🔹ലൈസൻസ് പുതുക്കാൻ ഓഫിസിൽ പോകേണ്ട, ഇനി എല്ലാം ഓൺലൈൻ
🌀മോട്ടർ വാഹന വകുപ്പിൽ ലൈസൻസ് സംബന്ധിച്ച കൂടുതൽ സേവനങ്ങൾ പൂർണമായി ഓൺലൈനിൽ ‘ഫെയ്സ്‌ലെസ് സർവീസാ’ക്കി. ഈ സേവനങ്ങൾക്കായി അപേക്ഷകർ ഇനി ഓഫീസുകളിൽ പോകേണ്ടതില്ല.
ലേണേഴ്സ് ലൈൻസൻസ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസ് നഷ്ടപ്പെട്ടാൽ പുതിയതിന് അപേക്ഷ നൽകൽ, ലൈസൻസിലെ പേര്, ഫോട്ടോ, വിലാസം, ഓപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കറ്റ് ലൈസൻസ്, ജനനത്തീയതി തിരുത്തൻ എന്നിവയാണ് ഇന്നലെ മുതൽ പൂർണമായി ഓൺലൈനാക്കിയത്.
*ഡ്രൈവിങ് ലൈസൻസ് എങ്ങനെ പുതുക്കാം..!?*
ഡ്രൈവിങ് ലൈസന്‍സ് പുതുക്കാറായാല്‍ നമ്മള്‍ എന്തുചെയ്യും? ഭൂരിഭാഗം പേരും പരിചയത്തിലുള്ള ഏതെങ്കിലും ഡ്രൈവിങ് സ്‌കൂളിനെയൊ എജന്റിനെയോ സമീപിക്കും അല്ലേ. രേഖകളും മറ്റും തയാറാക്കാൻ അടക്കം ദിവസങ്ങളോളം വേണ്ടിവരുമെന്ന ചിന്തയിലാവും ഇത്. എന്നാല്‍ ഒന്നു ശ്രമിച്ചാല്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ക്കുതന്നെ ലൈസന്‍സ് പുതുക്കാം. കുറഞ്ഞത് 1,000-1,500 രൂപ പോക്കറ്റിലിരിക്കുകയും ചെയ്യും.
*ഏതൊക്കെ രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍സ് പുതുക്കാനായി വേണ്ടി വരുന്നതെന്ന് ആദ്യം നോക്കാം.*
♦️കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.
♦️സ്‌കാന്‍ ചെയ്ത ഫോട്ടോ.
♦️സ്‌കാന്‍ ചെയ്ത ഒപ്പ്.
♦️ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.
♦️സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)
ഇത്രയും രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിന്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
*ലൈസന്‍സ് പുതുക്കുന്നത്*
*2:* ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.
*3:* മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് വലുപ്പം കൂടുതലില്ലെന്ന് ഉറപ്പുവരുത്തണം.
*4:* നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.
*5:* ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ടിഒയാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ