മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാക്കീരി കുഞ്ഞുട്ടി എന്ന അബ്ദുൽ ഹഖ് സാഹിബ് മരണപ്പെട്ടു.
▪️ചാക്കീരി കുഞ്ഞുട്ടി സാഹിബ് മരണപ്പെട്ടു*
വേങ്ങര : ചേറൂർ സ്വദേശിയും മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാക്കീരി കുഞ്ഞുട്ടി എന്ന അബ്ദുൽ ഹഖ് സാഹിബ് മരണപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ പ്രാവശ്യത്തെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
മുൻ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്കർ, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ചാക്കീരി അഹമ്മദ് കുട്ടി എന്നവരുടെ മകനാണ്.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമാ മസ്ജിദിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ