഗ്രസ് കാർഡ് അച്ഛന്റെ ഒപ്പിട്ട്  സ്കൂളിൽ കൊടുക്കണം...മാർക്ക് കണ്ടാൽ അച്ഛനടിക്കും...ഒപ്പിട്ട് ഏൽപ്പിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ അടിക്കും...അടുത്ത തവണ  ശരിയാക്കാം എന്ന് ഉറപ്പ് നൽകി  കരഞ്ഞുവിളിച്ച് ഒപ്പുവാങ്ങും...ഭംഗിയായി പഠിക്കണം എന്ന ചിന്ത ഉ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാക്കീരി കുഞ്ഞുട്ടി എന്ന അബ്ദുൽ ഹഖ് സാഹിബ്‌ മരണപ്പെട്ടു.

 ▪️ചാക്കീരി കുഞ്ഞുട്ടി സാഹിബ്‌ മരണപ്പെട്ടു* വേങ്ങര : ചേറൂർ സ്വദേശിയും മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാക്കീരി കുഞ്ഞുട്ടി എന്ന അബ്ദുൽ ഹഖ് സാഹിബ്‌ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ പ്രാവശ്യത്തെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്കർ, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ചാക്കീരി അഹമ്മദ് കുട്ടി എന്നവരുടെ മകനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമാ മസ്ജിദിൽ.

വേങ്ങരയിലും പരിസര പ്രദേശങ്ങളിലും ചെങ്കണ്ണ് രോഗം പടരുന്നതായി ആശങ്ക

വേങ്ങര: വേങ്ങര, പറപ്പൂർ,ഊരകം പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. സാധാരണ ചൂട് കാലത്ത് വരാറുള്ള ചെങ്കണ്ണ് മഴക്കാലം കഴിയും മുമ്പേ പടരുകയാണ്.  രോഗം ബാധിച്ച കുട്ടികള്‍ വിദ്യാലയങ്ങളിലെത്തുന്നത് പതിവായത് രോഗ വ്യാപനത്തിന്  കാരണമായിട്ടുണ്ട്. ചില വീടുകളിൽ മുഴുവന്‍ പേര്‍ക്കും രോഗം പകരുന്നുണ്ട്. മദ്രാസ് ഐ എന്നും പിങ്ക് ഐ എന്നും ചെങ്കണ്ണിനെ അറിയപ്പെടുന്നു. കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടീരിയയോ മറ്റു വസ്തുക്കളോ മൂലം കോശ ജ്വലനം സംഭവിക്കുന്നതിന്റെ    ഫലമായി കണ്ണിന്റെ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവക്കുകയുമാണ് ചെയ്യുന്നത്.  പ്രകൃതിയിലെ പെട്ടെന്നുള്ള ചില മാറ്റങ്ങള്‍ ഇവ പെട്ടെന്ന് പെരുകുന്നതിനും പടര്‍ന്ന്‍ പിടിക്കുന്നതിനും കാരണമാകുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂടും പെട്ടെന്ന് പെയ്യുന്ന മഴയും രോഗാണുക്കള്‍ പെരുകുന്നതിന് അനുക്കൂല സാഹചര്യമാണുള്ളളത്.  രോഗം ബാധിച്ചവരുടെ കണ്ണുനീര്, കണ്ണിലെ സ്രവം, രോഗി ഉപയോഗിക്കു...

ഫിഫ വേൾഡ് കപ്പ്‌ 2022 ഖത്തർ ഫിക്സ്ച്ചർ പുറത്തിറക്കി fifa world cup

ഫിഫ വേൾഡ് കപ്പ്‌ 2022 ഖത്തർ ഫിക്സ്ച്ചർ പുറത്തിറക്കി. _Nov 20: 🇶🇦 Qatar vs Ecuador 🇪🇨 - 9:30 PM_ _Nov 21: 🏴󠁧󠁢󠁥󠁮󠁧󠁿 England vs Iran 🇮🇷 - 6:30 PM_ _Nov 21: 🇸🇳 Senegal vs Netherlands 🇳🇱 - 9:30 PM_ _Nov 22: 🇺🇸 USA vs Wales 🏴󠁧󠁢󠁷󠁬󠁳󠁿󠁧󠁢󠁷󠁬󠁳󠁿 - 12:30 AM_ _Nov 22: 🇦🇷 Argentina vs Saudi Arabia 🇸🇦 - 3:30 PM_ _Nov 22: 🇩🇰 Denmark vs Tunisia 🇹🇳 - 6:30 PM_ _Nov 22: 🇲🇽 Mexico vs Poland 🇵🇱 - 9:30 PM_ _Nov 23: 🇫🇷 France vs Australia 🇦🇺 - 2:30 AM_ _Nov 23: 🇲🇦 Morocco vs Croatia 🇭🇷 - 3:30 PM_ _Nov 23: 🇩🇪 Germany vs Japan 🇯🇵 - 6:30 PM_ _Nov 23: 🇪🇸 Spain vs Costa Rica 🇨🇷 - 9:30 PM_ _Nov 24: 🇧🇪 Belgium vs Canada 🇨🇦 - 12:30 AM_ _Nov 24: 🇨🇭 Switzerland vs Cameroon 🇨🇲 - 3:30 PM_ _Nov 24: 🇺🇾 Uruguay vs South Korea 🇰🇷 - 6:30 PM_ _Nov 24: 🇵🇹 Portugal vs Ghana 🇬🇭 - 9:30 PM_ _Nov 25: 🇧🇷 Brazil vs Serbia 🇷🇸 - 12:30 AM_ _Nov 25: 🏴󠁧󠁢󠁷󠁬󠁳󠁿 Wales vs Iran 🇮🇷 - 3:30 PM_ _Nov 25: 🇶🇦 Qatar vs Senegal 🇸🇳 - 6:30 PM...

വേങ്ങര സബ്ജില്ലാ സ്കൂൾ കലോത്സവം 2022 LIVE

വേങ്ങര സബ്ജില്ലാ സ്കൂൾ കലോത്സവം 2022 LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു

വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു വർക്കല താലൂക്കിൽ വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതായി റിപ്പോർട്ട്. വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനു സമീപം കടൽ ഉൾവലിഞ്ഞത് പ്രാദേശിക പ്രതിഭാസം മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ  കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്റ്റർ ജെറോമിക് ജോർജ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നൈനാംവളപ്പ് കോതി ബീച്ചിലും കടൽ ഉൾവലിഞ്ഞിരുന്നു. പിറ്റേദിവസമാണ് കടൽ തിരികെ വന്നത്. സമാനമായ രീതിയിൽ പ്രാദേശിക പ്രതിഭാസമായിരുന്നു കാരണം

മുങ്ങിയ മത്തിയും അയലയും തിരിച്ചെത്തി, ഇപ്പൊ ആർക്കും വേണ്ടാതായി, ചാകരയ്ക്ക് കാരണം ലാലിനോ പ്രതിഭാസമെന്ന് വിദഗ്ധര്‍

മുങ്ങിയ മത്തിയും അയലയും തിരിച്ചെത്തി, ഇപ്പൊ ആർക്കും വേണ്ടാതായി, ചാകരയ്ക്ക് കാരണം ലാലിനോ പ്രതിഭാസമെന്ന് വിദഗ്ധര്‍ കേരള തീരങ്ങളില്‍ ഇത് മത്തിച്ചാകരയുടെ കാലമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാത്ത രീതിയില്‍ മത്തി തീരത്തോട് അടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാസർകോട് ജില്ലയിലും, തൃശൂരിലെ ചാവക്കാട്, വാടാനപ്പള്ളി, മലപ്പുറം ജില്ലയിലെ കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്ടെ വടകര, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചിരുന്നു. ഇതിന് കാരണം ലാലിനോ പ്രതിഭാസമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അയല്‍സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചപ്പോള്‍ കേരളത്തില്‍ കുറവായിരുന്നു. കേരളത്തിലെ സമുദ്രോപരിതലത്തില്‍ ചൂട് അധികമായതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ... മത്തി മല്‍സ്യം എല്ലാ വേളയിലും ഒരേ സ്ഥലത്ത് തന്നെ തങ്ങില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മത്തികളുടെ സ്ഥലംമാറ്റത്തിന് കാരണമാണ്. കേരളത്തിലെ കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായതിനാലാണ് മത്തിച്ചാകര ഉണ്ടാക...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.